Don't Miss
Home / NRI

NRI

നോർക്ക വിദേശ പ്രവാസി രജിസ്ട്രേഷൻ 3.8ലക്ഷം

കണ്ണൂർ: കോവിഡ്  ലോക്ഡൗണിനെ  തുടർന്ന് വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും  കേരളത്തിലേക്ക് മടങ്ങിവരുന്നതിനായി നോർക്ക ഏർപ്പെടുത്തിയ  സംവിധാനത്തിൽ   രജിസ്റ്റർ ചെയ്തവരുടെ എണ്ണം മൊത്തം അഞ്ചു  ലക്ഷം  കവിഞ്ഞു.   203 രാജ്യങ്ങളിൽനിന്നായി    379672 വിദേശ മലയാളികളും  ഇതരസംസ്ഥാനങ്ങളിൽ   നിന്നായി 120887 പേരും ഉൾപ്പെടെ മൊത്തം 500059 പേരാണ് രജിസ്റ്റർ ചെയ്തത്.മടക്കയാത്രയ്ക്കൊരുങ്ങുന്ന വിദേശ പ്രവാസികളുടെ ...

Read More »

പ്രവാസികളുടെ പ്രശ്‌നം വീണ്ടും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസികളുടെ പ്രശ്‌നങ്ങൾ വീണ്ടും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിക്കൊണ്ട് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഹ്രസ്വകാല പരിപാടികൾക്കും സന്ദർശകവിസയിലും മറ്റുമായി വിദേശത്ത് പോയി കുടുങ്ങിയവർക്ക് വരുമാനമില്ലാത്ത സ്ഥിതിയിൽ ജീവിതം അസാധ്യമായിരിക്കുന്നു. അന്താരാഷ്ട്ര ആരോഗ്യ നിബന്ധനകൾ പാലിച്ച് ഇത്തരത്തിലുള്ളവരെ പ്രത്യേക വിമാനത്തിൽ കൊണ്ടുവരണമെന്നാണ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്.മടങ്ങിയെത്തുന്ന പ്രവാസികളുടെ പരിശോധനയും ക്വാറന്റൈനും സംസ്ഥാന സർക്കാർ നിർവഹിക്കും. കോവിഡ് 19 ...

Read More »

പ്രവാസികൾക്കുള്ള ഓൺലൈൻ ഡോക്ടർ സേവനം വിപുലമാക്കും: നോർക്ക

ഓൺലൈനിൽ ഡോക്ടർമാരുടെ സേവനം ലഭ്യമാകുന്ന നോർക്ക വെബ് സൈറ്റിലൂടെ വെള്ളിയാഴ്ച നിരവധി പ്രവാസികൾ ഡോക്ടർമാരുമായി കൂടികാഴ്ച നടത്തുകയും വീഡിയോ കോൺഫറൻസിന് സമയം നിശ്ചയിക്കുകയും ചെയ്തു. വ്യാഴാഴ്ചയാണ് വീഡിയോ കോൺഫറൻസിലൂടെയും ടെലഫോണിലൂടെയും രോഗവിവരം പങ്ക് വയ്ക്കുന്നതിനും മറ്റ് അടിയന്തര പ്രശ്‌നങ്ങൾ അറിയിക്കുന്നതിനുമുള്ള  സംവിധാനം ഏർപ്പെടുത്തിയത്. ഐ.എം.എ, quikdr  എന്നിവയുമായി സഹകരിച്ച് നോർക്ക നടപ്പാക്കുന്ന ഈ ഓൺലൈൻ പദ്ധതിയിൽ വിവിധ വിഭാഗങ്ങളിലെ ...

Read More »

കോവിഡ് സംഹാരം തുടരുന്നു; ദുഃഖ വെള്ളിയില്‍ ലോകം കടന്നത് ഒരു ലക്ഷം മരണസംഖ്യ

ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ കുരിശുമരണത്തിന്‍റെ സ്മരണ പുതുക്കുന്നതിനിടയില്‍ കോവിഡ് വൈറസ് മരണമേകിയവരുടെ എണ്ണം ഒരു ലക്ഷം കടക്കുകയാണ്. ഒരാഴ്ച മുന്‍പ് വരെയുള്ള മരണ സംഖ്യ 50,000 ആയിരുന്നെങ്കില്‍ ഇപ്പോള്‍ ഒരു ലക്ഷം പിന്നിട്ടിരിക്കുകയാണ്. അത്ര വേഗത്തിലാണ് കഴിഞ്ഞ ഒരാഴ്ചയില്‍ ആളുകള്‍ മരണമടഞ്ഞത്. ഇന്നലെ മാത്രം 7234 പേരാണ് ലോകത്താകമാനം മരണമടഞ്ഞത്, അമേരിക്കയില്‍ മാത്രം 1900. അമേരിക്കയില്‍ മാത്രം ...

Read More »

പ്രവാസികളുടെ പ്രയാസങ്ങള്‍ പരിഹരിക്കുമെന്ന് യു.എ.ഇ, കുവൈത്ത് അംബാസഡര്‍മാര്‍ പറഞ്ഞതായി മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: പ്രവാസികളുടെ പ്രയാസങ്ങളും ആശങ്കകളും പരിഹരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് യു.എ.ഇ.യിലെയും കുവൈത്തിലെയും അംബാസഡര്‍മാര്‍ കേരള സര്‍ക്കാരിനെ അറിയിച്ചു. സ്കൂള്‍ ഫീസിന്‍റെ കാര്യത്തില്‍ കേരള സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥന പ്രകാരം ഇന്ത്യന്‍ സ്കൂള്‍ മാനേജ്മെന്‍റുകളുമായി യു.എ.ഇ. എംബസി ബന്ധപ്പെട്ടിട്ടുണ്ടെന്ന് അംബാസഡര്‍ അറിയിച്ചു. കാലാവധി കഴിഞ്ഞ പാസ്പോര്‍ട്ടുകള്‍ എംബസി പുതുക്കി നല്‍കുന്നുണ്ട്. മെയ് 31 വരെയോ വിമാന സര്‍വ്വീസ് പുനരാരംഭിക്കുന്നതുവരെയോ ...

