Don't Miss
Home / COVER STORY / ഉമ്മന്‍ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസ്‌

ഉമ്മന്‍ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസ്‌

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ പീഡനക്കേസ് രജിസ്റ്റർ ചെയ്തു. സരിത എസ് നായരുടെ പരാതിയിൽ ക്രൈംബ്രാഞ്ച് ആണ് കേസ് രജിസ്റ്റർ ചെയ്തത്. കെ സി വേണുഗോപാലിനെതിരെ ബലാൽസംഗത്തിനും കേസ് രജിസ്റ്റർ ചെയ്തു.

സോളാർ അന്വേഷണ കമ്മീഷനായ ശിവരാജ് കമ്മീഷൻ റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ പരാമർശിച്ചിരുന്നെങ്കിലും കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. ഓരോരുത്തർക്കും എതിരെ പ്രത്യേകം പ്രത്യേകം പരാതി നൽകുകയാണെങ്കിൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന് സരിതയ്ക്ക് നിയമോപദേശം ലഭിച്ചിരുന്നു.

ഇതിനെ തുടർന്ന്, സരിത കഴിഞ്ഞദിവസം ഉമ്മൻ ചാണ്ടിക്കും കെ സി വേണുഗോപാലിനുമെതിരെ പരാതി നൽകുകയായിരുന്നു. പ്രകൃതിവിരുദ്ധ പീഡനത്തിനാണ് ഉമ്മൻ ചാണ്ടിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കെ സി വേണുഗോപാലിനെതിരെ ബലാൽസംഗത്തിനാണ് കേസ് രജിസ്റ്റർ ചെയ്തത്.