Don't Miss
Home / NEWS / Keralam (page 10)

Keralam

ചിത്തിര ആട്ടവിശേഷ സമയത്ത് ശബരിമലയിലുണ്ടായ സംഘർഷം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു; ദേവസ്വം ബോര്‍ഡ് വിശദീകരണം നല്‍കണം

കൊച്ചി: ശബരിമലയില്‍ ചിത്തിര ആട്ട വിശേഷ സമയത്ത് നടന്ന സംഘര്‍ഷത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി കേസെടുത്തിരിക്കുന്നത്. ദേവസ്വം ബെഞ്ചാണ് കേസ് എടുത്തിരിക്കുന്നത്. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡിനോട് ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കാനും ഹൈക്കോടതി നിര്‍ദേശിച്ചു. ചിത്തിര ആട്ട വിശേഷ പൂജയ്ക്ക് നടതുറന്നപ്പോള്‍ ക്ഷേത്രത്തില്‍ ആചാരലംഘനം നടന്നുവെന്നായിരുന്നു ജില്ലാ ജഡ്ജി ...

Read More »

‘കൊച്ചാപ്പ’യുടെ തന്ത്രങ്ങളത്രയും പൊളിഞ്ഞു; മന്ത്രി ജലീലിന്റെ ബന്ധു രാജി വച്ചു

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രി കെ.ടി ജലീലിന്റെ ബന്ധു ടി.കെ അദീബ് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിന്ന് രാജിവെച്ചു. ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് രാജിവെക്കുന്നതെന്ന് അദീബിന്റെ രാജിക്കത്തില്‍ പറയുന്നു. പാവപ്പെട്ടവരെ സേവിക്കുക എന്ന ആഗ്രഹത്തോടെയാണ് പദവി ഏറ്റെടുത്തത്. എന്നാല്‍ ആത്മാഭിമാനം ചോദ്യംചെയ്യപ്പെടുന്ന സാഹചര്യമാണുണ്ടായത്. അതിനാല്‍ സൗത്ത് ഇന്ത്യന്‍ ...

Read More »

ഡി.വൈ.എഫ്.ഐ പ്രായപരിധി കര്‍ശനമാക്കില്ല; എ.എ.റഹീം സെക്രട്ടറിയായേക്കും

ഡി.വൈ.എഫ്.ഐ ഭാരവാഹികളുടെ പ്രായപരിധി കര്‍ശനമായി നടപ്പിലാക്കില്ല. 37 വയസ് പ്രായപരിധി കര്‍ശനമായി നടപ്പിലാക്കിയാല്‍ നിലവിലെ സംസ്ഥാന കമ്മറ്റിയിലെ ഭൂരിഭാഗവും ഒഴിവാക്കപ്പെടുന്ന സാഹചര്യത്തിലാണ് സി.പി.എം നേതൃത്വം ഇടപെട്ടത്. ഇതോടെ 37 വയസ് പിന്നിട്ട എ.എ റഹീം സെക്രട്ടറിയാവുമെന്നാണ് സൂചന. നിലവിലെ പ്രസിഡന്റ് എ.എന്‍ ഷംസീര്‍, സെക്രട്ടറി സ്വരാജ് എന്നിവര്‍ സ്ഥാനമൊഴിയുമെന്ന് ഉറപ്പായി. പുതിയ ഭാരവാഹികളുടെ കാര്യത്തില്‍ ഏകദേശ ...

Read More »

കൊച്ചിയില്‍ വീണ്ടും മയക്കുമരുന്നുവേട്ട

കൊച്ചി: കൊച്ചി നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. 500 ആംപ്യൂള്‍ ലഹരിമരുന്നുകളും 140 ലഹരിഗുളികകളും എക്‌സൈസ് സംഘം പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് മട്ടാഞ്ചേരിയില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. കൊച്ചി സ്വദേശിയായ ഗുലാബില്‍ നിന്നാണ് വന്‍ ലഹരിശേഖരം പിടികൂടിയത്. കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ക്ക് വേദനസംഹാരിയായി ഉപയോഗിക്കുന്ന ബ്രൂഫിനോഫിന്‍, മാനസികരോഗികള്‍ക്ക് നല്‍കുന്ന നൈട്രോസെഫാം എന്നീ മരുന്നുകളാണ് ...

