Don't Miss
Home / NEWS / Keralam / ദിലീപിന്റെ പുട്ടുകട തല്ലിപ്പൊളിച്ചപോലെ മൊയ്തീന്റെ സ്വര്‍ണ്ണക്കട തല്ലിപ്പൊളിക്കാത്തത് എന്തേ? ഡി.വൈ.എഫ്.ഐ മറുപടി പറയണമെന്ന് ദിലീപിന്റെ ബന്ധു

ദിലീപിന്റെ പുട്ടുകട തല്ലിപ്പൊളിച്ചപോലെ മൊയ്തീന്റെ സ്വര്‍ണ്ണക്കട തല്ലിപ്പൊളിക്കാത്തത് എന്തേ? ഡി.വൈ.എഫ്.ഐ മറുപടി പറയണമെന്ന് ദിലീപിന്റെ ബന്ധു

കൊച്ചിയില്‍ സിനിമ നടി അക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് പ്രതിയായതോടെ വ്യാപക അക്രമങ്ങളായിരുന്നു അദ്ദേഹത്തിന്റെ സ്ഥാപനങ്ങള്‍ക്കുനേരെ ഉണ്ടായത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായിരുന്നു ഇതിന് പിന്നിലെന്ന് ആരോപണം ഉയര്‍ന്നു. ഇപ്പോള്‍ എടപ്പാളില്‍ തിയേറ്ററില്‍ സ്വര്‍ണ്ണവ്യാപാരിയായ മൊയ്തീന്‍കുട്ടി പത്തുവയസ്സുകാരിയായ കുട്ടിയ പീഡിപ്പിച്ച കേസില്‍ യുവജന സംഘടനകളുടെ മൗനത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ദിലീപിന്റെ അനിയന്‍ അനൂപിന്റെ അളിയന്‍.
ദിലീപിന്റെ പുട്ട് കട തല്ലിപ്പൊളിച്ച പോലെ മൊയ്തീന്റെ സ്വർണ്ണക്കട തല്ലിപ്പൊളിക്കാത്തത് എന്തേ DYFI??? പേടിച്ചിട്ടായിരിക്കോ…? ഏയ്… സംഭവം അറിഞ്ഞില്ലായിരിക്കും… ഇനി ചിലപ്പൊ അങ്ങനെ ഒരു കട ഇല്ലായിരിക്കോ🤔… കഷ്ടം…
എന്നായിരുന്നു അല്ലു അപ്പു എന്ന ഫേസ്ബുക്ക് പ്രൊഫൈലിലൂടെ അദ്ദേഹം ചോദിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

*