Don't Miss
Home / RELIGION

RELIGION

ഗര്‍ഭച്ഛിദ്രത്തിനെതിരെ മാര്‍പാപ്പ; അംഗവൈകല്യമുള്ള കുഞ്ഞുങ്ങള്‍ക്കും പിറക്കാന്‍ അവകാശമുണ്ട്

വത്തിക്കാന്‍ സിറ്റി: ഗര്‍ഭച്ഛിദ്രത്തിനെതിരെ ശക്തമായ നിലപാടുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. കൊലയാളിയെ വാടകയ്‌ക്കെടുക്കുന്നതിന് സമാനമാണ് ഗര്‍ഭച്ഛിദ്രമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ തുഖറന്നടിച്ചു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു പരാമര്‍ശം. ‘ഗര്‍ഭച്ഛിദ്രം നടത്തുകയെന്നാല്‍ ഒരാളെ ഒഴിവാക്കുകയെന്നാണ്. ഒരാളെ ഒഴിവാക്കി പ്രശ്‌നം പരിഹരിക്കാന്‍ വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തുന്നതുപോലെയാണിത്. ഇത് നീതിയാണോ? മനുഷ്യജീവനെ വിലകുറച്ച് കാണുകയാണവിടെ’ മാര്‍പാപ്പ വ്യക്തമാക്കി. ജനിക്കാനിരിക്കുന്ന ...

Read More »

നിക്കാഹിന്റെ മറവില്‍ മലപ്പുറം ജില്ലയില്‍ ബലാല്‍സംഗങ്ങള്‍ പെരുകുന്നു; പതിനഞ്ചും പതിനാറും വയസ്സായ പെണ്‍കുട്ടികളുടെ വിവാഹം നടത്തുന്നതിന് മുന്‍കൈയെടുക്കുന്നത് പള്ളിക്കമ്മിറ്റിക്കാര്‍; ഇതിനായി പള്ളികളില്‍ രഹസ്യ രജിസ്റ്റര്‍; ബുദ്ധിമാന്ദ്യമുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെപ്പോലും പ്രായംതികയുന്നതിന് മുമ്പേ നിക്കാഹ് നടത്തിച്ചു; മലപ്പുറം ജില്ലയിലെ ഒരു സ്‌കൂള്‍ അദ്ധ്യാപികയുടെ തുറന്നുപറച്ചില്‍

തിരുവനന്തപുരം: ശൈശവ വിവാഹങ്ങളും ബാലവിവാഹങ്ങളും ധാരാളമായി നടന്നുവന്നിരുന്ന ജില്ലയാണ് മലപ്പുറം. എന്നാല്‍, മെച്ചപ്പെട്ട വിദ്യാഭ്യാസവും സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലും ബോധവത്കരണവുമൊക്കെ ഈ പ്രവണത മലപ്പുറം ജില്ലയില്‍ കുറച്ചുകൊണ്ടുവന്നു. എന്നാല്‍, അടുത്തിടെ ബാലവിവാഹങ്ങളുടെ എണ്ണം മലപ്പുറം ജില്ലയില്‍ കൂടിവരുന്നതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. പ്ലസ് വണ്ണിനും പ്ലസ് ടുവിനും ഒക്കെ പഠിക്കുന്ന പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് നിക്കാഹ് ചെയ്ത് അയക്കുകയാണ് ...

Read More »

നോമ്പ് കാലത്ത് ഇഞ്ചക്ഷന്‍ എടുക്കാന്‍ കഴിയുമോ? രക്തദാനം നോമ്പ് നോറ്റ ശരീരത്തിനു ഗുണകരമാണോ? നോമ്പ് കാലത്ത് രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഡോക്ടര്‍ ഷിംന അസീസ് എഴുതുന്നു

തിരുവനന്തപുരം: അസുഖ ബാധിതരായിട്ടുള്ള നോമ്പ് കാലത്ത് എടുക്കേണ്ട മുന്‍കരുതലുകള്‍ ഉണ്ട്. അതോടൊപ്പം സമൂഹത്തില്‍ ഇത് സംബന്ധിച്ച് പല അന്ധവിശ്വാസങ്ങളും പ്രചരിക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ ഗുരുതരമായ രോഗങ്ങളില്‍ പോലും ഇഞ്ചക്ഷന്‍ എടുക്കാത്തവരും ഉണ്ട്. അങ്ങനെ ചെയ്താല്‍ നോമ്പ മുറിയുമെന്ന അന്ധവിശ്വാസമാണ് ഇതിന് കാരണം. അസുഖ ബാധിതര്‍ നോമ്പ് കാലത്ത് എടുക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് ഡോ ഷിംന അസീസ് ...

