Don't Miss
Home / NEWS (page 30)

NEWS

അവിശ്വാസികള്‍ കയറി; പമ്പതൊട്ട് നീലിമല വരെ പുണ്യാഹം തളിക്കണമെന്ന് പന്തളം കൊട്ടാരം

പത്തനംതിട്ട: ശബരിമലയില്‍ കയറിയത് വിശ്വാസികളല്ല അവിശ്വാസികളാണെന്നും അതിനാല്‍ പരിഹാരക്രിയ നടത്തണമെന്നും പന്തളം കൊട്ടാരം പ്രതിനിധി. പമ്പതൊട്ട് പരിശുദ്ധമായ നീലിമലവരെ ശുദ്ധികലശം നടത്തണമെന്നാണ് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞത്. താന്ത്രിക വിധിപ്രകാരം ശുദ്ധികലശമോ പുണ്യാഹമോ തളിക്കണം. ഇക്കാര്യം തന്ത്രിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികളല്ല ആക്ടിവിസ്റ്റുകളാണ് ശബരിമലയിലെത്തിയ യുവതികളെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ശബരിമലയെ തങ്ങളുടെ ...

Read More »

ജിമ്മി ജോര്‍ജ് പുരസ്‌കാരം ജിന്‍സണ്‍ ജോണ്‍സണ്

കേരളത്തിലെ മികച്ച കായിക താരത്തിനുള്ള ജിമ്മി ജോര്‍ജ് പുരസ്‌കാരം അത്‌ലറ്റ് ജിന്‍സണ്‍ ജോണ്‍സണ്. മുപ്പതാമത് ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡിനാണ് താരം അര്‍ഹനായത്. അര്‍ജുന അവാര്‍ഡും അടുത്തിടെ ജിന്‍സണ്‍ ജോണ്‍സണ് ലഭിച്ചിരുന്നു. ഏഷ്യന്‍ ഗെയിംസിലെ താരത്തിന്റെ തകര്‍പ്പന്‍ പ്രകടനമാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. ജോസ് ജോര്‍ജ്, അഞ്ജു ബോബി ജോര്‍ജ്, റോബര്‍ട്ട് ബോബി ജോര്‍ജ്, ദേവപ്രസാദ്, സെബാസ്റ്റ്യന്‍ ...

Read More »

എരുമേലിയിലും പ്രതിഷേധം കനക്കുന്നു, ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്തു

എരുമേലി: എരുമേലിയിലും യുവതുകളുടെ മലകയറ്റത്തിനെതിരെ പ്രതിഷേധം. സംഘം ചേർന്ന് റോഡിൽ കുത്തിയിരുന്ന പ്രതിഷേധക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വൃദ്ധയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതികൾ സന്നിധാനത്ത് എത്തുമെന്ന വിവരത്തെ തുടർന്നാണ് പ്രതിഷേധങ്ങൾ ഉണ്ടായത്. ബിജെപിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധത്തിന് എത്തിയവരെയാണ് അറസ്റ്റ് ചെയ്തത്. ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനെ അടക്കം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ...

Read More »

സന്നിധാനത്തേക്ക് കടക്കാനെത്തിയ യുവതികള്‍ മടങ്ങി; കനത്ത പ്രതിഷേധത്തെത്തുടര്‍ന്നാണ് മടക്കം

ശബരിമല : സുപ്രീംകോടതിവിധിയെത്തുടര്‍ന്ന് സന്നിധാനത്തേക്ക് പ്രവേശിക്കാനെത്തിയ യുവതികള്‍ കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് മലയിറങ്ങി. ആചാരലംഘനം ഉണ്ടായാല്‍ നട അടച്ചിടുമെന്നും, യുവതികള്‍ക്ക് ദര്‍ശനം സാധ്യമല്ലെന്നും തന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം യുവതികളെ അറിയിച്ചെന്നും, ഇനി ഇവിടെ നിന്നിട്ട് കാര്യമില്ലെന്നും യുവതികളെ ബോധ്യപ്പെടുത്തിയതിന് ശേഷം കനത്ത സുരക്ഷയിലാണ് യുവതികളെ മലയിറക്കിയത്. മടങ്ങാതെ രക്ഷയില്ലെന്ന് രഹ്ന ഫാത്തിമ പ്രതികരിച്ചു. രാവിലെ വനിതാ ആക്ടിവിസ്റ്റ് ...

Read More »

ഇനിയും സംയമനം പ്രതീക്ഷിക്കേണ്ട: വേണ്ടിവന്നാല്‍ നിയമം കൈയിലെടുക്കുമെന്ന ഭീഷണിയുമായി കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ വേണ്ടി വന്നാൽ നിയമം കൈയിലെടുക്കുമെന്ന്​ ബി.ജെ.പി നേതാവ്​ കെ. സുരേന്ദ്രൻ. സർക്കാർ മനഃപൂർവം പ്രശ്​നങ്ങളുണ്ടാക്കുകയാണ്​. വിശ്വാസം തകർക്കാൻ സർക്കാർ മുന്നിട്ടിറങ്ങിയ സ്ഥിതിക്ക്​ ചെറുക്കാൻ തങ്ങളും ഇറങ്ങുമെന്ന്​ സുരേന്ദ്രൻ പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിന്​ സർക്കാർ കനത്ത വില നൽകേണ്ടി വരും. പൊലീസും ദേവസ്വം മന്ത്രിയും തമ്മിൽ ഒത്തുകളിക്കുകയാണ്​. വേണ്ടി വന്നാൽ ദേവസ്വം മന്ത്രിയെ ...

