Don't Miss
Home / MEDIA (page 2)

MEDIA

തീയറ്റര്‍ പീഡനം: പ്രതി മൊയ്ദീന്‍ കുട്ടിയെന്ന് തെറ്റിദ്ധരിച്ച് മനോരമ ലേഖകനെ 'പീഡക'നാക്കി ഡെയിലി മെയില്‍; പ്രതിയെന്നു കരുതി ലേഖകന്റെ ചിത്രം പ്രസിദ്ധീകരിച്ച വിദേശ മാധ്യമത്തിന് പറ്റിയത് വന്‍ അമളി; മനോരമ നിയമ നടപടിക്കൊരുങ്ങുന്നു

തിരുവനന്തപുരം: എടപ്പാളിലെ തീയറ്റര്‍ പീഡനം വിദേശ മാധ്യമങ്ങളിലും വന്‍ വാര്‍ത്തയായി പ്രചരിക്കുകയാണ്. തീയറ്ററിനുള്ളില്‍ വച്ച് ബിസിനസുകാരനായ മൊയ്ദീന്‍ കുട്ടി പത്തുവയസുകാരിയെ പീഡിപ്പിച്ച സംഭവമാണ് ലോകം മുഴുവന്‍ ഇന്ന് വാര്‍ത്തയായിരിക്കുന്നത്. പീഡന ദൃശ്യങ്ങള്‍ തിയറ്ററിനുള്ളിലെ സിസി ടിവിയില്‍ പതിഞ്ഞതിനെ തുടര്‍ന്ന് തിയറ്റര്‍ ഉടമകള്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. എന്നിട്ടും രണ്ടാഴ്ച കഴിഞ്ഞാണ് പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ...

Read More »

തോമസ് ചാണ്ടിയുടെ ഭൂമിയിടപാട്: വിജിലന്‍സ് അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍

കോട്ടയം: മുൻ മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകൾ സംബന്ധിച്ച വിജിലൻസ് അന്വേഷണം കോടതിയുടെ മേൽനോട്ടത്തിലാക്കും. അന്വേഷണം പൂർത്തിയാക്കാൻ നാലു മാസത്തെ സമയം അനുവദിച്ചു. കോട്ടയം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. നിലം നികത്തി റോഡ് പണിതു, എംപി ഫണ്ട് ദുരുപയോഗം ചെയ്തു എന്നിവയാണു കുറ്റങ്ങൾ. എല്ലാ മാസവും അഞ്ചാം പ്രവൃത്തിദിവസം അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണം. ...

Read More »

സജി ഓലിക്കരയോട് 'വീക്ഷണം' ചെയ്ത ക്രൂരത

കോട്ടയം ജില്ല മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് സജി ഓലിക്കര നിര്യതനായ വാര്‍ത്ത മെയ് ആറാം തീയതിയിലെ വീക്ഷണം ദിനപത്രം വിശദമായി കൊടുത്തിട്ടുണ്ട്. അതേ പേജില്‍ തന്നെ ചികിത്സയില്‍ ആയിരുന്ന എ.എസ്.ഐ മരിച്ച വാര്‍ത്തയും പടവും ഉണ്ട്. രണ്ടുവര്‍ത്തകളിലും എ.എസ്.ഐയുടെ പടമാണ് വെച്ചിരിക്കുന്നത്. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ ഇത്തരം കലാപരിപാടികള്‍ ഇതാദ്യമായല്ല. കോണ്‍ഗ്രസ് നേതാക്കളുടെ പോലും പടം ...

Read More »

യേശുദാസിനെക്കൊണ്ട് പാട്ടുപാടിക്കിട്ടുന്ന പണം വേണ്ടെന്ന് കൈരളിയും സി.പി.എമ്മും തീരുമാനിക്കുമോ? യേശുദാസിനെതിരെയുള്ള സൈബര്‍ സഖാക്കളുടെ പ്രചാരണത്തിനെതിരെ മാധ്യമപ്രവര്‍ത്തകന്‍ എം.എസ്. സനില്‍കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്

യേശുദാസ് ദേശീയ സിനിമ അവാര്‍ഡ് സ്വീകരിച്ചതിനെതിരെ വന്‍ കലാപം ഉണ്ടാക്കുന്ന ഇടതുപക്ഷ സൈബര്‍ ബുദ്ധിജീവികള്‍ സ്വരലയ – കൈരളി യേശുദാസ് സംഗീത അവാര്‍ഡ് കൊടുക്കുന്നത് നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെടുമോ എന്ന് മാധ്യമപ്രവര്‍ത്തകനായ എം.എസ്. സനില്‍കുമാര്‍. പ്രതിഷേധം വാക്കില്‍ മാത്രം പോര പ്രവര്‍ത്തിയിലും കാണിക്കണം. 66 ദേശീയ അവാര്‍ഡ് ജേതാക്കള്‍ പ്രതിഷേധം എഴുതി അറിയിച്ചു. നടപടി ഇല്ലാതായപ്പോള്‍ നടപ്പിലാക്കി കാണിച്ചു. ...

