Don't Miss
Home / COVER STORY / കേരളത്തില്‍ ഇന്ന് ഏഴ് പേര്‍ക്ക് കോവിഡ്; ഏഴ് പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് ഏഴ് പേര്‍ക്ക് കോവിഡ്; ഏഴ് പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഏഴ്‌ പേർക്ക്‌ കൂടി കോവിഡ്‌ സ്ഥിരീകരിച്ചു. കോട്ടയം 3, കൊല്ലം 3, കണ്ണൂരിൽ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. ഏഴ്‌ പേർ രോഗമുക്തി നേടി. കൊല്ലത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് ആരോഗ്യപ്രവർത്തകയ്ക്കാണ്‌. കോഴിക്കോട്, കണ്ണൂ‍ർ,കാസ‍ർകോട് ജില്ലകളിൽ രണ്ട് പേ‍ർ വീതവും വയനാട്ടിൽ ഒരാൾക്കുമാണ്‌ ഇന്ന് രോ​ഗം ഭേദമായത്‌. കൊറോണ അവലോകനയോഗത്തിന്‌ ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിലാണ്‌ വിവരങ്ങൾ അറിയിച്ചത്‌.

സംസ്ഥാനത്ത് ആകെ 21,044 പേര്‍ നിരീക്ഷണത്തിലുണ്ട്. 20,580 പേര്‍ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. ആശുപത്രികളില്‍ 464 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇന്നുമാത്രം 132 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 22,360 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 21,475 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. കണ്ണൂരില്‍ 55 പേരും കാസര്‍കോട്ട് 15 പേരും കോഴിക്കോട്ട് 11 പേരുമാണ് ചികിത്സയിലുള്ളത്. വയനാട്, തൃശ്ശൂര്‍, ആലപ്പുഴ ജില്ലകളില്‍ വൈറസ് ബാധ സ്ഥിരീകരിച്ച് ആരും ചികിത്സയിലില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. 

കോവിഡ് ബാധിച്ച് അതീവ ​ഗുരുതരവാസ്ഥയിലായിരുന്ന 84-കാരനായ കൂത്തുപറമ്പ് സ്വദേശി മൂരിയാട് അബൂബക്കർ രോ​ഗമുക്തി നേടിയിട്ടുണ്ട്. ഇതു സംസ്ഥാനത്തിന് ഒരു നേട്ടമാണ്. 60 വയസിന് മുകളിൽ പ്രായമുള്ളവരെല്ലാം ​ഹൈ റിസ്‌കിലാണ് എന്നിരിക്കെയാണ് വൃക്കരോ​ഗമടക്കമുള്ള ആരോ​ഗ്യപ്രശ്നങ്ങൾ ഉള്ള അബൂബക്കർ ആരോ​ഗ്യം വീണ്ടെടുത്ത് ജീവിതത്തിലേക്ക് മടങ്ങി എത്തിയത്. ഇതിനായ പ്രയത്നിച്ച ആരോ​പ്രവർത്തകരെ അഭിനന്ദിക്കുന്നു.