Read More »

ചര്‍ച്ച് ആക്റ്റ് നടപ്പാക്കാന്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച്; മെത്രാന്‍മാരുടെ അമിതാധികാരം റദ്ദ് ചെയ്യണം; സഭാ സ്വത്തുക്കള്‍ വിശ്വാസികള്‍ക്ക് വിട്ടുകൊടുകക്കണം; ക്രൈസ്തവ സഭാ നേതൃത്വങ്ങള്‍ അങ്കലാപ്പില്‍

തിരുവനന്തപുരം: ക്രൈസ്തവ സഭകളുടെ ഭൗതിക സ്വത്തുക്കളുടെ അവകാശം വിശ്വാസികള്‍ തിരഞ്ഞെടുക്കുന്ന സമിതികളില്‍ നിക്ഷിപ്തമാക്കണമെന്നാവശ്യപ്പെട്ടുള്ള നിയമനിര്‍ദ്ദേശമായ ചര്‍ച്ച് ആക്റ്റ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഇതാദ്യമായി വിവിധ ക്രൈസ്തവ സഭകളിലെ വിശ്വാസികളുടെ സംഘടനകളുടെ നേതൃത്വത്തില്‍ ഈമാസം 22ന് സെക്രട്ടേറിയറ്റ് മാര്‍ച്ച്. ക്രിസ്ത്യന്‍ വിശ്വാസികള്‍ മാത്രമല്ല മറ്റു ജാതിമതസ്ഥരും നേര്‍ച്ച കാഴ്ചകളായി നല്‍കുന്ന സംഭാവനകളും മറ്റു സ്വത്തുക്കളും സഭയിലെ വൈദികരും ബിഷപ്പുമാരും ചേര്‍ന്ന് ...

Read More »

ഡെയിം സാറ മലാലി സ്ഥാനാരോഹണം ചെയ്തു; ചര്‍ച്ച് ഒാഫ് ഇംഗ്ളണ്ടിന് ആദ്യ വനിതാ ബിഷപ്പ്

ലണ്ടന്‍: ലണ്ടനിലെ ആദ്യ വനിതാ ബിഷപ്പായി ഡെയിം സാറാ മലാലി സ്ഥാനാരോഹണം ചെയ്തു. സെയ്ന്റ് പോള്‍സ് കത്തീഡ്രലില്‍ ശനിയാഴ്ചയാണ് ചടങ്ങുകള്‍ നടന്നത്. ഡിസംബറില്‍ നിയമനം ലഭിച്ച  56-കാരിയായ ഡെയിം സാറ മലാലി ലണ്ടനിലെ 133-ാമത് ബിഷപ്പാണ്. 1992 മുതല്‍തന്നെ സ്ത്രീകള്‍ക്ക് ഇംഗ്ലണ്ടില്‍ പുരോഹിതരാകാനുള്ള അവസരമുണ്ടായിരുന്നു. നിലവിലെ പുരോഹിതസമൂഹത്തിലെ മൂന്നിലൊന്നും സ്ത്രീകളാണ്. എന്നാല്‍, 2014-ലാണ് സ്ത്രീകളെ ബിഷപ്പുമാരാക്കാമെന്ന ...

Read More »

എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല; വൈദീക സമിതി പിരിച്ചുവിടണമെന്ന ആവശ്യമുന്നയിച്ച് ഒരു വിഭാഗം വൈദികർ സിനഡിന് മുന്നിൽ

വൈദീക സമിതി പ്രവർത്തിക്കുന്നത് ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചെന്നും പരാതി കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയിലെ വൈദീക സമിതിയിൽ പൊട്ടിത്തെറി. വൈദിക സമിതി തെരഞ്ഞെടുപ്പിൽ കൃത്രിമത്വം നടന്നുവെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം വൈദീകർ സഭാ സിനഡിന് പരാതി നൽകി. കോട്ടപ്പടിയിലെ ഭൂമി വിറ്റ് രൂപതയുടെ കടബാധ്യതകൾ അവസാനിപ്പിക്കണ മെന്നും ഇവർ ആവശ്യമുന്നയിച്ചിട്ടുണ്ട്. വൈദിക സമിതി ...

Read More »

കര്‍ദിനാളും മെത്രാന്‍മാരും വൈദീകരും അസത്യങ്ങളുടെയും ഊഹാപോഹങ്ങളുടെയും നടുവിലെന്ന് എറണാകുളം-അങ്കമാലി അതിരൂപതാ വൈദീക സമിതി

ഭൂമിവിവാദം അവസാനിച്ചിട്ടില്ല; വിഷയം വഷളാക്കിയത് കര്‍ദിനാള്‍ കോട്ടപ്പടിയിലെ ഭൂമിവില്‍ക്കാന്‍ അനുവദിക്കില്ലെന്നും കാട്ടി വൈദീക സമിതി സെക്രട്ടറി കര്‍ദിനാളിന് കത്തയച്ചു കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപയിലെ ഭൂമി പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ ഓര്‍മ്മപ്പെടുത്തി വൈദീക സമിതിയുടെ കത്ത്. കഴിഞ്ഞ മാര്‍ച്ചില്‍ ചേര്‍ന്ന സിനഡ് യോഗത്തില്‍ പ്രശ്‌നപരിഹാരത്തിനായി തുടക്കം കുറിച്ചെങ്കിലും അന്നത്തെ നിര്‍ദേശങ്ങള്‍ നടപ്പായില്ലെന്നും കത്തില്‍ കര്‍ദിനാളിനെ ...

