Don't Miss
Home / NEWS / National

National

സൂം കോണ്‍ഫറന്‍സ്: കേന്ദ്രആഭ്യന്തരമന്ത്രാലം സുരക്ഷാനിര്‍ദേശം പുറത്തിറക്കി

സൂം സംവിധാനത്തിലൂടെ സ്വകാര്യവ്യക്തികള്‍ക്ക് വിവര സുരക്ഷ ഉറപ്പാക്കി യോഗങ്ങള്‍ നടതുന്നത് സംബന്ധിച്ച് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന് കീഴിലുളള സൈബര്‍ ഏകോപനകേന്ദ്രം-സൈക്കോര്‍ഡ്(CyCorD) മാര്‍ഗനിര്‍ദേശം പുറത്തിറക്കി. എന്നാല്‍ ഈ സംവിധാനം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഔദ്യോഗികമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. സൂം സംവിധാനം സുരക്ഷിതമായ സംവിധാനമല്ലെന്ന് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം-സെര്‍ട്ട്-ഇന്‍(Cert-in) നേരത്തെ നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഈ മാര്‍ഗരേഖ പുറത്തിറക്കിയത്. ...

Read More »

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷകളും അഭിമുഖങ്ങളും പുന:ക്രമീകരിക്കും

ന്യൂ ഡല്‍ഹി: രാജ്യത്ത് നിലവിലുള്ള ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളും സാമൂഹിക അകലം പാലിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പരിഗണിച്ച് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യു.പി.എസ്.സി) നിശ്ചയിച്ചിരുന്ന പരീക്ഷകളുടെയും അഭിമുഖങ്ങളുടെയും റിക്രൂട്ട്‌മെന്റ് ബോര്‍ഡുകളുടെയും തിയതി പുന:ക്രമീകരിക്കാന്‍ തീരുമാനിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിലവില്‍ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാത്തത് കണക്കിലെടുത്താണ് തീരുമാനം.  ശേഷിക്കുന്ന സിവില്‍ സര്‍വീസ് 2019 ...

Read More »

അടിയന്തര പ്രതികരണത്തിനും ആരോഗ്യസംവിധാനം ഒരുക്കുന്നതിനും 15000 കോടിയുടെ കേന്ദ്ര പാക്കേജ്

ന്യൂഡല്‍ഹി: കോവിഡ് -19 രോഗപ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യ-അടിയന്തര പ്രതികരണവും ആരോഗ്യസംവിധാനം തയാറാക്കലും പാക്കേജില്‍ (ഇന്ത്യ കോവിഡ്-19 എമര്‍ജന്‍സി റെസ്‌പോണ്‍സ് ആന്റ് ഹെല്‍ത്ത് സിസ്റ്റം) കേന്ദ്രസര്‍ക്കാര്‍ 15,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു.അനുവദിച്ച തുകയില്‍ 7774 കോടി രൂപ അടിയന്തര കോവിഡ് -19 പ്രതിരോധ, ഗവേഷണ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കും. ബാക്കി തുക പദ്ധതിക്ക് കീഴില്‍ വരുന്ന മറ്റു ...

Read More »

കോവിഡിനെ നേരിടാന്‍ 2500ലേറെ ഡോക്ടർമാരെയും, 35,000 പാരാമെഡിക്കൽ ജീവനക്കാരെയും വിന്യസിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ

നിലവിലുള്ള റെയിൽവേ ആശുപത്രികളെ കോവിഡ് 19 ആവശ്യങ്ങൾക്കായി സജ്ജമാക്കുക, അടിയന്തിരഘട്ടങ്ങളെ നേരിടാനായി ആശുപത്രികിടക്കകൾ വകമാറ്റുക , കൂടുതൽ ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും നിയമിക്കുക, യാത്രകോച്ചുകളെ ഐസൊലേഷൻ കോച്ചുകളാക്കി രൂപമാറ്റം വരുത്തുക, വൈദ്യോപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കുക, വ്യക്തിസുരക്ഷാ സംവിധാനങ്ങൾ, വെന്‍റിലേറ്ററുകൾ തുടങ്ങിയവ തദ്ദേശീയമായി ഉത്പാദിപ്പിക്കുക തുടങ്ങി ഒട്ടനവധി നടപടികളാണ് റെയില്‍വേ സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. ന്യൂഡൽഹി: കോവിഡ് 19 ...

Read More »

18000 കോടി രൂപയുടെ നികുതി റീഫണ്ടിന് അതിവേഗം അനുമതി

ന്യൂഡല്‍ഹി: കോവിഡ് 19 പശ്ചാത്തലത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഉടനടി ആശ്വാസം പകരുന്നതിന് അഞ്ച് ലക്ഷം രൂപ വരെയുള്ള ശേഷിക്കുന്ന ആദായ നികുതി റീഫണ്ടുകള്‍ ഉടന്‍ നല്‍കാന്‍ കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിച്ചു. 14 ലക്ഷം നികുതി ദായകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കെട്ടിക്കിടക്കുന്ന ജിഎസ്ടി, കസ്റ്റം റീഫണ്ടുകളും കൊടുത്ത് തീര്‍ക്കാനും തീരുമാനമായി. സൂക്ഷ്മ, ചെറുകിട, ഇടത്തരം ...

