Don't Miss
Home / MEDIA

MEDIA

കോവിഡ്19 വ്യാജവാർത്ത: ആറ് വാർത്തകൾ സൈബർ ഡോമിന് കൈമാറി

കോവിഡ് 19നെക്കുറിച്ച് വ്യാജവാർത്താകൾ തയ്യാറാക്കി പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ആറ് വാർത്തകൾ കേരള പോലീസിന്റെ സൈബർ ഡോമിന് തുടർ നടപടികൾക്കായി കൈമാറി. ഇൻഫർമേഷൻ പ്ബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ കീഴിലുള്ള ആന്റിഫേക്ക് ന്യൂസ് ഡിവിഷൻ – കേരളയാണ് വാർത്തകൾ കണ്ടെത്തി കൈമാറിയത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സംസ്ഥാനത്ത് കോവിഡ് 19 സംബന്ധിച്ച വ്യാജവാർത്തകൾ നിരീക്ഷിക്കാൻ പ്രത്യേക വിഭാഗം ഏപ്രിൽ ആറിനാണ് ...

Read More »

കേരളത്തില്‍ പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്; പക്ഷെ പോളണ്ടില്‍ കേരളത്തെ കുറിച്ച് മിണ്ടുന്നുണ്ട്

1991ല്‍ സത്യന്‍ അന്തിക്കാട്, ശ്രീനിവാസന്‍ ടീമിന്‍റെ സന്ദേശം എന്ന സിനിമ ഇറങ്ങിയ നാള്‍ മുതല്‍ ഇന്ന് വരെ, മലയാളി ആവര്‍ത്തിച്ച് കേള്‍ക്കുകയും പറയുകയും ചെയ്തിട്ടുള്ള ഒരു സിനിമാ ഡയലോഗാണ് “പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്” എന്നത്. ഇക്കാലയളവില്‍ പല വാര്‍ത്തകളില്‍ പോലും ഇടക്കിടെ ഈ ഡയലോഗ് ഇടം പിടിക്കാറുണ്ട്. എന്നാല്‍ സഖാവ് കോട്ടപ്പിള്ളി പ്രഭാകരനെയും സന്ദേശം സിനിമയേയും ...

Read More »

“ഷെയിംലെസ്സ് പീപ്പിള്‍” എന്ന് വിളിച്ച നാവുകൊണ്ട് കേരളത്തെ അഭിനന്ദിച്ച് അർണാബ് ഗോസ്വാമി

കോവിഡ് 19 മഹാമാരിയെ നേരിടുന്നതിൽ കേരളത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ദേശീയ മാധ്യമ പ്രവർത്തകൻ അർണാബ് ഗോസ്വാമി. അദ്ദേഹം നേതൃത്വം കൊടുക്കുന്ന റിപ്പബ്ലിക്ക് ടീവിയിലെ ചർച്ചയിലാണ് കേരളത്തിന്റെ പ്രവർത്തനങ്ങളെയും അതിനു നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും അർണാബ് അഭിനന്ദിച്ചത്. സർക്കാരിന്‍റെ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുന്ന സംസ്ഥാനത്തെ ജനങ്ങളെയും അർണാബ് ചർച്ചയിൽ അഭിനന്ദിക്കുന്നുണ്ട്. 2018 ലെ ...

Read More »

#MeToo : ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റ് എം.ആര്‍ രാജനെതിരെ ലൈംഗിക ആരോപണം: പരാതി നല്‍കിയിട്ടും മാനേജ്‌മെന്റ് നടപടിയെടുത്തില്ല

തിരുവനന്തപുരം : ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റ് എം.ആര്‍. രാജനും സ്ഥാപനത്തിലെ മറ്റ് രണ്ടുപേര്‍ക്കുമെതിരെ ലൈംഗികാതിക്രമ ആരോപണവുമായി ഏഷ്യാനെറ്റ് മുന്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റ് നിഷാ ബാബു രംഗത്ത്.So here’s my #MeToo story എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തനിക്ക് ഏഷ്യാനെറ്റില്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് നേരിടേണ്ടിവന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് വിശദമാക്കിയിരിക്കുന്നത്. 1997 മുതല്‍ 2014 വരെയാണ് ഞാന്‍ ഏഷ്യാനെറ്റില്‍ ...

