Don't Miss
Home / COVER STORY / പി.കെ. ശ്യാമളക്കെതിരെ നടപടിയെടുക്കണമെന്ന് പി. ജയരാജന്‍; വഴങ്ങാതെ കോടിയേരിയും പിണറായിയും

പി.കെ. ശ്യാമളക്കെതിരെ നടപടിയെടുക്കണമെന്ന് പി. ജയരാജന്‍; വഴങ്ങാതെ കോടിയേരിയും പിണറായിയും

ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യയുടെ പേരില്‍ നഗരസഭ അധ്യക്ഷ പി.കെ.ശ്യാമളക്കെതിരെ നടപടി എടുക്കുന്നതില്‍ സി.പി.എമ്മില്‍ അഭിപ്രായ ഭിന്നത. ഉദ്യോഗസ്ഥര്‍ വരുത്തുന്ന വീഴ്ചക്ക് നഗരസഭ അധ്യക്ഷക്കെതിരെ നടപടി വേണ്ടെന്ന സമീപനമാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്. നടപടി വേണമെന്ന നിലപാടില്‍ കണ്ണൂര്‍ ജില്ലാ ഘടകം ഉറച്ചുനിന്നാല്‍ ഇന്നും നാളെയും ചേരുന്ന സംസ്ഥാന സമിതി ഇക്കാര്യത്തില്‍ തീരുമാനം എടുത്തേക്കും. ബിനോയ് വിഷയത്തില്‍ സെക്രട്ടറിയേറ്റ് നിലപാടും സംസ്ഥാന സമിതിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്യും.

ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പരിഗണിക്ക് വന്നെങ്കിലും ഉദ്യോഗ്ഥരുടെ വീഴ്ചക്കെതിരെയാണ് വിമര്‍ശനം ഉയര്‍ന്നത്.ഉദ്യോഗ്ഥരെ നിലക്കു നിര്‍ത്താനുള്ള നടപടികള്‍ ഉണ്ടാവണമെന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറിയേറ്റില്‍ പറഞ്ഞു. ഉദ്യോഗസ്ഥരുടെ വീഴ്ചക്ക് പി.കെ.ശ്യാമളക്ക് എതിരെ നടപടി എടുക്കുന്നത് ഉചിതമല്ലെന്ന വികാരമാണ് സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നത്. ഓരോ ഉദ്യോഗസ്ഥരും ചെയ്യുന്ന വീഴ്ചക്ക് ജനപ്രതിനിധിക്കെതിരെ നടപടി എടുക്കാന്‍ നിന്നാല്‍ അതിനെ സമയമുണ്ടാവൂ.അനധികൃത നിര്‍മാണങ്ങള്‍ പ്രോല്‍സാഹിപ്പിക്കെപ്പെടാന്‍ ഇതു കാരണമാകുമെന്നാണ് സെക്രട്ടറിയേറ്റ് വിലയിരുത്തല്‍.എന്നാല്‍ പി.കെ.ശ്യാമളക്കെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ കണ്ണൂര്‍ ജില്ലാ ഘടകം ഉറച്ചുനിന്നാല്‍ മാത്രമേ നടപടി വേണമോ എന്ന കാര്യം സംസ്ഥാന സമിതിയില്‍ ചര്‍ച്ചക്ക് വരികയൊള്ളൂ.

ശ്യാമളക്കെതിരെ നടപടി എന്നത് പി.ജയരാജന്റെ ആവശ്യമായതിനാല്‍ അതിന് വഴങ്ങേണ്ടതില്ലെന്ന നിലപാടാണ് മുഖ്യമന്ത്രിക്കും സംസ്ഥാന സെക്രട്ടറിമുള്ളതെന്നാണ് സൂചന.ഇതോടെ ആന്തൂര്‍ വിഷയത്തില്‍ സി.പി.എമ്മിനുള്ളില അഭിപ്രായ ഭിന്നത കൂടുതല്‍ പ്രകടമാവുകയാണ്. പീഡനവിവാദത്തില്‍ മകനൊപ്പമില്ലെന്ന് കോടിയേരി പാര്‍ട്ടിക്ക് അകത്തും പുറത്തും വിശദീകരിച്ചെങ്കിലും തിരഞ്ഞെടുപ്പ് അവലോകനത്തിന്‌ േചരുന്ന സംസ്ഥാനസമിതിയില്‍ അവ വിശദീകരിക്കാതെ മുന്നോട്ട് പോകാനാവില്ല. കോടിയേരിയെ മകനുമായി ബന്ധിപ്പിക്കേണ്ടെന്ന പിന്തുണ സെക്രട്ടറിയേറ്റ് നല്‍കിയെങ്കിലും സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നു വരാനുള്ള സാധ്യത പാര്‍ട്ടിനേതൃത്വം തള്ളികളയുന്നില്ല. സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഒഴിവാക്കുന്നതിനാണ് ഇന്നലെ തന്നെ നിലപാട് പരസ്യപ്പെടുത്തി കോടിയേരി വാര്‍ത്താസമ്മേളനം നടത്തിയത്.