Don't Miss
Home / Main Story

Main Story

കോവിഡ്-19 ബാധിതരുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് അമേരിക്ക

വാഷിങ്ങ്ടണ്‍: ലോകത്തില്‍ ഏറ്റവുമധികം കോവി‍ഡ്-19 ബാധിതരുള്ളരാജ്യമായി അമേരിക്ക മാറിയതായി റിപ്പോര്‍ട്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ അതിവേഗത്തിലാണ് അമേരിക്കയില്‍ കോവി‍ഡ് -19 ബാധിച്ചവരുടെ  എണ്ണം വര്‍ദ്ധിക്കുന്നത്. ചൈനയിലായിരുന്നു ഏറ്റവും കൂടുതല്‍ വൈറസ് ബാധിതര്‍ ഉണ്ടായിരുന്നതെങ്കിലും അവിടിത്തെ സ്ഥിതി ഏറെക്കുറെ നിയന്ത്രണവിധേയമായി വരികയാണ്. എന്നാല്‍ അമേരിക്കയില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. 85000ല്‍ അധികം രോഗബാധിതരുള്ള ...

Read More »

പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായേക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തില്‍ അനിശ്ചിതത്വം തുടരവേ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ നേതൃസ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. രാഹുലിന്റെ അഭാവത്തില്‍ പ്രിയങ്ക പാര്‍ട്ടിയെ നയിക്കണമെന്ന വികാരം പാര്‍ട്ടിയ്ക്കുള്ളിലുണ്ടെന്നും അന്തിമതീരുമാനം ഈയാഴ്ച ചേരുന്ന പ്രവര്‍ത്തകസമിതി യോഗത്തോടെ ഉണ്ടായേക്കുമെന്നും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ ഗാന്ധി കുടുംബത്തില്‍ നിന്ന് പുറത്തുള്ളവരെ പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കണമെന്ന് രാഹുല്‍ നിര്‍ദ്ദേശിച്ചിരുന്നു. ...

Read More »

മലയാളത്തിന് ആധുനികതയുടെ മുഖം നൽകിയത് കാക്കനാടൻ: ബാബു കുഴിമറ്റം

മൂന്നാമത് കാക്കനാടൻ പുരസ്കാരം ഡോ.എം.രാജീവ് കുമാറിന് സമ്മാനിച്ചു വർക്കല:മലയാള സാഹിത്യത്തിന് ആധുനികതയുടെ മുഖം നൽകിയത് കാക്കനാടനായിരുന്നെന്ന് ബാബു കുഴിമറ്റം.മലയാള സാംസ്കാരിക വേദി സംഘടിപ്പിച്ച കാക്കനാടൻ സ്മൃതിദിന സമ്മേളനം വർക്കലയിൽ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുത്തുകാരനെക്കൊണ്ട് സമൂഹത്തിന് പ്രയോജനമുണ്ടായിരുന്ന ഒരു സുവർണകാലം മലയാളത്തിനുണ്ടായിരുന്നു.ഇന്ന് ബഹുഭൂരിപക്ഷം എഴുത്തുകാരും അവനവനിലേക്ക് സ്വയം ചുരുങ്ങുന്നു. പ്രശസ്തിയും പദവികളുമാണ് ഇന്ന് എഴുത്തുകാരെ മോഹിപ്പിക്കുന്നത്.അതുകൊണ്ടാണ് ...

Read More »

മികച്ച ഡോക്ടര്‍മാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2018ലെ മികച്ച സേവനം കാഴ്ചവച്ച മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. ചാന്ദിനി ആര്‍, ഹെല്‍ത്ത് സര്‍വീസ് വിഭാഗത്തില്‍ ആരോഗ്യ വകുപ്പ് പൊതുജനാരോഗ്യ വിഭാഗം ഡെപ്യൂട്ടി ഡയറക്ടറും ...

Read More »

രാഹുല്‍ഗാന്ധി രാജിയില്‍ ഉറച്ചുതന്നെ; അശോക് ഗെഹ്ലോട്ട് കോണ്‍ഗ്രസ് അധ്യക്ഷനായേക്കുമെന്ന് റിപ്പോര്‍ട്ട്

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിവാകുമെന്ന തീരുമാനത്തില്‍ രാഹുല്‍ഗാന്ധി ഉറച്ചുനില്‍ക്കുന്നതോടെ പുതിയ പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി നിര്‍ബന്ധിതമായിരിക്കുകയാണ്. സോണിയഗാന്ധി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ രാഹുല്‍ഗാന്ധിയുടെ തീരുമാനത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം കൂട്ടാക്കിയിരുന്നില്ല. ഈ അവസരത്തിലാണ് പുതിയ പ്രസിഡന്റായി രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ടിനെ നിയമിക്കാന്‍ ആലോചിക്കുന്നത്. ബിസിനസ്സ് സ്റ്റാന്റേഡ് ...

Read More »

ക്വട്ടേഷന്‍ സംഘങ്ങളെ അടക്കി നിര്‍ത്താനൊരുങ്ങി സിപിഎം

കണ്ണൂര്‍: പാര്‍ട്ടിയ്ക്ക് ദോഷകരമാവുന്ന തരത്തില്‍ വളര്‍ന്നു വരുന്ന ക്വട്ടേഷന്‍ സംഘങ്ങളെ അടക്കിനിര്‍ത്താനൊരുങ്ങി സിപിഎം. പാര്‍ട്ടി കേസില്‍ പ്രതികളാവുകയും പിന്നീട് മറ്റ് കുറ്റകൃത്യങ്ങളില്‍ പങ്കാളികളാവുകയും ചെയ്യുന്നവര്‍ക്കെതിരെയാണ് പാര്‍ട്ടി നടപടിക്കൊരുങ്ങുന്നത്. പാര്‍ട്ടിക്കുവേണ്ടി എന്ത് ത്യാഗം സഹിച്ചവരായാലും അക്രമം, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെടുന്നവരെ സംരക്ഷിക്കുന്ന നിലപാട് പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടാകരുതെന്ന് താഴെ തലത്തില്‍ കര്‍ശന നിര്‍ദേശം നല്‍കാനും കണ്ണൂര്‍ ...

