Don't Miss
Home / NEWS / international

international

കോവിഡ്-19 ബാധിതരുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് അമേരിക്ക

വാഷിങ്ങ്ടണ്‍: ലോകത്തില്‍ ഏറ്റവുമധികം കോവി‍ഡ്-19 ബാധിതരുള്ളരാജ്യമായി അമേരിക്ക മാറിയതായി റിപ്പോര്‍ട്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ അതിവേഗത്തിലാണ് അമേരിക്കയില്‍ കോവി‍ഡ് -19 ബാധിച്ചവരുടെ  എണ്ണം വര്‍ദ്ധിക്കുന്നത്. ചൈനയിലായിരുന്നു ഏറ്റവും കൂടുതല്‍ വൈറസ് ബാധിതര്‍ ഉണ്ടായിരുന്നതെങ്കിലും അവിടിത്തെ സ്ഥിതി ഏറെക്കുറെ നിയന്ത്രണവിധേയമായി വരികയാണ്. എന്നാല്‍ അമേരിക്കയില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. 85000ല്‍ അധികം രോഗബാധിതരുള്ള ...

Read More »

ഇന്ധന വില വര്‍ധനയ്ക്കെതിരെ പ്രതിഷേധം; ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും

പാരീസ്: ഇന്ധനവില വര്‍ധനക്കെതിരായ പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തില്‍ ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. രണ്ടാഴ്ചയിലേറെയായി തുടരുന്ന പ്രതിഷേധം കഴിഞ്ഞ ദിവസങ്ങളിലാണ് അക്രമത്തിലേക്ക് വഴിമാറിയത്. പ്രതിഷേധം അതിരുവിട്ടതിനാല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നകാര്യം പരിഗണനയിലാണെന്ന് സര്‍ക്കാര്‍ വക്താവ് ബെഞ്ചമിന്‍ ഗ്രീവക്‌സും വ്യക്തമാക്കി. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഒരിക്കലും ആവര്‍ത്തിക്കാതിരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാകുമെന്ന് ആലോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വ്യാപക അക്രമ ...

Read More »

അഫ്ഗാന്‍ വനിതാ താരങ്ങളെ ഫെഡറേഷന്‍ അധികൃതര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് റിപ്പോര്‍ട്ട്

കാബൂള്‍: അഫ്ഗാന്‍ വനിതാ ഫുട്ബോള്‍ ടീമിലെ താരങ്ങളെ ഫുട്ബോള്‍ ഫെഡറേഷന്‍ അധികൃതര്‍ ലൈംഗിക ശാരീരിക പീഡനങ്ങള്‍ക്ക് വിധേയരാക്കിയതായി റിപ്പോര്‍ട്ട്. ഗാര്‍ഡിയനാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഒന്നിലധികം സംഭവങ്ങളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഫെഡറേഷനിലെ ഉന്നതരുടെ ഭാഗത്തു നിന്നുള്ള ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടി വരുന്നത് പതിവാണെന്ന് ടീം അംഗങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനിസ്താന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് കെറാമുദ്ദീന്‍ ...

Read More »

മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ മഡഗാസ്‌കറില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്

ക്വാലലംപുര്‍: നാലു വര്‍ഷം മുന്‍പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ ഏതാനും അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മഡഗാസ്‌കര്‍ ദ്വീപിനോടു ചേര്‍ന്നുള്ള ഭാഗങ്ങളില്‍ നിന്ന് മത്സ്യത്തൊഴിലാളികളാണ് മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനമായ എംഎച്ച് 370യുടേതെന്നു കരുതുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിമാനത്തിന്റെ അഞ്ചു ഭാഗങ്ങളാണു കണ്ടെത്തിയത്. ഇതില്‍ ഒരെണ്ണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന അക്ഷരങ്ങള്‍ കൃത്യമായി വായിക്കാവുന്ന വിധത്തിലാണ്. വിമാനത്തോടൊപ്പം ...

Read More »

ശ്രീലങ്കന്‍ തുറമുഖത്തെ കോടികളുടെ കരാറുകള്‍ ചൈനീസ് കമ്പനിക്ക്

കൊളംബോ: രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെ ചൈനീസ് കമ്പനിയുമായി ചേര്‍ന്ന് തുറമുഖങ്ങള്‍ നവീകരിക്കാനൊരുങ്ങി ശ്രീലങ്ക. രണ്ട് തുറമുഖങ്ങള്‍ നവീകരിക്കാന്‍ ചൈനീസ് കമ്പനികള്‍ക്ക് നല്‍കിക്കൊണ്ടുള്ള കരാര്‍ കരാര്‍ ശ്രീലങ്ക ഒപ്പിട്ടു.ശ്രീലങ്കന്‍ തുറമുഖ അതോറിറ്റി പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം അഞ്ചുകോടി ഡോളറിന്റെ കരാറാണ് ശ്രീലങ്ക ഒപ്പിട്ടത്. രാജപക്‌സെ സര്‍ക്കാരാണ് കരാറിന് അനുമതി നല്‍കിയത്. അതേസമയം കരാറിന്റെ നിയമപ്രാബല്യത്തെക്കുറിച്ച് സംശയം തുടരുകയാണ്. ...

