Don't Miss
Home / TRAVEL

TRAVEL

ഓടുന്ന തീവണ്ടിയില്‍നിന്ന് യാത്രക്കിടയിലും പരാതി നല്‍കാം; പ്രശ്നപരിഹാരം ഉടന്‍; മൊബൈല്‍ ആപ് റെഡി

ന്യൂഡല്‍ഹി: തീവണ്ടി യാത്രികര്‍ക്ക് വൈകാതെ ഓടുന്ന തീവണ്ടിയിലിരുന്നും പരാതി അയക്കാം.  ഇന്ത്യന്‍ റെയില്‍വേ പുതുതായി തയ്യാറാക്കുന്ന ആപ്ലിക്കേഷന്‍ വഴിയാണ് ഇതിനുള്ള സൗകര്യം ഒരുങ്ങുന്നത്. റെയില്‍വെ സംബന്ധമായ എന്ത് പരാതികളും ഈ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യാമെന്നും റെയില്‍വെ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന പരാതികള്‍ റെയില്‍വേ സംരക്ഷണ സേനയിലെ ഒരു ഉദ്യോഗസ്ഥന്‍ ഉടന്‍ അന്വേഷിക്കും. അന്വേഷണത്തിന് ...

Read More »

കഥ പറച്ചിലുകാരെ ആവശ്യമുണ്ട്; തട്ടും തടവുമില്ലാതെ നിങ്ങള്‍ക്ക് കഥ പറയാനറിയാമോ ? ടൂറിസത്തില്‍ ജോലി കിട്ടും.

തിരുവനന്തപുരം : നിങ്ങള്‍ക്ക് കഥ പറയാനറിയാമോ ? പൊടിപ്പും തൊങ്ങലും വച്ച് കേള്‍വിക്കാരന് ഇഷ്ടമാകും വിധത്തില്‍ പറയാന്‍ കഴിയണം. കേരളത്തിന്റെ തനതു ഐതിഹ്യങ്ങളും പുരാണകഥകളും ചരിത്രവുമൊക്കെ സഞ്ചാരികളോട് പറയാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ക്ക് കഥ പറച്ചിലുക്കാരനായി നിങ്ങള്‍ക്ക് ജോലികിട്ടും. കേരള ടൂറിസം ഇതാദ്യമായി ‘കഥ പറച്ചിലുകാരെ’ ജോലിക്കെടുക്കാന്‍ ഒരുങ്ങുന്നു. കഥാപ്രസംഗം നടത്താനല്ല. സംസ്ഥാനത്തെ കുറിച്ചുള്ള കൊച്ചു കൊച്ചു ...

Read More »

സഹകരണ മേഖലയിലെ ആദ്യ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ വയനാട്ടില്‍; സി.പി.എം നിയന്ത്രണത്തിലുള്ള സംഘത്തിന്റേതാണ് ഹോട്ടല്‍; 2020-ല്‍ പ്രവര്‍ത്തനം ആരംഭിക്കും.

സുല്‍ത്താന്‍ ബത്തേരി : തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന സി.പി.എമ്മിന്റെ നേതൃത്വത്തില്‍ സഹകരണ മേഖലയില്‍ സംസ്ഥാനത്തെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടല്‍ വയനാട്ടില്‍ പണിയാന്‍ ഒരുങ്ങുന്നു. എ.കെ.ജി തുടക്കം കുറിച്ച ഇന്ത്യന്‍ കോഫിഹൗസിന്റെ മാതൃകയല്ല ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ നിര്‍മ്മാണത്തിന് പിന്നിലുള്ളത്. തൊഴിലാളി വര്‍ഗ്ഗത്തെ ഉദ്ദേശിച്ചല്ല ഇത്തരമൊരു സംരംഭത്തിന് പാര്‍ട്ടിക്ക് നിയന്ത്രണമുള്ള സഹകരണ സംഘം മുന്നിട്ടിറങ്ങുന്നത്. കേരള ...