Read More »

വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തുമെന്ന് നോര്‍ക്ക

തിരുവനന്തപുരം: വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷനും ഇൻഷ്വറൻസ് പരിരക്ഷയും ഏർപ്പെടുത്തുന്നതിന് നോർക്ക നടപടി ആരംഭിച്ചു. ഇന്ന് കോവിഡ് അവലോകന യോഗത്തന് ശേഷം നടന്ന പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം പറഞ്ഞിരുന്നു. ഈ ആനുകൂല്യം വിദേശത്ത് ആറുമാസത്തിൽ കൂടുതൽ താമസിക്കുകയോ തൊഴിലെടുക്കുകയോ ചെയ്യുന്ന മലയാളികൾക്കാണ് ലഭിക്കുന്നത്. നിലവില്‍ രജിസ്ട്രേഷൻ സംവിധാനം ഇല്ലാത്തതിനാൽ വിദേശത്ത് പഠിക്കുന്ന ...

Read More »

പ്രവാസികൾക്ക് ടെലി, ഓൺലൈൻ ഡോക്ടറുടെ സേവനം; മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് നോര്‍കയുടെ അടിയന്തര നടപടി

കോവിഡ്-19 ലോകമാകെ വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തില്‍ ജീവിക്കുന്നവരേക്കാള്‍ ആശങ്കയില്‍ കഴിയുന്നവരാണ് പ്രവാസി മലയാളികള്‍. യൂറോപ്പിലും, അമേരിക്ക പോലുള്ള പല വികസിത രാജ്യങ്ങളില്‍ പോലും കേരളത്തിലേത് പോലുള്ള മികച്ച പരിശോധനകളോ പരിചരണമോ ലഭിക്കുന്നില്ല. പല രാജ്യങ്ങളിലും രോഗം ഗുരുതരമായാല്‍ പോലും ആശുപത്രിയില്‍ പ്രവേശിപ്പിക്കാനോ ആവശ്യമായ ചികിത്സ ലഭിക്കാനോ കഴിയാത്ത കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിലാണ് വിദേശ ...

Read More »

കോവിഡ് ബാധിതനായ ബ്രട്ടീഷ് പ്രധാന മന്ത്രി ഐ.സി.യു. വില്‍

ലണ്ടന്‍: കൊറോണ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോണ്‍സനെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ലണ്ടനില്‍ ഐ.സി.യു.വിലേക്ക് മാറ്റി. ‍പത്ത് ദിവസമായി രോഗബാധിതനായി വീട്ടില്‍ തുടരുന്ന പ്രധാനമന്ത്രി ഞായറാഴ്ച രാത്രിയാണ് ഡോക്ടറുടെ നിര്‍ദേശ പ്രകാരം പതിവ് പരിശോധനകള്‍ക്കായി ആശുപത്രിലേക്ക് പോയത്. തിങ്കളാഴ്ച സാമൂഹ മാധ്യമങ്ങളിലൂടെ ബോറിസ് ജോണ്‍സന്‍ ഇക്കാര്യം അറിയിച്ചിരുന്നു. എന്നാല്‍ ...

Read More »

കോവി‍ഡുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ നേരിടുന്ന പ്രവാസികള്‍ക്കായി വ്യത്യസ്ത തലത്തില്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ്-19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വ്യത്യസ്ത തലത്തില്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പ്രവാസി മലയാളി സംഘടനകളും വിദേശ രാജ്യങ്ങളിലെ പ്രമുഖ മലയാളി വ്യക്തിത്വങ്ങളും മുന്‍കൈയെടുക്കണമെന്നും ലോകത്താകെയുള്ള മലയാളി സമൂഹത്തോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. പ്രമുഖ പ്രവാസി മലയാളികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി കോവിഡ് ബാധയുമായി ...

Read More »

രണ്ടുലക്ഷത്തിലധികം പേര്‍വരെ കോവിഡ്-19 മൂലം മരിച്ചേക്കാമെന്ന് വൈറ്റ്ഹൗസ് ; വരാനിരിക്കുന്നത് വേദനാജനകമായ രണ്ടാഴ്ചകളെന്ന് ട്രംപ്

വാഷിങ്ടണ്‍: വരാനിരിക്കുന്ന രണ്ടാഴ്ചകള്‍ ഏറ്റവും കടുപ്പമേറിയതാകുമെന്ന് അമേരിക്കന്‍‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. വേദനാജനകമായ ദിനങ്ങളെ നേരിടാന്‍ ഓരോ അമേരിക്കന്‍ പൗരനും തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു ലക്ഷം മുതല്‍ 2.4 ലക്ഷം വരെ ആളുകള്‍ക്ക് ജീവന്‍ നഷ്ടമായേക്കാമെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം പറ‌ഞ്ഞു. കൃത്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ മരണസംഖ്യ 22 ലക്ഷത്തില്‍ അധികമായേക്കാം. കര്‍ശനമായ നിയന്ത്രണങ്ങളിലൂടെ ...

Read More »