Read More »

സൗദിയില്‍ ക്രിസ്ത്യന്‍ ദേവാലയം നിര്‍മ്മിക്കാന്‍ വത്തിക്കാനുമായി ധാരണയായതായി റിപ്പോര്‍ട്ട്‌

സൗദി അറേബ്യയിലും ക്രിസ്ത്യന്‍ ദേവാലയം നിര്‍മ്മിക്കാനുള്ള നീക്കം മുന്നോട്ട്. സൗദിയില്‍ കഴിയുന്ന ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കായി ദേവാലയം പണിയുന്നതുമായി ബന്ധപ്പെട്ട് വത്തിക്കാനുമായി സൗദി സര്‍ക്കാര്‍ ധാരണയിലെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വത്തിക്കാനിലെ ഇന്റര്‍ റിലീജിയസ് ഡയലോഗിനായുള്ള കൗണ്‍സില്‍ പ്രതിനിധി ജീന്‍ ലൂയിസ് തൗറാന്‍ നടത്തിയ സൗദി സന്ദര്‍ശനത്തിനിടയിലാണ് ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഇരു വിഭാഗങ്ങളും ഒപ്പുവച്ചതെന്ന് ...

Read More »

സീറോമലബാര്‍സഭയില്‍ ഇപ്പോള്‍ 'സര്‍വ്വേകാല'മെന്ന് വൈദികന്‍. ഉറയും ഗുളികയും ഉപയോഗിക്കുന്നുണ്ടോ എന്ന സഭയുടെ അന്വേഷണത്തിന് ബദലായി ഉണ്ണുന്നവരുണ്ടോ… ഉടുക്കുന്നുവരുണ്ടോ… എന്നാണ് ഫാദര്‍ ജോസ് വള്ളിക്കാട്ടിലിന്റെ ബദല്‍ സര്‍വ്വേ

കോട്ടയം : സീറോമലബാര്‍ സഭ വിശ്വാസികളുടെ ലൈംഗിക ജീവിതത്തെക്കുറിച്ച് സര്‍വ്വേ നടത്തുന്നതിനെതിരെ കത്തോലിക്ക വൈദികന്റെ രൂക്ഷ പ്രതികരണം. സഭാമക്കളില്‍ എത്രപ്പേര്‍ വയറു നിറച്ച് ഉണ്ണുന്നുണ്ട്, ഉടുക്കുന്നുണ്ട് എന്നൊന്നും അന്വേഷിക്കാതെ വിശ്വാസികളുടെ സെക്‌സ് ജീവിതത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇറങ്ങിയ സഭാ നേതൃത്വത്തിനെതിരെയാണ് വൈദികനായ ഫാദര്‍. ജോസ് വള്ളിക്കാട്ടിലിന്റെ പ്രതികരണം. വ്യക്തിയുടെ സ്വകാര്യ ജീവിതത്തിലേക്ക് അനാവശ്യമായി കടന്നു കയറി ഗര്‍ഭനിരോധന ...

Read More »

ക്നാനായ നേതാവിനെതിരെയുള്ള കൊലപാതക ശ്രമം: ക്രൈംബ്രാഞ്ച് അന്വേഷിക്കാന്‍ ഉത്തരവായി; ഡി.ജി.പി മുഹമ്മദ് യാസിനാണ് അന്വേഷണ ചുമതല

ചെങ്ങന്നൂര്‍: ക്‌നാനായ സമുദായ മാനേജിംഗ് കമ്മറ്റിയംഗവും ക്‌നാനായ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമായ ബിനുകല്ലേമണ്ണിലിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കാന്‍ ഉത്തരവായി. സഭാട്രസ്റ്റിയും കേരള കോണ്‍ഗ്രസ് നേതാവുമായ മുന്‍ എം.പി സ്കറിയ തോമസ് നല്‍കിയ നിവേദനത്തിന്‍െറ അടിസ്ഥാനത്തിലാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി ഉത്തരവായത്. സംഭവം നടന്ന് ഒരുമാസമായിട്ടും പ്രതികളെ പിടിക്കാന്‍ ലോക്കല്‍ പോലീസിന് ...

Read More »