Don't Miss
Home / NEWS / international

international

കേരളത്തില്‍ പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്; പക്ഷെ പോളണ്ടില്‍ കേരളത്തെ കുറിച്ച് മിണ്ടുന്നുണ്ട്

1991ല്‍ സത്യന്‍ അന്തിക്കാട്, ശ്രീനിവാസന്‍ ടീമിന്‍റെ സന്ദേശം എന്ന സിനിമ ഇറങ്ങിയ നാള്‍ മുതല്‍ ഇന്ന് വരെ, മലയാളി ആവര്‍ത്തിച്ച് കേള്‍ക്കുകയും പറയുകയും ചെയ്തിട്ടുള്ള ഒരു സിനിമാ ഡയലോഗാണ് “പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്” എന്നത്. ഇക്കാലയളവില്‍ പല വാര്‍ത്തകളില്‍ പോലും ഇടക്കിടെ ഈ ഡയലോഗ് ഇടം പിടിക്കാറുണ്ട്. എന്നാല്‍ സഖാവ് കോട്ടപ്പിള്ളി പ്രഭാകരനെയും സന്ദേശം സിനിമയേയും ...

Read More »

കോവിഡ് സംഹാരം തുടരുന്നു; ദുഃഖ വെള്ളിയില്‍ ലോകം കടന്നത് ഒരു ലക്ഷം മരണസംഖ്യ

ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ കുരിശുമരണത്തിന്‍റെ സ്മരണ പുതുക്കുന്നതിനിടയില്‍ കോവിഡ് വൈറസ് മരണമേകിയവരുടെ എണ്ണം ഒരു ലക്ഷം കടക്കുകയാണ്. ഒരാഴ്ച മുന്‍പ് വരെയുള്ള മരണ സംഖ്യ 50,000 ആയിരുന്നെങ്കില്‍ ഇപ്പോള്‍ ഒരു ലക്ഷം പിന്നിട്ടിരിക്കുകയാണ്. അത്ര വേഗത്തിലാണ് കഴിഞ്ഞ ഒരാഴ്ചയില്‍ ആളുകള്‍ മരണമടഞ്ഞത്. ഇന്നലെ മാത്രം 7234 പേരാണ് ലോകത്താകമാനം മരണമടഞ്ഞത്, അമേരിക്കയില്‍ മാത്രം 1900. അമേരിക്കയില്‍ മാത്രം ...

Read More »

കോവിഡ് ബാധിതനായ ബ്രട്ടീഷ് പ്രധാന മന്ത്രി ഐ.സി.യു. വില്‍

ലണ്ടന്‍: കൊറോണ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോണ്‍സനെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ലണ്ടനില്‍ ഐ.സി.യു.വിലേക്ക് മാറ്റി. ‍പത്ത് ദിവസമായി രോഗബാധിതനായി വീട്ടില്‍ തുടരുന്ന പ്രധാനമന്ത്രി ഞായറാഴ്ച രാത്രിയാണ് ഡോക്ടറുടെ നിര്‍ദേശ പ്രകാരം പതിവ് പരിശോധനകള്‍ക്കായി ആശുപത്രിലേക്ക് പോയത്. തിങ്കളാഴ്ച സാമൂഹ മാധ്യമങ്ങളിലൂടെ ബോറിസ് ജോണ്‍സന്‍ ഇക്കാര്യം അറിയിച്ചിരുന്നു. എന്നാല്‍ ...

Read More »

രണ്ടുലക്ഷത്തിലധികം പേര്‍വരെ കോവിഡ്-19 മൂലം മരിച്ചേക്കാമെന്ന് വൈറ്റ്ഹൗസ് ; വരാനിരിക്കുന്നത് വേദനാജനകമായ രണ്ടാഴ്ചകളെന്ന് ട്രംപ്

വാഷിങ്ടണ്‍: വരാനിരിക്കുന്ന രണ്ടാഴ്ചകള്‍ ഏറ്റവും കടുപ്പമേറിയതാകുമെന്ന് അമേരിക്കന്‍‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. വേദനാജനകമായ ദിനങ്ങളെ നേരിടാന്‍ ഓരോ അമേരിക്കന്‍ പൗരനും തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു ലക്ഷം മുതല്‍ 2.4 ലക്ഷം വരെ ആളുകള്‍ക്ക് ജീവന്‍ നഷ്ടമായേക്കാമെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം പറ‌ഞ്ഞു. കൃത്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ മരണസംഖ്യ 22 ലക്ഷത്തില്‍ അധികമായേക്കാം. കര്‍ശനമായ നിയന്ത്രണങ്ങളിലൂടെ ...

Read More »

കോവിഡ്-19 ബാധിതരുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് അമേരിക്ക

വാഷിങ്ങ്ടണ്‍: ലോകത്തില്‍ ഏറ്റവുമധികം കോവി‍ഡ്-19 ബാധിതരുള്ളരാജ്യമായി അമേരിക്ക മാറിയതായി റിപ്പോര്‍ട്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ അതിവേഗത്തിലാണ് അമേരിക്കയില്‍ കോവി‍ഡ് -19 ബാധിച്ചവരുടെ  എണ്ണം വര്‍ദ്ധിക്കുന്നത്. ചൈനയിലായിരുന്നു ഏറ്റവും കൂടുതല്‍ വൈറസ് ബാധിതര്‍ ഉണ്ടായിരുന്നതെങ്കിലും അവിടിത്തെ സ്ഥിതി ഏറെക്കുറെ നിയന്ത്രണവിധേയമായി വരികയാണ്. എന്നാല്‍ അമേരിക്കയില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. 85000ല്‍ അധികം രോഗബാധിതരുള്ള ...