Read More »

ഉപതിരഞ്ഞെടുപ്പ്: പണം നല്‍കി വാര്‍ത്ത നല്‍കിയാല്‍ പിടി വീഴും

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനോടനബുന്ധിച്ച് സ്ഥാനാര്‍ത്ഥികളോ അവരുടെ അനുയായികളോ പണം നല്‍കി വാര്‍ത്തയോ പരസ്യങ്ങളോ നല്‍കിയാല്‍ പിടി വീഴും. ജില്ലയിലെ ഇലക്ട്രോണിക് മാധ്യമങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ സര്‍ട്ടിഫൈ ചെയ്യാനും അച്ചടിദൃശ്യ ശ്രാവ്യമാധ്യമങ്ങളില്‍ പണം നല്‍കി വാര്‍ത്തകള്‍ (പെയ്ഡ് ന്യൂസുകള്‍) പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം/പ്രക്ഷേപണം നടത്തുകയോ ചെയ്യുന്നുണ്ടോയെന്നു പരിശോധിക്കാനുള്ള ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി) പ്രവര്‍ത്തനം ...

Read More »

അഫ്ഗാനിസ്ഥാനിലെ എ.എഫ്.പി ചീഫ് ഫോട്ടോഗ്രാഫറായ ഷാ മറായി ഒരിക്കല്‍ ഇങ്ങനെ എഴുതി 'ഓരോ പ്രഭാതത്തിലും ഞാന്‍ ഓഫീസിലേക്ക് പോകുമ്പോഴും വൈകുന്നേരം വീട്ടിലേക്ക്? മടങ്ങുമ്പോഴും ഞാന്‍ ചിന്തിക്കുന്നത് സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാറുകളെ കുറിച്ചാണ്, ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നെത്തുന്ന ഒരു ചാവേറിനെ കുറിച്ചാണ്?. അതുകൊണ്ട് തന്നെ എനിക്ക് റിസ്‌ക് എടുക്കാന്‍ വയ്യ'' ഇന്നലെ അഫ്ഗാനില്‍ ഉണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ ഷാ മറായി ചിതറിത്തെറിച്ചുപോയി എപ്പോഴും കണ്ടിരുന്ന ദുസ്വപ്‌നം ഷാ യെ കീഴടക്കി ഷായുടെ കണ്ണിലൂടെ അഫ്ഗാനിലെ ദുരന്ത മുഖങ്ങളെക്കുറിച്ചും ലോകമറിഞ്ഞതിനെക്കുറിച്ചും ഷായെക്കുറിച്ചും മാധ്യമം ദിനപത്രം ലേഖകന്‍ മുഹമ്മദ് സുഹൈബ് എഴുതുന്നു

ആ വസന്തം കൊഴിഞ്ഞുപോയി     അകാലത്തില്‍ നര വീണ തന്റെ ചിത്രം ഫേസ്ബുകില്‍ പോസ്റ്റ് ചെയ്ത് ഷാ മറായി എഴുതി: ‘My youth was a spring and passed’. ഈ പുതുവര്‍ഷത്തലേന്ന് 2017 ഡിസംബര്‍ 31 നാണ് ഷാ ഇതെഴുതിയത്. കഴിഞ്ഞ 22 കൊല്ലങ്ങളില്‍ താന്‍ കണ്ട രക്തച്ചൊരിച്ചിലുകളും മൃതശരീരങ്ങളും സ്‌ഫോടനങ്ങളുമൊക്കെ അയാളെ ...

Read More »

ആ ലോക ശാസ്ത്ര സമ്മേളനത്തില്‍ ഇ.എം.എസ് തുടങ്ങി സഹോദരീ സഹോദരന്‍മാരേ… കേട്ടുനിന്ന മാലതി ഞെട്ടി!! മലയാളത്തില്‍ പ്രസംഗമോ?? പിന്നെ ഒന്നര മണിക്കൂര്‍ ഇ.എം.എസ് ഇംഗ്ലീഷില്‍ പ്രസംഗിച്ചത് ന്യൂക്ലിയര്‍ മെഡിസിനെക്കുറിച്ച്.. അരനൂറ്റാണ്ട് മുമ്പ് ഈ വിഷയത്തെക്കുറിച്ച് ഇ.എം.എസ് പ്രസംഗിച്ചപ്പോള്‍ കേട്ടിരുന്നവരില്‍ പലരും ന്യൂക്ലിയര്‍ മെഡിസിനെക്കുറിച്ച് ആദ്യമായി കേട്ടു; ഭരിക്കാന്‍ ഉപദേശികളുടെ സഹായം വേണ്ടിവരുന്ന ഇക്കാല കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരുടെ കാലത്ത് ഇ.എം.എസിന്റെ പ്രസക്തി ഏറുന്നത് ഇങ്ങനെ; ഒരു മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്.

