Don't Miss
Home / ENTERTAINMENT / CINEMA / താരസംഘടനയില്‍ നിന്നും ദിലീപ‌് രാജിവച്ചു

താരസംഘടനയില്‍ നിന്നും ദിലീപ‌് രാജിവച്ചു

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപ‌് താരസംഘടനയായ എഎംഎംഎയില്‍ നിന്നും രാജിവച്ചു. പ്രതിഷേധങ്ങള്‍ ശക്തമായതോടെ നേരത്തെ സംഘടനയില്‍ നിന്നും ദിലീപ‌് വിട്ടുനില്‍ക്കുകയായിരുന്നു. എഎംഎംഎ പ്രസിഡന്റ‌് മോഹന്‍ലാലിനോടാണ‌് രാജി കാര്യം അറിയിച്ചതെന്നാണ‌് വിവരം. സംഘടന എക‌്സിക്യൂട്ടിവ‌് കമ്മിറ്റി ചേര്‍ന്ന‌് ദിലീപ‌ിന്റെ രാജി കാര്യം ചര്‍ച്ച ചെയ്യും.

കഴിഞ്ഞ ജൂണില്‍ ചേര്‍ന്ന ജനറല്‍ ബോഡിയില്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചിരുന്നു. നടി ഊര്‍മിള ഉണ്ണിയാണ‌് ഇക്കാര്യം യോഗത്തില്‍ അവതരിപ്പിച്ചത‌്. ദിലീപിനെ തിരിച്ചെടുത്തതിനെതിരെ ഡബ്ല്യസിസിയുടെ നേതൃത്വത്തില്‍ നടിമാര്‍ ശക്തമായി പ്രതിഷേധിച്ചതോടെ താരസംഘടനയിലേക്കില്ലെന്ന‌് പ്രഖ്യാപിച്ച‌് ദിലീപ‌് മാറി നില്‍ക്കുകയായിരുന്നു.