Read More »

ശബരിമലയില്‍ പോകുമെന്ന് വ്യാജ വാര്‍ത്ത: ജനം ടി.വിക്കെതിരെ യുവതി പരാതി നല്‍കും

തിരുവനന്തപുരം: ശബരിമലയില്‍ പോകുമെന്ന് വ്യാജ വാര്‍ത്ത നല്‍കിയ മാധ്യമത്തിന് എതിരെ നിയമനടപടിക്ക് ഒരുങ്ങി യുവതി. സുമേഖ തോമസ് എന്ന യുവതിയാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ജനം ടിവിക്കെതിരെ പരാതി നല്‍കാന്‍ ഒരുങ്ങുന്നത്. യുക്തിവാദി സംഘത്തോടൊപ്പം സുമേഖ തോമസ് ശബരിമലയില്‍ പോകാന്‍ ഒരുങ്ങുന്നു എന്നും സുമേഖയുടെ മൊബൈല്‍ ലൊക്കേഷന്‍ പ്രകാരം ഇവര്‍ കാഞ്ഞിരപ്പള്ളി എത്തി എന്നുമായിരുന്നു ജനംടിവി ...

Read More »

ശബരിമലയിലൂടെ രണ്ടാമതെത്തി ജനം ടി.വി; റേറ്റിംഗില്‍ മാതൃഭൂമിയെയും മനോരമയെയും കടത്തിവെട്ടി; ആഘോഷമാക്കി സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍

തിരുവനന്തപുരം: ചാനല്‍ റേറ്റിംഗില്‍ ഇതാദ്യമായി ജനം ടി.വി രണ്ടാംസ്ഥാനത്ത്. ശബരിമല സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയും തുടര്‍ന്നുള്ള പ്രോക്ഷോഭങ്ങളും ഏകപക്ഷീയമായി റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് ജനം ടി.വിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റം ഉണ്ടായിരിക്കുന്നത്. ഈ ഏകപക്ഷീയ റിപ്പോര്‍ട്ടിംഗിനെ വിശ്വാസികള്‍ക്കൊപ്പം നിന്നുവെന്നാണ് ചാനല്‍ അവകാശപ്പെടുന്നത്. വ്യാജവാര്‍ത്തകള്‍ വ്യാപകമായി ജനം ടി.വി സംപ്രേഷണം ചെയ്തുവെന്ന ആക്ഷേപം നേരിടുന്നതിനിടിയിലാണ് ഇത്തരമൊരു ...

Read More »

തേജസ് പത്രം പൂട്ടുന്നു; തീരുമാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന്

പോപുലര്‍ഫ്രണ്ട് മുഖപത്രമായ തേജസ് ദിനപത്രം അച്ചടി നിര്‍ത്തുന്നു. കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ പരസ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതിനാലാണ് അടച്ചുപൂട്ടുന്നത്. ഡിസംബര്‍ 31നായിരിക്കും പത്രത്തിന്റെ അവസാന കോപ്പി പുറത്തിറക്കുക. ഇതുസബന്ധിച്ച് അന്തിമതീരുമാനമെടുത്ത തേജസ് മാനേജ്‌മെന്റ്, ഇക്കാര്യം തേജസ് ജീവനക്കാരെ അറിയിച്ചു. ഇതിനായി മുഴുവന്‍ ജീവനക്കാരെയും കോഴിക്കോട്ടെ ഓഫിസിലേക്കു വിളിച്ചുകൂട്ടി തേജസ് ഡയറക്ടര്‍ നാസറുദ്ദീന്‍ എളമരം ആണ് ...