Read More »

ഇന്ധന വില വര്‍ധനയ്ക്കെതിരെ പ്രതിഷേധം; ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും

പാരീസ്: ഇന്ധനവില വര്‍ധനക്കെതിരായ പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തില്‍ ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. രണ്ടാഴ്ചയിലേറെയായി തുടരുന്ന പ്രതിഷേധം കഴിഞ്ഞ ദിവസങ്ങളിലാണ് അക്രമത്തിലേക്ക് വഴിമാറിയത്. പ്രതിഷേധം അതിരുവിട്ടതിനാല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നകാര്യം പരിഗണനയിലാണെന്ന് സര്‍ക്കാര്‍ വക്താവ് ബെഞ്ചമിന്‍ ഗ്രീവക്‌സും വ്യക്തമാക്കി. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഒരിക്കലും ആവര്‍ത്തിക്കാതിരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാകുമെന്ന് ആലോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വ്യാപക അക്രമ ...

Read More »

അഫ്ഗാന്‍ വനിതാ താരങ്ങളെ ഫെഡറേഷന്‍ അധികൃതര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് റിപ്പോര്‍ട്ട്

കാബൂള്‍: അഫ്ഗാന്‍ വനിതാ ഫുട്ബോള്‍ ടീമിലെ താരങ്ങളെ ഫുട്ബോള്‍ ഫെഡറേഷന്‍ അധികൃതര്‍ ലൈംഗിക ശാരീരിക പീഡനങ്ങള്‍ക്ക് വിധേയരാക്കിയതായി റിപ്പോര്‍ട്ട്. ഗാര്‍ഡിയനാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഒന്നിലധികം സംഭവങ്ങളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഫെഡറേഷനിലെ ഉന്നതരുടെ ഭാഗത്തു നിന്നുള്ള ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടി വരുന്നത് പതിവാണെന്ന് ടീം അംഗങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനിസ്താന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് കെറാമുദ്ദീന്‍ ...

Read More »

മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ മഡഗാസ്‌കറില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്

ക്വാലലംപുര്‍: നാലു വര്‍ഷം മുന്‍പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ ഏതാനും അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മഡഗാസ്‌കര്‍ ദ്വീപിനോടു ചേര്‍ന്നുള്ള ഭാഗങ്ങളില്‍ നിന്ന് മത്സ്യത്തൊഴിലാളികളാണ് മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനമായ എംഎച്ച് 370യുടേതെന്നു കരുതുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിമാനത്തിന്റെ അഞ്ചു ഭാഗങ്ങളാണു കണ്ടെത്തിയത്. ഇതില്‍ ഒരെണ്ണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന അക്ഷരങ്ങള്‍ കൃത്യമായി വായിക്കാവുന്ന വിധത്തിലാണ്. വിമാനത്തോടൊപ്പം ...

Read More »

ശ്രീലങ്കന്‍ തുറമുഖത്തെ കോടികളുടെ കരാറുകള്‍ ചൈനീസ് കമ്പനിക്ക്

കൊളംബോ: രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെ ചൈനീസ് കമ്പനിയുമായി ചേര്‍ന്ന് തുറമുഖങ്ങള്‍ നവീകരിക്കാനൊരുങ്ങി ശ്രീലങ്ക. രണ്ട് തുറമുഖങ്ങള്‍ നവീകരിക്കാന്‍ ചൈനീസ് കമ്പനികള്‍ക്ക് നല്‍കിക്കൊണ്ടുള്ള കരാര്‍ കരാര്‍ ശ്രീലങ്ക ഒപ്പിട്ടു.ശ്രീലങ്കന്‍ തുറമുഖ അതോറിറ്റി പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം അഞ്ചുകോടി ഡോളറിന്റെ കരാറാണ് ശ്രീലങ്ക ഒപ്പിട്ടത്. രാജപക്‌സെ സര്‍ക്കാരാണ് കരാറിന് അനുമതി നല്‍കിയത്. അതേസമയം കരാറിന്റെ നിയമപ്രാബല്യത്തെക്കുറിച്ച് സംശയം തുടരുകയാണ്. ...

Read More »

ജി പി എസ് വഴി കാണിച്ചു; യുവതി റെയില്‍വേ ട്രാക്കിലൂടെ കാറോടിച്ചു

പെന്‍സില്‍വാനിയ: രാത്രി റെയില്‍വേ ട്രാക്കിലൂടെ കാറോടിച്ച യുവതി പോലീസ് പിടിയില്‍. അമേരിക്കയിലെ പെന്‍സില്‍വാനിയയിലാണ് സംഭവം. യുവതി മദ്യപിച്ചിട്ടില്ലെന്നും അവര്‍ക്ക് മാനസിക പ്രശ്‌നങ്ങളൊന്നുമില്ലെന്നും പറഞ്ഞ പോലീസ് അതുകൊണ്ടു തന്നെ അശ്രദ്ധവും അപകടകരവുമായ ഡ്രൈവിങ്ങിനാണ് കേസെടുത്തത്. യുവതിയെ കസ്റ്റഡിയിലെടുത്ത ഡ്യൂക്യുസിന്‍ പോലീസ് തന്നെയാണ് രസകരമായ സംഭവം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. യുവതിയുടെ സാഹസം ആത്മഹത്യാശ്രമമാണെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. ...

Read More »