Read More »

ആക്റ്റിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള സ്ഥലമായി ശബരിമലയെ മാറ്റരുത്- കടകംപള്ളി സുരേന്ദ്രന്‍

ആക്റ്റിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഒരിടമായി ശബരിമലയെ മാറ്റരുതെന്ന് കടകംപള്ളി സുരേന്ദ്രന്‍. ആയിരക്കണക്കിന് വിശ്വാസികള്‍ വരുന്ന സ്ഥലമാണ് ശബരിമല. സര്‍ക്കാര്‍ നിയമ വിധേയമായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ്. കോടതി വിധി നടപ്പാക്കേണ്ടതും വിശ്വാസികളുടെ വികാരം കണക്കിലെടുക്കാനുമുള്ള ഉത്തരവാദിത്വവും സര്‍ക്കാരിനുണ്ട്. പക്ഷെ, ആക്റ്റിവിസ്റ്റുകള്‍ അവരുടെ ശക്തി തെളിയിക്കാനുള്ള സ്ഥലമായി ശബരിമലയെ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുകയാണെങ്കില്‍ അവര്‍ക്ക് യാതൊരു വിധത്തിലുള്ള സംരക്ഷണവും പോലീസ് ...

Read More »

നിരോധനാജ്ഞ ലംഘിച്ചു: ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെ എട്ടുപേര്‍ കസ്റ്റഡിയില്‍

ശബരിമല സ്ത്രീ പ്രവേശനത്തിന്‍റെ ഭാഗമായി പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ച ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെ എട്ടു പേര്‍ പൊലീസ് കസ്റ്റഡിയില്‍. സുപ്രീം കോടതി വിധിയെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ പമ്പയിലും ഇലവുങ്കലും നിലയ്ക്കലും സന്നിധാനത്തും ഭക്തര്‍ക്ക് തടസമാവാത്ത രീതിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ബിജെപി പ്രസിഡണ്ട് നിരോധനാജ്ഞ ...

Read More »

ശബരിമല: പോലീസ് മേധാവിയെ വിളിച്ചുവരുത്തി ഗവര്‍ണറുടെ കൂടിക്കാഴ്ച

ശബരിമലയിലേക്ക് പോലീസ് സുരക്ഷയില്‍ യുവതികളെ എത്തിച്ചതില്‍ പ്രതിഷേധിച്ച് തന്ത്രികള്‍ പൂജ നിറുത്തിവച്ചതിന് പിന്നാലെ തിരുവനന്തപുരത്ത് നിര്‍ണായക കൂടിക്കാഴ്ചകള്‍. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ് റയെ വിളിച്ചുവരുത്തിയ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം കൂടിക്കാഴ്ച നടത്തുകയാണ്. ശബരിമല വിഷയത്തില്‍ പോലീസ് സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് അറിയുന്നതിനാണ് ഗവര്‍ണര്‍ ഡിജിപിയെ വിളിച്ചുവരുത്തിയത്. ഇരുവരും അരമണിക്കൂറോളം കൂടിക്കാഴ്ച നടത്തി. ശബരിമലയിലെ ...

Read More »

ശബരിമലയില്‍ പ്രവേശിക്കാനെത്തിയ രഹ്നാഫാത്തിമ സൃഷ്ടിച്ചത് മനപ്പൂര്‍വ്വമുള്ള പ്രകോപനം; വെട്ടിലായത് പോലീസും ദേവസ്വവും

കൊച്ചി: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല നടപ്പന്തലിലേക്കെത്തിയത് കൊച്ചി സ്വദേശി രഹ്ന ഫാത്തിമയും ആന്ധ്ര സ്വദേശിയായ മാധ്യമപ്രവര്‍ത്തക കവിതയും. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘത്തിന്റെ സുരക്ഷ അകമ്പടിയോടെയാണ് പ്രതിഷേധങ്ങള്‍ കടന്ന് ഇവര്‍ സന്നിധാനത്തെത്തിയത്. ഹൈദരാബാദ് സ്വദേശിയായ കവിത റിപ്പോര്‍ട്ടിങ്ങിന്റെ ഭാഗമായാണ് സന്നിധാനത്തേക്ക് പോകാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ...

Read More »

ഹാദിയ കേസ് എൻഐഎ അവസാനിപ്പിച്ചു: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് തെളിവില്ല

ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഹാദിയ കേസ് അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് ദേശീയ കുറ്റാന്വേഷണ ഏജൻസിയായ എൻഐഎ. നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നുവെന്നതിനു തെളിവു ലഭിക്കാത്ത സാഹചര്യത്തിലാണു നടപടി. ഹാദിയയും ഷെഫിന്‍ ജഹാനുമായുളള വിവാഹം സുപ്രീം കോടതി അംഗീകരിച്ചതും കണക്കിലെടുത്താണ് എന്‍ഐഎയുടെ തീരുമാനം. ഹാദിയ കേസ് അന്വേഷിക്കാന്‍ കേരളത്തിലെ 89 മിശ്രവിവാഹങ്ങളില്‍ നിന്നായി തെരഞ്ഞെടുത്ത 11 കേസുകളാണ് എന്‍ഐഎ പരിശോധനയ്ക്ക് ...

Read More »