Don't Miss
Home / COVER STORY / കോവിഡ് ബാധിതനായ ബ്രട്ടീഷ് പ്രധാന മന്ത്രി ഐ.സി.യു. വില്‍

കോവിഡ് ബാധിതനായ ബ്രട്ടീഷ് പ്രധാന മന്ത്രി ഐ.സി.യു. വില്‍

ലണ്ടന്‍: കൊറോണ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോണ്‍സനെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ലണ്ടനില്‍ ഐ.സി.യു.വിലേക്ക് മാറ്റി. ‍പത്ത് ദിവസമായി രോഗബാധിതനായി വീട്ടില്‍ തുടരുന്ന പ്രധാനമന്ത്രി ഞായറാഴ്ച രാത്രിയാണ് ഡോക്ടറുടെ നിര്‍ദേശ പ്രകാരം പതിവ് പരിശോധനകള്‍ക്കായി ആശുപത്രിലേക്ക് പോയത്. തിങ്കളാഴ്ച സാമൂഹ മാധ്യമങ്ങളിലൂടെ ബോറിസ് ജോണ്‍സന്‍ ഇക്കാര്യം അറിയിച്ചിരുന്നു. എന്നാല്‍ തിങ്കളാഴ്ച വൈകുന്നേരമാണ് അദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്ന വിവരം പ്രധാന മന്ത്രിയുടെ ഓഫീസ് അറിയിച്ചത്.

നിലവില്‍ അദ്ദേഹം ബോധാവസ്ഥയില്‍ തുടരുന്നുണ്ട്, വെന്‍റിലേറ്റര്‍ സഹായം ഉപയോഗിക്കുന്നില്ല എന്നാല്‍ അടിയന്തിര സാഹചര്യം ഉണ്ടായാല്‍ ഉപയോഗിക്കേണ്ടി വന്നേക്കാം എന്നതിനാലാണ് തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നത്. തന്‍റെ അഭാവത്തില്‍ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബിനോട് ചുമതലകള്‍ നിര്‍വഹിക്കാന്‍ ബോറിസ് ജോണ്‍സന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.