Don't Miss
Home / NEWS / Keralam (page 5)

Keralam

തൃശൂരില്‍ മാംസ വില്‍പ്പനശാലയിലെ ജീവനക്കാരന് കോംഗോ പനിയെന്ന് സംശയം

തൃശൂര്‍: യുഎഇ യില്‍ നിന്നും വന്ന മലപ്പുറം സ്വദേശിയായ മുപ്പതു വയസ്സുകാരനില്‍ കോംഗോ പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തി. വൈറല്‍ പനിയുടെ അതേ ലക്ഷണങ്ങളാണ് കോംഗോ പനിയ്ക്ക് ഉളളതെന്ന് ആരോഗ്യവകുപ്പു വ്യക്തമാക്കി. മൃഗങ്ങളില്‍ നിന്നുളള ചെളളില്‍ നിന്നാണ് ഈ പനി പകരുതെന്നും പടരാനുളള സാഹചര്യം കുറവാണെന്നും ജില്ലാ കളക്ടര്‍ ടി വി അനുപമ അറിയിച്ചു. വിദേശത്ത് ഇറച്ചിവെട്ട ...

Read More »

കോഴിക്കോട്ട് ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ചു കൊന്നു

കോഴിക്കോട്: നഗരത്തില്‍ ഇതര ദേശ തൊഴിലാളിയെ വെട്ടുകല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശ് സ്വദേശി ജയ്സിംഗ് യാദവ്(21) എന്ന ഗോകുല്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി വളയനാട്-മാങ്കാവ് റോഡിലെ കുഴിക്കണ്ടത്ത് പറമ്പിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് ജയ്സിംഗ് യാദവിന്റെ ബന്ധു ഭരതിനെ മെഡിക്കല്‍ കോളജ് പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചുണ്ടായ കലഹത്തെ തുടര്‍ന്നാണ് കൊലപാതകമെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തെ ...

Read More »

മിന്നല്‍പണിമുടക്ക് നടത്തിയ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ കുടുങ്ങും; സ്വമേധയാ കേസെടുക്കാമെന്ന് ഹൈക്കോടതി

കൊച്ചി: കഴിഞ്ഞ ഒക്ടോബര്‍ 16ന് മിന്നല്‍ പണിമുടക്ക് നടത്തിയ ജീവനക്കാര്‍ക്കെതിരെ കെഎസ്ആര്‍ടിസിക്ക് സ്വമേധയാ നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി. കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീയെ ഏല്‍പ്പിച്ചതിനെതിരെ നടത്തിയ മുന്നറിയിപ്പില്ലാതെ പണിമുടക്കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം. നടപടിയെടുക്കുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി കെഎസ്ആര്‍ടിസി തേടേണ്ടതില്ലന്നും കോടതി നിര്‍ദേശിച്ചു. പണിമുടക്കില്‍ ഏര്‍പ്പെട്ട 102 ജീവനക്കാര്‍ക്കെതിരെ നടപടി ...

Read More »

ബാങ്ക് ജീവനക്കാരന്റെ മരണം; സി.പി.എം നേതാവിനെതിരെ ആത്മഹത്യാ കുറിപ്പ്

മാനന്തവാടി: ബാങ്ക് ജീവനക്കാരന്റെ മരണത്തിന് കാരണം സിപിഎം നേതാവിന്റെ മാനസിക പീഡനമെന്ന് ആത്മഹത്യാക്കുറിപ്പ്. ഭരണകക്ഷി നേതാവിനെതിരെ രൂക്ഷമായ ആരോപണം നിലനില്‍ക്കുന്നതിനാല്‍ പൊലീസിന് നല്‍കാതെ കുറിപ്പ് ബന്ധുക്കള്‍ മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിക്ക് കൈമാറി. നേതാവിനെതിരെ കത്തില്‍ പരാമര്‍ശമുണ്ടായിരുന്നതിനെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകരടക്കമുള്ളവര്‍ വീടിന് നേരെ കല്ലെറിഞ്ഞു. തലപ്പുഴ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ ...

Read More »

ചെങ്ങന്നൂരില്‍ വീട്ടില്‍ നിന്നും 30 പവന്‍ അപഹരിച്ചു

ചെങ്ങന്നൂര്‍: വീടിനുള്ളില്‍ കടന്ന് മോഷ്ടാക്കള്‍ 30 പവന്‍ അപഹരിച്ചു. ചെങ്ങന്നൂര്‍ പേരിശ്ശേരി കോയിക്കല്‍ കുന്നേല്‍ വര്‍ക്കി ചെറിയാന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന പി.ആര്‍ പ്രകാശ്, വി.ബി ജയശ്രീ ദമ്പതികളുടെ മുറിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന അലമാരയില്‍ നിന്നുമാണ് 30 പവനും 3000 രൂപയും മോഷ്ടിച്ചതായി കണ്ടെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നതായി കരുതുന്നത്. വീടിന്റെ കാര്‍പ്പോര്‍ച്ചിനോട് ചേര്‍ന്നുള്ള ...

Read More »

മയക്കുമരുന്നിന് അടിമയായ ബിരുദ വിദ്യാര്‍ത്ഥിയുടെ കുത്തേറ്റ് 9 വയസ്സുള്ള അനുജന്‍ മരിച്ചു ; മറ്റൊരു സഹോദരന് ഗുരുതര പരിക്ക്

പാലക്കാട്: മയക്കുമരുന്നിന് അടിമയായ ബിരുദ വിദ്യാര്‍ത്ഥി ഒമ്പത് വയസ്സുള്ള അനുജനെ വീട്ടില്‍ വച്ച് കുത്തിക്കൊന്നു. ഏഴ് വയസ്സുകാരനായ മറ്റൊരനുജനെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. കൊപ്പം നടുവട്ടത്ത് കൂര്‍ക്കപ്പറമ്പ് വീട്ടില്‍ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹിമാണ് കൊല്ലപ്പെട്ടത്. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഇബ്രാഹിമിന്റെ നെഞ്ചത്ത് കുത്തിയ ജ്യേഷ്ഠന്‍ മുഹമ്മദ് നബീല്‍ ഏഴ് വയസ്സുകാരനായ അനിയന്‍ അഹമ്മദിനേയും ...

