Don't Miss
Home / COVER STORY / തൃശൂരില്‍ മാംസ വില്‍പ്പനശാലയിലെ ജീവനക്കാരന് കോംഗോ പനിയെന്ന് സംശയം

തൃശൂരില്‍ മാംസ വില്‍പ്പനശാലയിലെ ജീവനക്കാരന് കോംഗോ പനിയെന്ന് സംശയം

തൃശൂര്‍: യുഎഇ യില്‍ നിന്നും വന്ന മലപ്പുറം സ്വദേശിയായ മുപ്പതു വയസ്സുകാരനില്‍ കോംഗോ പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തി. വൈറല്‍ പനിയുടെ അതേ ലക്ഷണങ്ങളാണ് കോംഗോ പനിയ്ക്ക് ഉളളതെന്ന് ആരോഗ്യവകുപ്പു വ്യക്തമാക്കി. മൃഗങ്ങളില്‍ നിന്നുളള ചെളളില്‍ നിന്നാണ് ഈ പനി പകരുതെന്നും പടരാനുളള സാഹചര്യം കുറവാണെന്നും ജില്ലാ കളക്ടര്‍ ടി വി അനുപമ അറിയിച്ചു. വിദേശത്ത് ഇറച്ചിവെട്ട ായിരുന്നു

രോഗിയുടെ ജോലി. ഇയാളെതൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോംഗോ പനി മാറിയ ശേഷം ദൂബായിലെ ആശുപത്രിയില്‍ നിന്നും വിട്ടയച്ചതാണ് ഇയാളെ. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ആയ ശേഷം ഇക്കഴിഞ്ഞ 28നാണ് ഇയാള്‍ നാട്ടിലേയ്ക്ക് തിരിക്കുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും മലപ്പുറത്തെ വീട്ടിലേയ്ക്ക് പോകുന്ന വഴി തലവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി.

രക്തം മണിപ്പാല്‍, പൂനെ എന്നിവിടങ്ങളിലെ ലാബിലേയ്ക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പരിശോധനാഫലം ലഭിച്ച ശേഷം മാത്രമേ ഇയാള്‍ക്ക് ഇപ്പോഴും അസുഖമുണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയൂവെന്ന് ഡി.എം.ഒ അറിയിച്ചു. ഇക്കഴിഞ്ഞ പതിനഞ്ചിനാണ് മലപ്പുറം സ്വദേശിയേയും ഓഫീസിലെ മൂന്ന് സഹപ്രവര്‍ത്തകരേയും രോഗലക്ഷണങ്ങളോടെ ദൂബായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടാഴ്ച്ച ആശുപത്രിയില്‍
ചികിത്സയിലായിരുന്ന നാല് പേരേയും 27നാണ് ആശുപത്രിയില്‍ നിന്നും വിട്ടയച്ചത്. ഇയാളുമായി ബന്ധപ്പെട്ട 20ഓളം പേര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.