Don't Miss
Home / NEWS / അവസരം പാഴാക്കി ചെന്നൈ; മങ്ങിമങ്ങി ബ്ലാസ്റ്റേഴ്‌സ്

അവസരം പാഴാക്കി ചെന്നൈ; മങ്ങിമങ്ങി ബ്ലാസ്റ്റേഴ്‌സ്

ചെന്നൈ: നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈയിന്‍ എഫ് സിക്കെതിരായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം സമനിലയില്‍ കലാശിച്ചു. രണ്ടുപകുതികളിലും ആരും ഗോളുകള്‍ നേടിയില്ല.

ചെന്നൈയിന്‍ എഫ് സിക്ക് നിരവധി അവസരങ്ങളാണ് ലഭിച്ചത് അതെല്ലാം പാഴാക്കിയതാണ് ബ്ലാസ്റ്റേഴ്‌സിന് തോല്‍വി ഒഴിവായിക്കിട്ടിയത്. പട്ടികയില്‍ തങ്ങളെക്കാള്‍ തെഴെയുള്ള ചെന്നൈയിനെതിരെ ഇന്നലെ നിറം മങ്ങിയ പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്.
സീസണിലെ അഞ്ചാം സമനിലയോടെ ഒന്‍പതു മല്‍സരങ്ങളില്‍നിന്ന് എട്ടു പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ഏഴാം സ്ഥാനത്തു തുടരുകയാണ്. രണ്ടാം സമനില വഴങ്ങിയ ചെന്നൈയിന്‍ ആകട്ടെ അഞ്ചു പോയിന്റുമായി എട്ടാം സ്ഥാനത്താണ്.