Read More »

ശബരിമലയിലെ ആക്രമണങ്ങള്‍ ആസൂത്രിതം; കലാപം സൃഷ്ടിക്കാന്‍ വാട്ട്‌സാപ്പ് ഗ്രൂപ്പുകളും; ഏഷ്യാനെറ്റ് ന്യൂസിനെയും റിപ്പോര്‍ട്ടറിനെയും ആക്രമിക്കാന്‍ നിര്‍ദ്ദേശിക്കുന്ന ശബ്ദസന്ദേശം പുറത്ത്

ശബരിമലയിലെ യുവതീപ്രവേശനം അനുവദിക്കില്ലെന്നുപറഞ്ഞ് പ്രതിഷേധിക്കുന്നവര്‍ അക്രമത്തിലേക്ക് തിരിഞ്ഞത് ആസൂത്രിതമായ നിര്‍ദ്ദേശത്തെത്തുടര്‍ന്നെന്ന് വ്യക്തമാകുന്നു. ശബരിമലയെ കലാപഭൂമിയാക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് നിരവധി വാട്ട്‌സാപ്പ് സോഷ്യല്‍മീഡിയ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നതായാണ് പുറത്തുവരുന്ന സൂചനകള്‍. ഇത്തരം ഗ്രൂപ്പില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്നതിന് നിര്‍ദ്ദേശം നല്‍ക്കുന്നതിന്റെ ശബ്ദസന്ദേശം പ്രചരിക്കുകയാണ്. എന്നാല്‍ ആരൊക്കെയാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്ന് വ്യക്തമായിട്ടില്ല.  സോഷ്യല്‍മീഡിയ മെസ്സേജുകളെ പോലീസ് നിരീക്ഷിക്കുന്നതായി അറിയുന്നു. ”പ്രവര്‍ത്തകര്‍ ഇപ്പോള്‍ ആരെങ്കിലും ...

Read More »

പ്രതിഷേധക്കാരുടെ അസഭ്യവര്‍ഷവും കൈയേറ്റ ശ്രമവും; മാധ്യമപ്രവര്‍ത്തക മലകയറാതെ മടങ്ങി

പമ്പ: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച റിപ്പോർട്ടിംഗിനായി എത്തിയ വനിതാ റിപ്പോർട്ടർക്കും സഹപ്രവർത്തകനും നേരെ പ്രതിഷേധക്കാർ അസഭ്യവർഷം നടത്തുകയും കൈയേറ്റം ചെയ്യാനും ശ്രമിച്ചു. അമേരിക്കയിലെ പത്രമായ ന്യൂയോർക്ക് ടൈംസിന്റെ ഡൽഹി ബ്യൂറോയിലെ റിപ്പോർട്ടർ സുഹാസിനി രാജാണ് പ്രതിഷേധക്കാരുടെ അധിക്ഷേപത്തിന് ഇരയായത്. ഇന്ന് രാവിലെ 7.30ഓടെയാണ് അമ്പതോളം വരുന്ന പൊലീസുകാരുടെ സംരക്ഷണയിൽ സുഹാസിനിയും സഹപ്രവർത്തകൻ കാൾ ഷ്വാസും പമ്പയിൽ ...

Read More »

എന്റെ ജോലിയെ തടയാന്‍ നിങ്ങളാര്? അയ്യപ്പവേഷധാരികളായ അക്രമികള്‍ക്ക് മുന്നില്‍ പതറാതെ റിപ്പോര്‍ട്ടിങുമായി മാധ്യമപ്രവര്‍ത്തക (വീഡിയോ കാണാം)

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതിയുടെ ചരിത്രവിധിക്കുശേഷം ആദ്യമായി നടതുറന്ന ഇന്നലെ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ സംഘടിതമായി ആക്രമിക്കുന്ന കാഴ്ച്ചയാണ് ഇന്നലെ കണ്ടത്. വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ കനത്ത ആക്രണമാണ് ഇവര്‍ അഴിച്ചുവിട്ടത്.ക്യാമറകളും വാഹനങ്ങളും തല്ലിതകര്‍ക്കുകയും മാധ്യമപ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. എന്നാല്‍ അവരാരും പേടിച്ച് പിന്‍മാറാന്‍ തയ്യാറായില്ല. അക്രമികളുടെ ആക്രമണത്തിന് മുന്നില്‍ പതറാതെ ...

Read More »