Don't Miss
Home / COVER STORY / തീയറ്റര്‍ പീഡനം: പ്രതി മൊയ്ദീന്‍ കുട്ടിയെന്ന് തെറ്റിദ്ധരിച്ച് മനോരമ ലേഖകനെ 'പീഡക'നാക്കി ഡെയിലി മെയില്‍; പ്രതിയെന്നു കരുതി ലേഖകന്റെ ചിത്രം പ്രസിദ്ധീകരിച്ച വിദേശ മാധ്യമത്തിന് പറ്റിയത് വന്‍ അമളി; മനോരമ നിയമ നടപടിക്കൊരുങ്ങുന്നു

തീയറ്റര്‍ പീഡനം: പ്രതി മൊയ്ദീന്‍ കുട്ടിയെന്ന് തെറ്റിദ്ധരിച്ച് മനോരമ ലേഖകനെ 'പീഡക'നാക്കി ഡെയിലി മെയില്‍; പ്രതിയെന്നു കരുതി ലേഖകന്റെ ചിത്രം പ്രസിദ്ധീകരിച്ച വിദേശ മാധ്യമത്തിന് പറ്റിയത് വന്‍ അമളി; മനോരമ നിയമ നടപടിക്കൊരുങ്ങുന്നു

About The Author

നിയാസ് അബ്ദുള്‍ഖരീം

തിരുവനന്തപുരം: എടപ്പാളിലെ തീയറ്റര്‍ പീഡനം വിദേശ മാധ്യമങ്ങളിലും വന്‍ വാര്‍ത്തയായി പ്രചരിക്കുകയാണ്. തീയറ്ററിനുള്ളില്‍ വച്ച് ബിസിനസുകാരനായ മൊയ്ദീന്‍ കുട്ടി പത്തുവയസുകാരിയെ പീഡിപ്പിച്ച സംഭവമാണ് ലോകം മുഴുവന്‍ ഇന്ന് വാര്‍ത്തയായിരിക്കുന്നത്. പീഡന ദൃശ്യങ്ങള്‍ തിയറ്ററിനുള്ളിലെ സിസി ടിവിയില്‍ പതിഞ്ഞതിനെ തുടര്‍ന്ന് തിയറ്റര്‍ ഉടമകള്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. എന്നിട്ടും രണ്ടാഴ്ച കഴിഞ്ഞാണ് പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ദിവസം മാതൃഭൂമി ന്യൂസ് ഈ വാര്‍ത്ത പുറത്തു കൊണ്ടുവന്നതോടെയാണ് പീഡനവിവരം പുറംലോകം അറിഞ്ഞത്. പിന്നീട് മറ്റു മാധ്യമങ്ങളും ഈ വാര്‍ത്ത ഏറ്റെടുത്തു. ഇതിന്റെ ചുവടുപിടിച്ചാണ് ലണ്ടനില്‍ നിന്ന് പ്രസിദ്ദീകരിക്കുന്ന ഡെയിലി മെയില്‍ ദിനപത്രത്തിലും എടപ്പാളിലെ പീഡനവാര്‍ത്ത ചിത്രങ്ങളും ദൃശ്യങ്ങളും സഹിതം വന്നത്.

ഡെയില് മെയില്‍ ഉപയോഗിച്ചിരിക്കുന്നത് മനോരമ ന്യൂസ് ചാനലിന്റെ ദൃശ്യങ്ങളാണ്. ആ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മനോരമ ന്യൂസിന്റെ മലപ്പുറം ലേഖകനായ എസ്. മഹേഷ്‌കുമാറാണ്. ഈ കേസിലെ പ്രതിയായ മൊയ്ദീന്‍ കുട്ടിയുടെ സിസി ടിവി ദൃശ്യങ്ങളില്‍ ചാനല്‍ ലേഖകന്റെ ഫോണോ കാര്‍ഡ് ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പീഡകന്റെ യഥാര്‍ത്ഥ ചിത്രമെന്ന് തെറ്റിധരിച്ച് ഡെയിലി മെയില്‍ കൊടുത്തിരിക്കുന്നത് എസ്. മഹേഷ്‌കുമാറിന്റെ ചിത്രമാണ്. ശനിയാഴ്ച അറസ്റ്റ് ചെയ്ത മൊയ്ദീന്‍കുട്ടിയാണെന്നു പറഞ്ഞാണ് ഡെയിലി മെയില്‍ ഈ പടം നല്‍കിയിരിക്കുന്നത്. മെയ് 13നാണ് ഈ വാര്‍ത്ത ഡെയിലി മെയിലിന്റെ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതോടെ മനോരമ അധികൃതര്‍ ഡെയിലി മെയിലിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ്. എന്നാല്‍ സഹപ്രവര്‍ത്തകരായ ചില മനോരമ ലേഖകര്‍ ഡെയിലി മെയിലിന്റെ കമന്റ് ബോക്‌സില്‍ ചിത്രം മാറിയതിനെ കുറിച്ച് പ്രതിഷേധം അറിയിച്ചിട്ടുണ്ട്.


 
RELATED ARTICLE:

എടപ്പാളിലെ തിയേറ്റര്‍ പീഡനം; അന്വേഷണം മുറുകിയാല്‍ പൊലീസിലെ ഉന്നതര്‍ കുടുങ്ങും

മൊയ്ദീന്‍കുട്ടി നേരത്തെയും പത്തുവയസുകാരിയെ പീഡിപ്പിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

തിയറ്ററില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച സംഭവം   മൊയ്തീന്‍ കുട്ടി വീണത് വീട്ടമ്മയുടെ ചിരിയില്‍; വാടകയുടെ പേരില്‍ സംഗമം; ഭര്‍ത്താവിന്റെ വീട്ടുകാര്‍ എതിര്‍ത്തെങ്കിലും ബന്ധം തുടര്‍ന്നു

Leave a Reply

Your email address will not be published. Required fields are marked *

*