Don't Miss
Home / NEWS / National (page 4)

National

ലോറിയിൽ ആംബുലൻസ് ഇടിച്ച് നാല് മരണം

ബംഗളൂരു: നിർത്തിയിട്ടിരുന്ന ലോറിയിൽ ആംബുലൻസ് ഇടിച്ച് നാലു പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ബംഗളൂരു ഹൊസൂർ റോഡിലാണ് അപകടമുണ്ടായത്. തൃച്ചിയിൽ നിന്നും ബംഗളൂരുവിലേക്ക് രോഗിയുമായി വരികയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസറിയിച്ചു. കഴിഞ്ഞ ദിവസം ഹൂബ്ലിയിൽ ഉണ്ടായ വാഹനാപകടത്തിൽ മുംബൈയിൽ നിന്നുള്ള ആറ് വിനോദ സഞ്ചാരികൾ മരിച്ചിരുന്നു. Share

Read More »

മധ്യപ്രദേശില്‍ ബി.ജെ.പിക്ക് ഭീഷണിയായി വിമതപ്പട; 53 പേരെ പുറത്താക്കി

ഭോപ്പാല്‍: ബിജെപിക്ക് മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭീഷണിയായി വിമതരുടെ പട. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ബുധനാഴ്ച അവസാനിച്ചിരിക്കെ പിന്‍മാറാതിരുന്ന 53 വിമത സ്ഥാനാര്‍ത്ഥികളെ ബിജെപി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. വിമതരായി രംഗത്തുള്ളത് മുന്‍ മന്ത്രിമാരും എംഎല്‍എമാരും അടക്കമുള്ളവരാണ്. ബിജെപി നേതൃത്വം ബുധനാഴ്ച വൈകീട്ട് വരെ വിമതരെ പിന്തിരിപ്പിക്കാന്‍ കഠിന ശ്രമങ്ങള്‍ നടത്തിയിട്ടും ഭൂരിപക്ഷം പേരും ...

Read More »

ഗര്‍ഭിണിയാണെന്ന് സംശയം: ആന്ധ്രാപ്രദേശില്‍ 17 കാരന്‍ പതിനാറുവയസ്സുകാരിയായ കാമുകിയെ കൊന്നുകത്തിച്ചു

ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ പതിനാറുകാരി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. ഗര്‍ഭിണി ആയോ എന്ന സംശയത്തെ തുടര്‍ന്ന് പതിനേഴുകാരനായ കാമുകനാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. കൊലപാതകിയെ സഹായിച്ച മറ്റ് രണ്ട് കൗമാരക്കാരേയും പോലീസ് പിടികൂടി. ദാരുണമായി കൊല്ലപ്പെട്ട പെണ്‍കുട്ടി പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഈ മാസം ഏഴിന് രാത്രിയാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് ...

Read More »

ഇന്ത്യയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ മുന്നില്‍ റഷ്യ; ഈ വര്‍ഷം നേരിട്ടത് 4.6 ലക്ഷം ആക്രമണങ്ങള്‍

ന്യൂഡല്‍ഹി: ഇന്ത്യ ഈ വര്‍ഷം നേരിട്ട സൈബര്‍ ആക്രമണങ്ങളുടെ എണ്ണം 4.3 ലക്ഷം വരുമെന്ന് റിപ്പോര്‍ട്ടുകള്‍, ചൈന, റഷ്യ, യു.എസ്, നെതര്‍ലാന്‍ഡ്സ്, ജര്‍മനി എന്നീ അഞ്ചു രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയെ ലക്ഷ്യം വെച്ചുള്ള സൈബര്‍ ആക്രമണങ്ങള്‍ കൂടുതലായി ഉണ്ടായിട്ടുള്ളതെന്നും ഫിന്നിഷ് സൈബര്‍ സുരക്ഷാ കമ്പനിയായ എഫ്- സെക്യുര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ അഞ്ചുരാജ്യങ്ങളില്‍ നിന്ന് ...

Read More »

അലോക് വര്‍മ്മ കൈക്കൂലി വാങ്ങിയെന്നതിന് തെളിവില്ല; സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് തിരികെയെത്തിയേക്കും

അലോക് വര്‍മ്മ സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് തിരികെ എത്തിയേക്കും.  ഒക്ടോബര്‍ 23നാണ് അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് അലോക് വര്‍മ്മയെയും സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയേയും നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചത്. അഴിമതി ആരോപണത്തെ തുടർന്ന് നിർബന്ധിത അവധിയിൽ പോയ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മ ഉടൻ സർവ്വീസിൽ തിരിച്ചെത്തിയേക്കുമെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. അലോക് വര്‍മ്മക്കെതിരെ സി.ബി.ഐ ...

