Don't Miss
Home / NEWS / Keralam / മുഖ്യമന്ത്രിക്കെതിരെ ജാതി അധിക്ഷേപം; മണിയമ്മക്കെതിരെ പൊലീസ് കേസെടുത്തു

മുഖ്യമന്ത്രിക്കെതിരെ ജാതി അധിക്ഷേപം; മണിയമ്മക്കെതിരെ പൊലീസ് കേസെടുത്തു

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതി അധിക്ഷേപം നടത്തിയ വീട്ടമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. പത്തനംതിട്ട ചെറുകോല്‍ സ്വദേശിനി മണിയമ്മക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആറന്മുള പോലീസാണ് കേസെടുത്തിരിക്കുന്നത്.

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രതിതിഷേധത്തിനിടയിലാണു മണിയമ്മ മുഖ്യമന്ത്രിയെ അവഹേളിച്ചത്. പിണറായി വിജയന് ജന്മം കൊണ്ട് ഈഴവ (തിയ്യ) ജാതിക്കാരനാണ് എന്നു പറഞ്ഞായിരുന്നു അധിക്ഷേപം. എസ്എന്ഡിപി യോഗം ഭാരവാഹി വി.സുനില്‍കുമാര്‍ നല്‍കിയ പരാതിയിലാണു മണിയമ്മയ്‌ക്കെതിരെ ആറന്മുള പോലീസ് കേസെടുത്തത്.