Read More »

“മുബൈയിലെ ഫ്ലാറ്റിന്‍റെ വാടകയും ചെലവും തന്നിരുന്നത് ബിനോയ് എന്ന് യുവതി; തന്നെയും കുഞ്ഞിനെയും കാണാൻ പതിവായി ആശുപത്രിയിൽ വന്നിരുന്നു; ബാര്‍ ഡാൻസര്‍ ജോലി ഉപേക്ഷിച്ചാൽ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു”

മുംബൈ: തന്‍റെ വീടിന്‍റെ വാടകയും വീട്ടുചെലവും നല്‍കിയിരുന്നത് ബിനോയ് കോടിയേരിയായിരുന്നുവെന്ന് യുവതി. 2009 ഒക്ടോബറിൽ ദുബായിലെ തന്‍റെ ഫ്ലാറ്റിൽ വിളിച്ചു വരുത്തിയ ബിനോയ് കോടിയേരി തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തെന്നും അവിടെ വെച്ച് ശാരീരികബന്ധം ഉണ്ടായെന്നും യുവതി പരാതിയിൽ പറയുന്നു. ദുബായിലെ മെഹ്ഫിൽ ഡാൻസ് ബാറിൽ വെച്ചാണ് ബിനോയിയെ പരിചയപ്പെട്ടതെന്നും പരിചയം സൗഹൃദത്തിലേയ്ക്ക് കടക്കുകയായിരുന്നുവെന്നും യുവതി ...

Read More »

പി.കെ. ശശിയുടെ നിയന്ത്രണത്തിലാണ് പാലക്കാട് ഡി.വൈ.എഫ്.ഐ; തന്നെ നിരന്തരം വേട്ടയാടുന്നുവെന്ന് പരാതിക്കാരി

പാലക്കാട് : പി.കെ.ശശി എം.എല്‍.എക്കെതിര സി.പി.എം ദേശീയ സംസ്ഥാന നേതൃത്വത്തിന് പീഡന പരാതി നല്‍കിയ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് കഴിഞ്ഞ ദിവസം സംഘടനാ ചുമതലകളില്‍ നിന്നും രാജിവച്ചൊഴിഞ്ഞിരുന്നു. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം, മണ്ണാര്‍ക്കാട് ബ്ലോക്ക് സെക്രട്ടേറിയറ്റ് അംഗം എന്നീ ചുമതലകളില്‍ നിന്നാണ് ഒഴിവായത്. എം.എല്‍.എയ്ക്കെതിരെ പരാതി നല്‍കിയ ശേഷം തനിക്കൊപ്പം നിലകൊണ്ട നേതാക്കളെ തരം താഴ്ത്തുന്നതടക്കമുള്ള ...

Read More »

മരണം വിതച്ച് മസ്തിഷ്‌ക ജ്വരം ; ബീഹാറില്‍ മരിച്ച കുട്ടികളുടെ എണ്ണം 100 കവിഞ്ഞു

പറ്റ്‌ന : ബീഹാറില്‍ മരണം വിതച്ച് കുട്ടികളില്‍ മസ്തിഷ്‌ക ജ്വരം പടരുന്നു. ഇന്ന് ഏഴു കുട്ടികള്‍ കൂടി സംസ്ഥാനത്ത് മരിച്ചു. ഇതോടെ ബീഹാറില്‍ അക്യൂട്ട് എന്‍സഫലൈറ്റിസ് ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം നൂറ് കടന്നു. ഇന്നലെ മാത്രം മുസഫര്‍പൂരില്‍ 20 കുട്ടികളാണ് മരിച്ചത്. ജൂണ്‍ ആദ്യവാരമാണ് മുസഫര്‍പൂര്‍ ജില്ലയില്‍ മസ്തിഷ്‌ക ജ്വരം പടര്‍ന്നുപിടിച്ചത്. രോഗബാധയെ തുടര്‍ന്ന് ...

Read More »

പാലാരിവട്ടം പാലം: ഒന്നും പറയാനില്ലെന്ന് ഇ. ശ്രീധരന്‍; പൊളിച്ചുകളയേണ്ടി വരുമോ? ഇതിനെ ശരിയാക്കാന്‍ മെട്രോമാനും കഴിയില്ലെന്ന് വിദഗ്ധര്‍

കൊച്ചി: പാലാരിവട്ടം പാലം ഇനി എന്തു ചെയ്യണം എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ മെട്രോമാന്‍ ഇ. ശ്രീധരന്‍ പരിശോധന നടത്തി. എന്നാല്‍ പരിശോധനയെക്കുറിച്ച് ‘ഒന്നും പറയാനില്ല’ എന്നു പറഞ്ഞായിരുന്നു ഇ.ശ്രീധരന്റെ മടക്കം. രാവിലെ എട്ടുമണിക്ക് പാലത്തിന്റെ അടിയില്‍ നിന്ന് ആരംഭിച്ച പരിശോധന, സാംപിളുകള്‍ ശേഖരിച്ചും വിദഗ്ധരുമായി സംവദിച്ചും ഒന്നരമണിക്കൂറിലധികം നീണ്ടു. പാലത്തിന്റെ പരിശോധനയ്ക്കായി ഇ. ശ്രീധരനൊപ്പം ...

Read More »