Read More »

ലോക് ഡൗണ്‍ വിഷയത്തിൽ ചർച്ച കേന്ദ്രതീരുമാനം വന്നതിനുശേഷം

സംസ്ഥാനത്ത് ലോക്ഡൗണ്‍ സംബന്ധിച്ച തീരുമാനം പിന്നീട്. കേന്ദ്രതീരുമാനം വന്നതിനുശേഷം ചര്‍ച്ചയെന്ന് സംസ്ഥാന മന്ത്രിസഭ.തിങ്കളാഴ്ച വീണ്ടും മന്ത്രിസഭ ചേരും. കോവിഡ് നിയന്ത്രണവിധേയമെന്നാണ് വിലയിരുത്തല്‍. സാലറി ചലഞ്ചിന്‍റെ മാനദണ്ഡങ്ങളിലും തീരുമാനമായില്ല. അതേസമയം, രാജ്യത്ത് ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നീട്ടമെന്ന് കേന്ദ്ര മന്ത്രിസഭാ സമിതി. മാളുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയ്ക്ക് ബാധകമാകും. സമിതി റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് കൈമാറി. നരേന്ദ്ര ...

Read More »

ലൈറ്റ് ഓഫ് ചെയ്ത് ദീപം തെളിക്കാന്‍ നിന്നാല്‍ പണികിട്ടുമെന്ന് തോമസ് ഐസക്

  ഞായറാഴ്ച രാത്രി 9മണിക്ക് 9മിനിറ്റ് നേരം ലൈറ്റുകള്‍ ഓഫാക്കി ടോര്‍ച്ചടിച്ചും ദീപം തെളിയിച്ചും വെളിച്ചമുണ്ടാക്കി കൊറോണ എന്ന ഇരുട്ടിനെതിരെ ഒന്നിക്കാനുള്ള പ്രധാമന്ത്രിയുടെ ആഹ്വാനത്തില്‍ ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത ചൂണ്ടിക്കാച്ചുകൊണ്ടാണ് മന്ത്രി തോമസ് ഐസകിന്‍റെ ഫേസ്ബുക് പോസ്റ്റ്. പ്രധാനമന്ത്രി പറഞ്ഞതനുസരിച്ച് ദീപം തെളിയിക്കുന്നതിലും ടോര്‍ച്ച് അടിക്കുന്നതിലും തെറ്റില്ല എന്നാല്‍ ഒന്‍പത് മിനിറ്റുനേരം വൈദ്യുതി സമ്പൂര്‍ണമായി ഓഫാക്കിയിട്ടാല്‍ പണികിട്ടുമെന്നാണ് ...

Read More »

പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായേക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തില്‍ അനിശ്ചിതത്വം തുടരവേ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ നേതൃസ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. രാഹുലിന്റെ അഭാവത്തില്‍ പ്രിയങ്ക പാര്‍ട്ടിയെ നയിക്കണമെന്ന വികാരം പാര്‍ട്ടിയ്ക്കുള്ളിലുണ്ടെന്നും അന്തിമതീരുമാനം ഈയാഴ്ച ചേരുന്ന പ്രവര്‍ത്തകസമിതി യോഗത്തോടെ ഉണ്ടായേക്കുമെന്നും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ ഗാന്ധി കുടുംബത്തില്‍ നിന്ന് പുറത്തുള്ളവരെ പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കണമെന്ന് രാഹുല്‍ നിര്‍ദ്ദേശിച്ചിരുന്നു. ...

Read More »

രാഹുല്‍ഗാന്ധി രാജിയില്‍ ഉറച്ചുതന്നെ; അശോക് ഗെഹ്ലോട്ട് കോണ്‍ഗ്രസ് അധ്യക്ഷനായേക്കുമെന്ന് റിപ്പോര്‍ട്ട്

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിവാകുമെന്ന തീരുമാനത്തില്‍ രാഹുല്‍ഗാന്ധി ഉറച്ചുനില്‍ക്കുന്നതോടെ പുതിയ പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി നിര്‍ബന്ധിതമായിരിക്കുകയാണ്. സോണിയഗാന്ധി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ രാഹുല്‍ഗാന്ധിയുടെ തീരുമാനത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം കൂട്ടാക്കിയിരുന്നില്ല. ഈ അവസരത്തിലാണ് പുതിയ പ്രസിഡന്റായി രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ടിനെ നിയമിക്കാന്‍ ആലോചിക്കുന്നത്. ബിസിനസ്സ് സ്റ്റാന്റേഡ് ...

Read More »

തെലങ്കാനയില്‍ കോണ്‍ഗ്രസ് തകരുന്നു; 12ലേറെ കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്ക്‌

12 ഓളം കോണ്‍ഗ്രസ്, ടിആര്‍എസ് നേതാക്കള്‍ ബിജെപിയിലേക്ക്, വെളിപ്പെടുത്തലുമായി നേതാക്കള്‍ ഹൈദരാബാദ്: ലോക്സഭ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ കര്‍ണാകയില്‍ മാത്രമാണ് ബിജെപിക്ക് മുന്നേറാന്‍ കഴിഞ്ഞത്. ആകെയുള്ള 28 സീറ്റില്‍ 25 ഉം ബിജെപി കൈയ്യടക്കി. ഇത്രത്തോളം സീറ്റുകള്‍ മറ്റൊരു ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തും നേടാന്‍ കഴിഞ്ഞിട്ടില്ലേങ്കിലും തെലങ്കാന ബിജെപിയുടെ പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട്. 2014 ല്‍ ഒരു ലോക്സഭ സീറ്റ് ...

Read More »