Don't Miss
Home / ENTERTAINMENT / CINEMA / സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ കേസ്

സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ കേസ്

വ്യാജ തെളിവുണ്ടാക്കി അപകീര്‍ത്തികരമായ വീഡിയോ പോസ്റ്റ് ചെയ്തെന്ന പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ പൊലീസ് കേസ്. കല്യാണ്‍ ജ്വല്ലേഴ്സ് നല്‍കിയ പരാതിയിലാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. തെഹല്‍ക്ക മുന്‍ മാനേജിംഗ് എഡിറ്ററും എറണാകുളം പൊന്നുരുന്നി സ്വദേശിയുമായ മാത്യു സാമുവലിനെതിരെയും യുട്യൂബ് ചാനലായ റെഡ് പിക്സ് നെതിരെയും കേസുണ്ട്. കല്യാണിന്റെ പരസ്യങ്ങള്‍ മുന്‍പ് ശ്രീകുമാര്‍ മേനോനാണ് ചെയ്തിരുന്നത്. എന്നാല്‍ ഇടക്കാലത്ത് ഈ കരാര്‍ കമ്പനി പുതുക്കിയില്ല.

ഇക്കാര്യത്തിലുള്ള വിരോധത്താല്‍ മാത്യു സാമുവലുമായി ചേര്‍ന്ന് സ്ഥാപനത്തിനെതിരേ അപകീര്‍ത്തികരമായ വീഡിയോ നിര്‍മ്മിച്ച് പോസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സ്ഥാപനത്തിന്റെ വിശ്വാസ്യത പൊതുജനമധ്യത്തില്‍ തകര്‍ക്കുകയായിരുന്നു പിന്നിലുള്ള ലക്ഷ്യമെന്നും പരാതിയിലുണ്ട്.