Read More »

കവിത മോഷണം: അഴിഞ്ഞുവീഴുന്നത് ‘കമ്മ്യൂണിസ്റ്റ്’ സാഹിത്യ സഹയാത്രികരുടെ പൊയ്മുഖങ്ങള്‍

തൃശൂര്‍: പുകസാ ജില്ലാ കമ്മിറ്റി അംഗം ദീപ നിശാന്ത് കവിത കോപ്പിയടിച്ച വിവാദത്തില്‍ അഴിഞ്ഞുവീണത് സി.പി.എമ്മിന്റെ പൊയ്മുഖങ്ങള്‍. യുവകവി കലേഷിന്റെ കവിത ഇടത് സഹയാത്രികയായ ദീപ നിശാന്തിന്റെ പേരില്‍ സിപിഎമ്മിന്റെ കോളേജ് അധ്യാപകസംഘടനയായ എകെപിസിടിഎ ജേണലില്‍ പ്രസിദ്ധീകരിക്കപ്പെട്ടത് സിപിഎം പൊക്കി പിടിക്കുന്ന നവോത്ഥാനപ്രസംഗകന്‍ എം.ജെ ശ്രീചിത്രന്റെ അറിവോടെയാണെന്ന് തെളിവുകള്‍സഹിതം പുറത്തായി.ഇത് സിപിഎമ്മിന് ആഘാതമായി. ദീപ നിശാന്തിനെ ...

Read More »

ബി ജെ പിയിലെ ഭിന്നതയ്ക്കിടെ ശബരിമല സമരം ആളിക്കത്തിക്കാന്‍ അമിത്ഷാ കേരളത്തിലേക്ക്

കോഴിക്കോട്: ശബരിമല വിഷയത്തില്‍ നടത്തിയ സമരം പച്ചതൊടാതെ പോയെന്ന ആക്ഷേപം ബി ജെ പിയ്ക്കുള്ളില്‍ നിലനില്‍ക്കുന്നതിനിടെ എരിതീയില്‍ എണ്ണപകരാന്‍ ദേശീയ അധ്യക്ഷന്‍ നേരിട്ട് എത്തുന്നു. അമിത്ഷാ വരുന്നതിന് മുന്നോടിയായി ദേശീയ നേതാവ് സരോജ് പാണ്ഡെയുടെ നേതൃത്തിലുള്ള സംഘം സംസ്ഥാനത്തെത്തിയിട്ടുണ്ട്. വിനോദ് സോംകാര്‍ എംപി, പ്രഹ്ലാദ് ജോഷി എംപി, നളിന്‍ കുമാര്‍ കട്ടീല്‍ എംപി എന്നിവരാണ് സംഘത്തിലുള്ളത്. ...

Read More »

നീരിലായിരുന്ന ആനയെ അഴിക്കുന്നതിനിടെ പാപ്പാനെ ആന അടിച്ചുകൊന്നു

തൃശൂര്‍: ഇടഞ്ഞ ആനയുടെ തുമ്പി കൊണ്ടുള്ള അടിയേറ്റ് തെറിച്ചുവീണ ഒന്നാം പാപ്പാന്‍ മരിച്ചു. പരാക്രമം കാട്ടിയ ആനയുടെ പുറത്തിരുന്ന രണ്ടാം പാപ്പാന്‍ രക്ഷപ്പെട്ടു. പാലക്കാട് കോങ്ങാട് പാറശേരി താഴശേരി വീട്ടില്‍ രാജേഷ് കുമാറാണ് (42) മരിച്ചത്. മൂന്ന് ദിവസം മുമ്പ് രണ്ടാം പാപ്പാനായെത്തിയ പാലക്കാട് സ്വദേശി ശിവദാസനാണ് രക്ഷപ്പെട്ടത്. എല്‍ത്തുരുത്ത് പുതൃക്കോവില്‍ ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ പാര്‍ത്ഥസാരഥി ...

Read More »

ദേശീയപാതകളും തീവണ്ടികളും കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന കൊള്ളസംഘം പിടിയില്‍

പാലക്കാട്: ദേശീയപാതകളും തീവണ്ടികളും കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന അന്തര്‍ സംസ്ഥാന മോഷണ സംഘത്തെ പിടികൂടി.  ബാംഗ്ലൂര്‍- കൊച്ചിന്‍ ദേശീയപാത, ചെന്നൈയില്‍ നിന്നും കേരളത്തിലേക്ക് വരുന്ന തീവണ്ടികള്‍ എന്നിവ കേന്ദ്രീകരിച്ച് സ്വര്‍ണ്ണ വ്യാപാരികള്‍, കുഴല്‍പ്പണം കടത്തുകാര്‍ എന്നിവരെ പൊലീസാണെന്ന് ചമഞ്ഞ് ബസ്സില്‍ നിന്നും ട്രെയിനില്‍ നിന്നും ഇറക്കി സ്വകാര്യ വാഹനങ്ങളില്‍ കയറ്റിക്കൊണ്ടുപോയി മുതലുകള്‍ കൊള്ളയടിക്കുന്ന വന്‍ സംഘത്തിലെ നാലുപേരെയാണ് ...

Read More »