തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കണ്ണൂർ ജില്ലയിൽ രണ്ടുപേർക്കും പാലക്കാട് ഒരാൾക്കുമാണ് രോഗം ബാധിച്ചത്. രണ്ടുപേർ സമ്പർക്കം മൂലവും ഒരാൾ വിദേശത്ത് നിന്നും വന്നതുമാണ്. 19 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായി. രോഗമുക്തി നേടിയ 19 പേരിൽ 12 പേർ കാസർകോട്ടുകാരാണ്.
ഇതുവരെയായി സംസ്ഥാനത്ത് 378 പേർക്ക് രോഗം സ്ഥിരീകരിച്ചു. അതിൽ 178 പേർ നിലവിൽ ചികിത്സയിലാണ്. 1,12,183 പേരാണ് ഇപ്പോൾ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 86 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുന്നു. സംസ്ഥാനത്ത് സുഖപ്പെടുന്നവരുടെ എണ്ണം വർധിക്കുകയും ചെയ്യുന്നു. എന്നുകരുതി
നിയന്ത്രണങ്ങൾ ഒഴിവാക്കി കളയാമെന്ന ധാരണ അപകടകരമാണ്. ജാഗ്രതയിൽ തരിമ്പ് പോലും കുറവ് വരുത്തില്ല. വൈറസിന്റെ വ്യാപനം എവിടെയുണ്ടാകുമെന്ന് പ്രവചിക്കാനാവില്ല