Don't Miss
Home / Main Story / ചാ​മ​രാ​ജ്ന​ഗ​ർ ക്ഷേ​ത്ര​ത്തി​ലെ പ്ര​സാ​ദ​ത്തി​ൽ വി​ഷം ക​ല​ർ​ത്തി​യ​ത് പ്ര​ധാ​ന പൂ​ജാ​രി

ചാ​മ​രാ​ജ്ന​ഗ​ർ ക്ഷേ​ത്ര​ത്തി​ലെ പ്ര​സാ​ദ​ത്തി​ൽ വി​ഷം ക​ല​ർ​ത്തി​യ​ത് പ്ര​ധാ​ന പൂ​ജാ​രി

ക​ർ​ണാ​ട​ക​യി​ലെ ചാ​മ​രാ​ജ്ന​ഗ​ർ ക്ഷേ​ത്ര​ത്തി​ൽ പ്ര​സാ​ദം ക​ഴി​ച്ച് 15 പേ​ർ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വം ആ​സൂ​ത്രി​ത​മെ​ന്നു പോ​ലീ​സ്. ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി താ​നാ​ണ് പ്ര​സാ​ദ​ത്തി​ൽ വി​ഷം ക​ല​ർ​ത്തി​യ​തെ​ന്നു പോ​ലീ​സി​നോ​ടു സ​മ്മ​തി​ച്ചു. ക്ഷേ​ത്ര ഭ​ര​ണ​സ​മി​തി​യി​ലെ ത​ർ​ക്ക​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് പ്ര​സാ​ദ​ത്തി​ൽ വി​ഷം ക​ല​ർ​ത്തി​യ​ത്.

ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​യാ​യ ദൊ​ഡ്ഡ​യ്യ​യാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ്ര​സാ​ദ​മാ​യി ന​ൽ​കു​ന്ന ഭ​ക്ഷ്യ​വ​സ്തു​വി​ൽ ഇ​യാ​ൾ കീ​ട​നാ​ശി​നി ക​ല​ർ​ത്തു​ക​യാ​യി​രു​ന്നു. സു​ൾ​വാ​ഡി സ്വ​ദേ​ശി​യാ​ണ് ദൊ​ഡ്ഡ​യ്യ. ക്ഷേ​ത്ര ട്ര​സ്റ്റ് ത​ല​വ​ൻ ഹി​മ്മാ​ഡി മ​ഹാ​ദേ​വ സ്വാ​മി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പ്ര​സാ​ദ​ത്തി​ൽ വി​ഷം ക​ല​ർ​ത്തി​യെ​ന്ന് ദൊ​ഡ്ഡ​യ്യ പോ​ലീ​സി​നു മൊ​ഴി ന​ൽ​കി. കു​റ്റ​കൃ​ത്യം ന​ട​ത്തു​ന്ന​തി​നാ​യി ഹി​മ്മാ​ഡി ദൊ​ഡ്ഡ​യ്യ​യെ വാ​ട​ക​യ്ക്കെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ട്ര​സ്റ്റി​ലെ എ​തി​ർ​വി​ഭാ​ഗ​ത്തെ അ​ധി​ക്ഷേ​പി​ക്കു​ന്ന​തി​നാ​യാ​യി​രു​ന്നു വി​ഷം ക​ല​ർ​ത്ത​ൽ പ​ദ്ധ​തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് നേ​ര​ത്തെ ഏ​ഴു പേ​ർ​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു.