Don't Miss
Home / ENTERTAINMENT / CINEMA / ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ബോളിവുഡ് ചിത്രം കാര്‍വാന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു; ആഗസ്റ്റ് 10 ന് ചിത്രം തിയേറ്ററുകളിലെത്തും

ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ബോളിവുഡ് ചിത്രം കാര്‍വാന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു; ആഗസ്റ്റ് 10 ന് ചിത്രം തിയേറ്ററുകളിലെത്തും

കൊച്ചി: ജൂണിലായിരുന്നു റിലീസ് തീയതി തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റിയിരുന്നു. ദുല്‍ഖര്‍ തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം ഇര്‍ഫാന്‍ ഖാനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
മൂന്നു പേര്‍ ചേര്‍ന്ന് യാത്ര പോകുന്നതും യാത്രാമധ്യേ ഉണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാന്‍ കേന്ദ്ര കഥാപാത്രത്തിലെത്തുന്നുണ്ട്. മിഥില പാല്‍ക്കറാണ് ചിത്രത്തിലെ നായിക. മിഥിലയുടെയും ആദ്യ ബോളിവുഡ് ചിത്രമാണിത്. പെര്‍മനന്റ് റൂംമേറ്റ്‌സ് ഉള്‍പ്പെടെയുള്ള വെബ് പരമ്പരയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് മിഥില.
നവാഗതനായ ആകര്‍ഷ് ഖുറാനയാണ് ചിത്രത്തിന്റെ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് റോണി സ്‌ക്രൂവാല ആണ്. കേരളത്തിലും സിനിമയുടെ ചിത്രീകരണം നടന്നിരുന്നു.