Read More »

ജി പി എസ് വഴി കാണിച്ചു; യുവതി റെയില്‍വേ ട്രാക്കിലൂടെ കാറോടിച്ചു

പെന്‍സില്‍വാനിയ: രാത്രി റെയില്‍വേ ട്രാക്കിലൂടെ കാറോടിച്ച യുവതി പോലീസ് പിടിയില്‍. അമേരിക്കയിലെ പെന്‍സില്‍വാനിയയിലാണ് സംഭവം. യുവതി മദ്യപിച്ചിട്ടില്ലെന്നും അവര്‍ക്ക് മാനസിക പ്രശ്‌നങ്ങളൊന്നുമില്ലെന്നും പറഞ്ഞ പോലീസ് അതുകൊണ്ടു തന്നെ അശ്രദ്ധവും അപകടകരവുമായ ഡ്രൈവിങ്ങിനാണ് കേസെടുത്തത്. യുവതിയെ കസ്റ്റഡിയിലെടുത്ത ഡ്യൂക്യുസിന്‍ പോലീസ് തന്നെയാണ് രസകരമായ സംഭവം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. യുവതിയുടെ സാഹസം ആത്മഹത്യാശ്രമമാണെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. ...

Read More »

റഷ്യ-ഉക്രയിന്‍ സംഘര്‍ഷം: ജി 20 ഉച്ചകോടിയില്‍ പുടിനുമായുള്ള കൂടിക്കാഴ്ച റദ്ദ് ചെയ്യും- ട്രമ്പ്

വാഷിംഗ്ടണ്‍: റഷ്യയും ഉക്രയിനും തമ്മില്‍ നിലനില്‍ക്കുന്ന നാവിക സംഘര്‍ഷം പരിഹരിക്കാത്ത സാഹചര്യം കണക്കിലെടുത്ത് നിര്‍ദ്ദിഷ്ട ജി 20 ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി പ്രത്യേക ചര്‍ച്ച റദ്ദു ചെയ്‌തേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ്. ഞായറാഴ്ച റഷ്യന്‍കപ്പലുകളിലെ നാവികര്‍ വെടിവെയ്ക്കുകയും പിടിച്ചെടുക്കുകയും ചെയ്ത സംഭവത്തെക്കുറിച്ച് പൂര്‍ണമായ ഒരു റിപ്പോര്‍ട്ടു ലഭിക്കുന്നതിനുവേണ്ടി കാത്തിരിക്കുകയാണ് താനെന്നും വാഷിംഗ്ടണ്‍ ...

Read More »

ട്രംപിനു നേരെ മാറിടം കാട്ടി പ്രതിഷേധം; യുവതി അറസ്റ്റില്‍

പാരിസ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു നേരെ പാരീസില്‍ പ്രതിഷേധം. അര്‍ധനഗ്‌നയായ യുവതിയാണ് ട്രംപിന്റെ വാഹന വ്യൂഹത്തിനു മുന്നില്‍ തടസ്സം സൃഷ്ടിച്ച് പ്രതിഷേധിച്ചത്. ഒന്നാം ലോക മഹായുദ്ധവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കുന്നതിന് ട്രംപ് പാരീസിലെത്തിയപ്പോഴായിരുന്നു സംഭവം. ട്രംപിന്റെ വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ പെട്ടെന്ന് യുവതി മുന്നിലേക്ക് ചാടിവീഴുകയായിരുന്നു. യുവതിയുടെ നെഞ്ചില്‍ ‘വ്യാജ സമാധാനസ്ഥാപകന്‍’ എന്ന് എഴുതിയിരുന്നു. വാഹനവ്യൂഹത്തിന് ...

Read More »

കാലിഫോര്‍ണിയയിലെ കാട്ടുതീയില്‍ വന്‍ നാശം: മരണ സംഖ്യ 25

പാരഡൈസ് (കാലിഫോര്‍ണിയ): കാലിഫോര്‍ണിയായില്‍ ആളിപ്പടരുന്ന കാട്ടുതീ സര്‍വനാശം തുടരുന്നു. മരണ സംഖ്യ അതിവേഗം കൂടുന്നതായാണ് റിപ്പോര്‍ട്ട്. ഇതുവരെ ലഭ്യമായ കണക്കുകള്‍ പ്രകാരം 25 പേര്‍ മരിച്ചതായാണ് ഔദ്യോഗിക വിവരം. നിരവധി പേരെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ മരണ സംഖ്യ കൂടിയേക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു. കാട്ടുതീ കാലിഫോര്‍ണിയക്കാര്‍ക്ക് പുതിയ കാര്യമല്ലെങ്കിലും ഇത്തവണ കാര്യങ്ങള്‍ കൈവിട്ടു പോവുകയാണ്. ...

Read More »

അമേരിക്കയിലെ വെടിവയ്പ്പില്‍ കൊലപ്പെട്ടവരുടെ എണ്ണം 11 ആയി

പിറ്റ്സ്ബര്‍ഗ് : അമേരിക്കയിലെ പെനിസില്‍വാനിയയിലെ പിറ്റ്സ്ബര്‍ഗില്‍ ഉണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനൊന്നായി. പിറ്റ്സ്ബര്‍ഗിലെ ഒരു സിനഗോഗിലാണ് വെടിവയ്പ് നടന്നത്. പിറ്റ്സ്ബര്‍ഗ്ഗ് സ്വദേശിയായ റോബര്‍ട്ട് ബൊവേഴ്സ് എന്ന 46-കാരനാണ് വെടിവെയ്പ്പിന് പിന്നില്‍. ഇയാളിപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. എല്ലാ ജൂതന്മാറും ചാവണം.. എന്നു വിളിച്ചു പറഞ്ഞു കൊണ്ടാണ് ഇയാള്‍ പള്ളിയിലേക്ക് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ പത്ത് മണിയോടെയാണ് ...

Read More »