Read More »

മിസോറമില്‍ സ്പീക്കര്‍ രാജിവെച്ചു, ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍, കോണ്‍ഗ്രസിന് തിരിച്ചടി

ഐസ്വാള്‍: മിസോറമില്‍ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി കോണ്‍ഗ്രസിനു പ്രഹരമേല്‍പ്പിച്ച് മുതിര്‍ന്ന നേതാവ് ബിജെപിയിലേക്ക്. നിയമസഭാ സ്പീക്കര്‍ ഹിഫേയിയാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്കു ചേക്കേറുന്നത്. ഹിഫേയി സ്പീക്കര്‍ സ്ഥാനം രാജിവച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഹിഫേയി കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തുമെന്ന് വാര്‍ത്തകള്‍ വന്നതിനു തൊട്ടുപിന്നാലെയാണ് രാജി. പലക് മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയാണ് ഹിഫേയി. ഹിഫേയി ആദ്യം സ്പീക്കര്‍ സ്ഥാനത്തുനിന്നും തുടര്‍ന്ന് പാര്‍ട്ടിയില്‍നിന്നും രാജിവയ്ക്കുമെന്നാണ് ...

Read More »

പാകിസ്ഥാന് വേണ്ടി ചാരപ്പണി; ബിഎസ്എഫ് ജവാന്‍ അറസ്റ്റില്‍

ജലന്ധര്‍: രാജ്യസുരക്ഷയെ ബാധിക്കുന്ന രഹസ്യ വിവരങ്ങള്‍ പാകിസ്ഥാനുമായി പങ്കുവച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ബിഎസ്എഫ് ജവാനെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രാ സ്വദേശിയായ ഷെയ്ഖ് റിയാസുദ്ദീനാണ് ഐഎസ്‌ഐയ്ക്ക് വിവരങ്ങള്‍ കൈമാറിയതായി തെളിഞ്ഞതിനെ തുടര്‍ന്ന് പിടിയിലായത്. ദേശീയ സുരക്ഷാനയം അനുസരിച്ചും ഒഫീഷ്യല്‍ സീക്രട്ട്‌സ് ആക്ട് അനുസരിച്ചുമുള്ള വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. അതിര്‍ത്തിയിലെ സംരക്ഷണവേലികളെ കുറിച്ചുള്ള വിവരങ്ങളും ദൃശ്യങ്ങളും ...

Read More »

റഫാല്‍ : വില ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ അറിയിക്കണമെന്ന് സുപ്രിംകോടതി ; സിബിഐ അന്വേഷണത്തില്‍ തീരുമാനം പിന്നീട്

ന്യൂഡല്‍ഹി : വിവാദമായ റഫാല്‍ വിമാന ഇടപാടില്‍ വില ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ അറിയിക്കണമെന്ന് സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം മുദ്ര വെച്ച കവറില്‍ പത്തു ദിവസത്തിനകം നല്‍കാനാണ് ഉത്തരവ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ യു യു ലളിത്, കെ എം ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് സുപ്രധാന ഉത്തരവ്. വിമാനത്തിന്റെ വില സംബന്ധിച്ച് ...

Read More »

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിക്കൊരുങ്ങുന്നു

ന്യൂഡല്‍ഹി : റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിക്കൊരുങ്ങുന്നതായി സൂചന. കേന്ദ്രസര്‍ക്കാറുമായുളള അഭിപ്രായ ഭിന്നതയാണ് കാരണമെന്നാണ് അഭ്യൂഹങ്ങള്‍. സര്‍ക്കാറിനെ അദ്ദേഹം അതൃപ്തി അറിയിച്ചിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ആര്‍ബിഐ നിയമം സെക്ഷന്‍ 7 പ്രയോഗിക്കുന്നതിനെതിരെയുളള പ്രതിഷേധമാണ് രാജിയിലേക്ക് നയിച്ചതെന്നും സൂചനകളുണ്ട്. പൊതു താല്‍പര്യ പ്രകാരം ആര്‍ബിഐയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിനെ അനുവദിച്ചുകൊണ്ടുളള വകുപ്പാണ് ആര്‍ബിഐ നിയമം ...

Read More »

അമിത് ഷായ്‌ക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് പരാതി

ബിഹാര്‍: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് എതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണമെന്ന് പരാതി. ബിഹാര്‍ സീതാമറിയിലെ പൊതുപ്രവര്‍ത്തകനായ ഥാക്കൂര്‍ ചന്ദന്‍ സിംഗാണ് അമിത് ഷായ്ക്ക് എതിരെ പരാതി നല്‍കിയത്. സ്ത്രീകളെ അക്രമിക്കുന്ന തരത്തിലുള്ളതും രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നതുമായിരുന്നുവെന്നുമാണ് അമിത് ഷായ്ക്ക് എതിരെയുള്ളള പരാതി. കേസ് നവംബര്‍ ...

Read More »