Read More »

കോവളമെന്ന പറുദീസ നരകത്തെക്കാള്‍ കഷ്ടം; നടുവൊടിഞ്ഞ് വിനോദ സഞ്ചാരമേഖല; മാലിന്യവും ദുര്‍ഗന്ധവും കോവളത്തിന്റെ ശാപം

കോവളം : ടൂറിസം വകുപ്പധികൃതരുടെ അവഗണനയെ തുടര്‍ന്ന് നടുവൊടിഞ്ഞ കോവളത്തെ വിനോദസഞ്ചാരികളും കൈവിടുന്നു. ഒരു കാലത്ത് കേരള ടൂറിസത്തിന്റെ കവാടമായിരുന്ന കോവളം തീരത്തോടുള്ള അധികൃതരുടെ കടുത്ത അവഗണനയാണ് കോവളത്തെ ടൂറിസത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തുന്നത്.  സഞ്ചാരികളുടെ പറുദ്ദീസ എന്ന പേരിലറിയപ്പെടുന്ന കോവളം ബീച്ചിലെ നടപ്പാതകള്‍ പൊട്ടിപ്പൊളിഞ്ഞ് കിടന്നിട്ട് വര്‍ഷങ്ങളായിട്ടും അറ്റകുറ്റപ്പണി നടത്താനോ പുനര്‍നിര്‍മ്മിക്കാനോ ബന്ധപ്പെട്ടവര്‍ ഇതുവരെ ...

Read More »

വര്‍ക്കല ടൂറിസ്റ്റുകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട വിനോദ സഞ്ചാരകേന്ദ്രം. കോവളം പിന്നോട്ട്. കൊച്ചി പ്രിയപ്പെട്ട നഗരം

വര്‍ക്കല പാപനാശം ബീച്ചും ക്ലിഫുകളും വിനോദസഞ്ചാരികളുടെ മനംമയക്കുന്നു. ഫലം കോവളത്തെ പിന്തള്ളി വര്‍ക്കല ടൂറിസ്റ്റുകളുടെ ഏറ്റവും പ്രിയപ്പെട്ട ബീച്ചായി മാറുന്നു.കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് 130 ശതമാനം വര്‍ധനയാണ് വര്‍ക്കല സന്ദര്‍ശിച്ച വിനോദസഞ്ചാരികളുടെ എണ്ണത്തില്‍  രേഖപ്പെടുത്തിയത്.  2017 ല്‍ മാത്രം 1,33,658 വിദേശവിനോദ സഞ്ചാരികളാണ് വര്‍ക്കലയില്‍ എത്തിയത്. വര്‍ക്കലയുടെ വളര്‍ച്ച കോവളത്തിന്‍റെ തളര്‍ച്ചയാവുകയാണ്. അഞ്ചുവര്‍ഷം കൊണ്ട് കോവളത്ത് ...

Read More »

മരുന്നുമണം പേറുന്ന കാന്‍സര്‍ വണ്ടി; നിലമ്പൂരിനും തിരുവനന്തപുരത്തിനും ഇടയിലോടുന്ന രാജ്യറാണി എക്സ്പ്രസിലെ യാത്രക്കാരിലേറെയും കാന്‍സര്‍ രോഗികള്‍; രോഗികളിലേറെയും മലപ്പുറം ജില്ലക്കാര്‍

വേദനയാണ് ഈ പാളങ്ങളില്‍ കിതച്ചോടുന്നത്. നെടുവീര്‍പ്പുകളുടെ നീരാവി നിറ‍ഞ്ഞുനില്‍ക്കുന്ന ഇരുമ്പറകളാണ് ഓരോ ബോഗികളും.മരുന്ന് മണം പേറുന്ന രാജ്യറാണി ഒാടുന്നത് സമാനതകളില്ലാത്ത പാളങ്ങളിലാണ്. കാന്‍സര്‍ വണ്ടിയെന്ന്  രാജ്യറാണിയെ വിശേഷിപ്പിക്കുന്നത് ക്രൂരമെന്ന് തോന്നാമെങ്കിലും സത്യമതാണ്. നിലമ്പൂരിലെ തേക്കിന്‍ കാടുകള്‍ക്കിടയില്‍ നിന്ന് തിരുവനന്തപുരത്തേക്കോടുന്ന ഈ തീവണ്ടിയിലെ ഓരോ ബോഗികളിലും കുറഞ്ഞത്അഞ്ചുയാത്രികരെങ്കിലും കാന്‍സര്‍രോഗികളായിരിക്കും. തിരുവനന്തപുരത്തെ കാന്‍സര്‍ ചികില്‍സാ കേന്ദ്രമായ ആര്‍സിസിയിലേക്കാണ് ഇവരെല്ലാം ...

Read More »