Don't Miss
Home / crime / നീരിലായിരുന്ന ആനയെ അഴിക്കുന്നതിനിടെ പാപ്പാനെ ആന അടിച്ചുകൊന്നു

നീരിലായിരുന്ന ആനയെ അഴിക്കുന്നതിനിടെ പാപ്പാനെ ആന അടിച്ചുകൊന്നു

തൃശൂര്‍: ഇടഞ്ഞ ആനയുടെ തുമ്പി കൊണ്ടുള്ള അടിയേറ്റ് തെറിച്ചുവീണ ഒന്നാം പാപ്പാന്‍ മരിച്ചു. പരാക്രമം കാട്ടിയ ആനയുടെ പുറത്തിരുന്ന രണ്ടാം പാപ്പാന്‍ രക്ഷപ്പെട്ടു.

പാലക്കാട് കോങ്ങാട് പാറശേരി താഴശേരി വീട്ടില്‍ രാജേഷ് കുമാറാണ് (42) മരിച്ചത്. മൂന്ന് ദിവസം മുമ്പ് രണ്ടാം പാപ്പാനായെത്തിയ പാലക്കാട് സ്വദേശി ശിവദാസനാണ് രക്ഷപ്പെട്ടത്. എല്‍ത്തുരുത്ത് പുതൃക്കോവില്‍ ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ പാര്‍ത്ഥസാരഥി എന്ന ആനയാണ് ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ ക്ഷേത്രവളപ്പില്‍ ഇടഞ്ഞത്. നീരിലായതിനെ തുടര്‍ന്ന് ആറ് മാസത്തോളമായി തളച്ചിട്ടിരിക്കുകയായിരുന്നു. 15 ദിവസം മുമ്പ് പരിശോധന നടത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരും ആന ചികിത്സകരും സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെ തുടര്‍ന്നാണ് ആനയുടെ കെട്ടഴിച്ചത്.

ഇന്നലെ തൊട്ടടുത്തുള്ള ഹോട്ടലില്‍ നിന്ന് ഉച്ചയൂണ് കഴിച്ച് ക്ഷേത്രത്തിലെത്തിയ രാജേഷ് കുമാര്‍ആനയെ മാറ്റിക്കെട്ടാന്‍ ശ്രമിക്കുന്നതിനിടക്കാണ് അടിയേറ്റത്.
രണ്ടാം പാപ്പാന്‍ ശിവദാസന്‍ ആനയുടെ മുകളില്‍ കയറി. ഈ സമയം തലകുലുക്കിയആന തുമ്പിക്കൈ വീശി ഒന്നാം പാപ്പാനെ അടിച്ചു. കരിങ്കല്‍ത്തറയില്‍ തെറിച്ചുവീണാണ് മരണം. പൊലീസ്. ഇടഞ്ഞആ നയെ വടമിട്ട് വട്ടംപിടിച്ച് തളയ്ക്കുന്നതിനിടയില്‍ ശിവദാസന്‍ ആനപ്പുറത്ത് നിന്ന് ചാടിരക്ഷപ്പെട്ടു. മൂന്ന് മണിക്കൂറോളം ആനപ്പുറത്ത് ഇരുന്ന ശേഷമാണ് ശിവദാസന് രക്ഷപ്പെടാന്‍ കഴിഞ്ഞത്. പോലീസ് വനം ഉദ്യോഗസ്ഥരും മൃഗഡോക്ടര്‍മാരും ഇതര പാപ്പാ•ാരും ചേര്‍ന്നാണ് തളച്ചത്.