Don't Miss
Home / Main Story / കോര്‍പ്പറേറ്റ് പാര്‍ട്ടിയായ കോണ്‍ഗ്രസ് പാര്‍ട്ടി; അപ്രൈസലും എലിമിനേഷനും ഒക്കെയായി പാര്‍ട്ടി പരീക്ഷണങ്ങള്‍ തുടങ്ങി; എല്ലാ പ്രവര്‍ത്തകരും ‘ശക്തി’ പ്രോജക്ടില്‍ രജിസ്റ്റര്‍ ചെയ്യണം

കോര്‍പ്പറേറ്റ് പാര്‍ട്ടിയായ കോണ്‍ഗ്രസ് പാര്‍ട്ടി; അപ്രൈസലും എലിമിനേഷനും ഒക്കെയായി പാര്‍ട്ടി പരീക്ഷണങ്ങള്‍ തുടങ്ങി; എല്ലാ പ്രവര്‍ത്തകരും ‘ശക്തി’ പ്രോജക്ടില്‍ രജിസ്റ്റര്‍ ചെയ്യണം

പാർട്ടി പരിപാടികളിലെ പങ്കാളിത്തം നേതൃപദവികളിലേക്കുള്ള പരിഗണനയായി ഇനി കണക്കിലെടുക്കുമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ആലപ്പുഴയില്‍ കോൺഗ്രസ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുമ്പോഴാണ്‌ സംസ്ഥാന കോണ്‍ഗ്രസിന്റെ പുതു രീതിയെക്കുറിച്ച് മുല്ലപ്പള്ളി വ്യക്തമാക്കിയത്. നേതൃ പദവികളിലേക്കുള്ള അപ്രൈസൽ ആയി പാർട്ടി പരിപാടികളിലെ പങ്കാളിത്തം കണക്കിലെടുക്കുകയും എലിമിനേഷനിൽ അവ ബാധകമാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി പരിപാടികളിൽ കൃത്യമായി പങ്കെടുക്കാത്തവരെക്കുറിച്ച് ഓരോ കമ്മിറ്റിയും റിപ്പോർട്ട് നൽകണം. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് ഇന്നു ജില്ലാതലങ്ങളിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാത്തവരുടെ റിപ്പോർട്ട് ശേഖരിക്കും. രാജ്ഭവൻ മാർച്ചിൽ പങ്കെടുക്കാത്ത യുവ എംഎൽഎമാരോടു കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ആ ഗതികേട് ഇനിയുണ്ടാകരുത്. പാർട്ടി യോഗങ്ങളിലും പരിപാടികളിലും പ്രവർത്തകർ പങ്കെടുത്തുവെന്ന് ഇനി ഹൈക്കമാൻഡ് നേരിട്ട് ഉറപ്പാക്കും. അതിനായി എല്ലാ പ്രവർത്തകരും രാഹുൽ ഗാന്ധി ആവിഷ്കരിച്ച ‘ശക്തി’ പ്രോജക്ടിൽ റജിസ്റ്റർ ചെയ്യണം.

എല്ലാ കോൺഗ്രസ് കമ്മിറ്റികളിലും കഴിവും കാര്യശേഷിയും പ്രവർത്തന സന്നദ്ധതയും ഉള്ളവരെ മാത്രമേ നിലനിർത്തുകയുള്ളൂവെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.ബൂത്ത് തലം മുതലുള്ള പുനഃസംഘടനകളിൽ പ്രവർത്തിക്കാനുള്ള സന്നദ്ധതയും പാർട്ടിയോടുള്ള കൂറും മാത്രമാകും മാനദണ്ഡം. കമ്മിറ്റികളിൽ കഴിവും ശേഷിയും സന്നദ്ധതയും ഉള്ളവരെ മാത്രമേ നിലനിർത്തൂ. ഒരു നേതാവും പാർട്ടിക്ക് അതീതനല്ല. 25 നു മുൻപു സംസ്ഥാനത്തെ എല്ലാ ബൂത്ത് കമ്മിറ്റികളും പുനഃസംഘടിപ്പിക്കും. 24 നു വടകരയിലെ സ്വന്തം ബൂത്തിൽ താൻ പങ്കെടുക്കുമെന്നും എല്ലാ നേതാക്കളും അവരവരുടെ ബൂത്ത് പുനഃസംഘടനാ യോഗത്തിൽ നിർബന്ധമായി പങ്കെടുക്കണമെന്നും അദ്ദേഹം അറിയിച്ചു.