ആ ലോക ശാസ്ത്ര സമ്മേളനത്തില്‍ ഇ.എം.എസ് തുടങ്ങി സഹോദരീ സഹോദരന്‍മാരേ കേട്ടുനിന്ന മാലതി ഞെട്ടി മലയാളത്തില്‍ പ്രസംഗമോ പിന്നെ ഒന്നര മണിക്കൂര്‍ ഇ.എം.എസ് ഇംഗ്ലീഷില്‍ പ്രസംഗിച്ചത് ന്യൂക്ലിയര്‍ മെഡിസിനെക്കുറിച്ച് അരനൂറ്റാണ്ട് മുമ്പ് ഈ വിഷയത്തെക്കുറിച്ച് ഇ.എം.എസ് പ്രസംഗിച്ചപ്പോള്‍ കേട്ടിരുന്നവരില്‍ പലരും ന്യൂക്ലിയര്‍ മെഡിസിനെക്കുറിച്ച് ആദ്യമായി കേട്ടു. ഭരിക്കാന്‍ ഉപദേശികളുടെ സഹായം വേണ്ടിവരുന്ന ഇക്കാല കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരുടെ ...

Read More »

കലക്കവെള്ളത്തില്‍ മീന്‍പിടിക്കുന്ന കൈരളി: സി.പി.ഐ പാര്‍ട്ടികോണ്‍ഗ്രസിനെ മുച്ചൂടും കളിയാക്കുന്ന കൈരളി പീപ്പിള്‍ പ്രൈംടൈം ചര്‍ച്ച

ഏപ്രില്‍ 29 ഞായറാഴ്ച കൊല്ലത്ത് സമാപിച്ച സി.പി.ഐയുടെ 23ാം പാര്‍ട്ടി കോണ്‍ഗ്രസിനെക്കുറിച്ച് സി.പി.എം ഉടമസ്ഥതയിലുള്ള കൈരള പീപ്പിള്‍ ടി.വിയില്‍ പ്രൈം ടൈം ചര്‍ച്ച. ചര്‍ച്ചയില്‍ സി.പി.ഐയെ വളരെ ബോധപൂര്‍വ്വം അവതാരകനും പാനലിസ്റ്റുകളും ചേര്‍ന്ന് ഏകപക്ഷീയമായി വിമര്‍ശിച്ചുവെന്ന് ആക്ഷേപം. സി.പി.എമ്മിന് സി.പി.ഐയോടുള്ള അമര്‍ഷവും വിരോധവും പീപ്പിള്‍ ചാനലിലൂടെ പുറത്തുവിട്ട് ആഹ്ളാദിക്കുകയായിരുന്നു. കണ്‍ഫ്യൂഷന്‍ തീര്‍ന്നോ രാഷ്ട്രീയ അടവ് നയങ്ങള്‍ ...

Read More »

പത്രപ്രവര്‍ത്തക വോളി ടൂര്‍ണമെന്റില്‍ ജയില്‍പുള്ളികളും; നിയമലംഘനത്തിനു നേരെ കണ്ണടച്ച് ജയില്‍വകുപ്പ്, റിമാന്റ് പ്രതികളും ജയില്‍ ടീമില്‍

കണ്ണൂര്‍ : ജില്ലാ പത്രപ്രവര്‍ത്തക യൂണിയന്‍ സംഘടിപ്പിക്കുന്ന വോളിബോള്‍ ടൂര്‍ണമെന്റില്‍ കൊലപാതക കേസിലെ പ്രതികള്‍ പങ്കെടുത്തത് ജയില്‍ നിയമങ്ങള്‍ ലംഘിച്ചെന്ന് ആക്ഷേപമുയരുന്നു. റിമാന്റ് പ്രതികള്‍ ഉള്‍പ്പെടെയുള്ളവരാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ഉള്‍പ്പെടെയുള്ളവരാണ് ജയില്‍ ടീമിലുണ്ടായിരുന്നത്. സി.പി.എമ്മുകാരായ റിമാന്‍ഡ് പ്രതികള്‍ക്കു ചട്ടം ലംഘിച്ചു പുറത്തുവിലസാന്‍ അവസരമൊരുക്കിയതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ജയില്‍വകുപ്പ്. കണ്ണൂര്‍ സെന്‍ട്രല്‍ ...

Read More »

മോദിസര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് കൂച്ചു വിലങ്ങിടുന്നു; കടുത്ത പീഡനമെന്ന് യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ടമെന്റ്

വാഷിങ്ടണ്‍: ഇന്ത്യയില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമസ്ഥാപനങ്ങളെ സമ്മര്‍ദ്ദത്തിലാക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്നുവെന്ന് ട്രംപ് ഭരണകൂടം. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ വാര്‍ഷിക മനുഷ്യാവകാശ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ‘ഇന്ത്യന്‍ ഭരണഘടന സ്വതന്ത്രമായി സംസാരിക്കാനും അഭിപ്രായം പറയാനുമുള്ള സ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ പത്രസ്വാതന്ത്ര്യത്തെക്കുറിച്ച് വ്യക്തമായി പറയുന്നില്ല. ഇന്ത്യന്‍ സര്‍ക്കാര്‍ ഇക്കാര്യത്തെ മാനിക്കുന്നുവെങ്കിലും ...

Read More »