Read More »

അഭിമന്യുവിന്‍റെ സഹോദരിയുടെ കല്യാണം ഗംഭീരമാക്കി നാട്ടുകാർ

മഹാരാജാസ് കോളെജിൽ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിന്‍റെ സഹോദരി കൗസല്യ വിവാഹിതയായി. കോവിലൂർ സ്വദേശി മധുസൂദൻ ഞായറാഴ്ച രാവിലെ 10: 30നാണ് കൗസല്യയുടെ കഴുത്തിൽ താലി ചാർത്തിയത്. വട്ടവടയിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ് ചടങ്ങുകൾ നടന്നത്.വിവാഹത്തിന്‍റെ എല്ലാ ചെലവും സിപിഎമ്മാണ് വഹിക്കുന്നത്. അഭിമന്യുവിന്‍റെ മരണത്തിനു മുൻപി നിശ്ചയിച്ച വിവാഹത്തിനു സഹോദരൻ പരിജിത്താണ് എല്ലാക്കാര്യങ്ങളും നോക്കിയത്. എം.എം. ...

Read More »

നടി ശൃന്ദ വിവാഹിതയായി; വരന്‍ യുവസംവിധായകന്‍ സിജു എസ്. ബാവ

യുവനടി ശൃന്ദ അര്‍ഹാബ് വീണ്ടും വിവാഹിതയായി. മലയാള സിനിമയിലെ യുവ സംവിധായകന്‍ സിജു.എസ് ബാവയാണ് വരന്‍. മലയാള സിനിമയിലെ പ്രമുഖര്‍ ഇരുവര്‍ക്കും വിവാഹമംഗളാശംസകളുമായി എത്തി. പത്തൊന്‍പതാം വയസ്സിലാണ് നടി ശ്രിന്ദ ആദ്യം വിവാഹം ചെയ്തത്. നാലു വര്‍ഷത്തിന് ശേഷം വിവാഹ മോചനം നേടി. ആ ബന്ധത്തില്‍ ഒരു മകനും ശ്രിന്ദയ്ക്കുണ്ട്. 2018ല്‍ ഫഹദ് ഫാസില്‍, ഇഷ ...

Read More »

ഭര്‍ത്താവിനെ വണ്ടിയിടിച്ച് കൊല്ലാന്‍ ശ്രമം; ഭാര്യയും ഓട്ടോഡ്രൈവറും അറസ്റ്റില്‍

കാക്കനാട്: യുവാവിനെ വണ്ടിയിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഭാര്യയും സുഹൃത്തായ ഓട്ടോ ഡ്രൈവറും പിടിയില്‍. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ വെച്ചാണ് സംഭവം. ഏലൂര്‍ കുറ്റിക്കാട്ടുകര വീട്ടില്‍ ഐശ്വര്യ (36), വരാപ്പുഴ ദേവസ്വംപാടം മാടവന വീട്ടില്‍ ഡെല്‍സണ്‍ (35) എന്നിവരെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഐശ്വര്യ സഹകരണ സംഘം ഓഡിറ്ററാണ്. ഡെല്‍സണ്‍ കളമശ്ശേരി സ്റ്റാന്‍ഡിലെ ഓട്ടോ ...

Read More »

ശബരിമലയില്‍ യുവതികളെ ഹെലികോപ്റ്ററില്‍ എത്തിക്കാന്‍ നീക്കം

തിരുവനന്തപുരം: മണ്ഡലകാലത്ത് ദർശനം നടത്താനെത്തുന്ന സ്ത്രീകളെ ഹെലികോപ്റ്ററിൽ പമ്പയിൽ എത്തിക്കാനുള്ള സാധ്യത തേടി പൊലീസ്. ദ ഹിന്ദു ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ശബരിമല ഓൺലൈൻ ബുക്കിങ്ങിലൂടെ ഇതിനോടകം പ്രായപരിധിക്ക് പുറത്തുള്ള(പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ളവർ) 560 സ്ത്രീകൾ ദർശനത്തിനായി ബുക്ക് ചെയ്തിട്ടുണ്ട്. ഇതിൽ കേരളത്തിൽനിന്ന് മൂന്ന് സ്ത്രീകളൊഴികെ ബാക്കിയുള്ളവർ കർണാടക, തമിഴ് നാട്, ആന്ധ്രപ്രദേശ്, ...

Read More »

SHOCKING: സ്വര്‍ണ്ണപ്പണയ സ്ഥാപനങ്ങളില്‍ ഞെട്ടിക്കുന്ന തട്ടിപ്പ്: പണയമുതല്‍ തിരിച്ചെടുക്കുമ്പോള്‍ സ്വര്‍ണ്ണം കുറയുന്നു

സ്വര്‍ണ്ണം പണയത്തിനെടുക്കുന്ന സ്ഥാപനങ്ങളില്‍ വന്‍ തട്ടിപ്പ് നടക്കുന്നതായി വിവരം. പണയസ്ഥാപനങ്ങള്‍ ആളുകളുടെ സ്വര്‍ണ്ണം സംശയത്തിന് ഇട പോലും നല്‍കാതെ അനധികൃതമായി വെട്ടിച്ചെടുക്കുകയാണ്. ലീഗല്‍ മെട്രോളജി സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് അഞ്ച് സ്ഥാപനങ്ങളില്‍ ക്രമക്കേട് കണ്ടെത്തിയത്. പണയം വയ്ക്കാനെത്തുന്നവര്‍ നല്‍കുന്ന സ്വര്‍ണ്ണം അര ഗ്രാം മുതല്‍ ഒരു ഗ്രാം വരെ കുറച്ചാണ് രേഖപ്പെടുത്തുന്നത്. തൂക്കിയ ശേഷം രേഖപ്പെടുത്തുന്ന ...

Read More »

കടലിന്റെ മക്കള്‍ കടലില്‍ രക്ഷകരാകും; സമുദ്രരക്ഷാപ്രവര്‍ത്തനത്തിന് 900 മത്സ്യത്തൊഴിലാളികള്‍

കേരളം കണ്ട മഹാപ്രളയത്തെ അതിജീവിക്കാന്‍ മത്സ്യത്തൊഴിലാളികളുടെ ഇടപെടല്‍ വളരെ വലുതായിരുന്നു. ഒരുവേള സര്‍ക്കാര്‍ സംവിധാനങ്ങള്‍ പകച്ചുനിന്നപ്പോള്‍ സ്വന്തം നിലയില്‍ വള്ളങ്ങളും ബോട്ടുകളുമായി പ്രളയബാധിതര രക്ഷിക്കാന്‍ ഇറങ്ങിയ മത്സ്യത്തൊഴിലാളികളുടെ പ്രയത്‌നത്തെ നന്ദിയോടെ മാത്രമേ സര്‍ക്കാരും കേരളവും സ്മരിക്കുന്നുള്ളൂ. ഇപ്പോള്‍, സംസ്ഥാന സര്‍ക്കാരിന്റെ സമുദ്ര രക്ഷാസേനയില്‍ (SRS) മത്സ്യത്തൊഴിലാളികളെയും അവരുടെ ബോട്ടുകളെയും ഉള്‍പ്പെടുത്താന്‍ തീരുമാനമായി.  ഓഖി, പ്രളയം എന്നീ ...

Read More »