Don't Miss
Home / NEWS / Keralam / ആ ലോക ശാസ്ത്ര സമ്മേളനത്തില്‍ ഇ.എം.എസ് തുടങ്ങി സഹോദരീ സഹോദരന്‍മാരേ… കേട്ടുനിന്ന മാലതി ഞെട്ടി!! മലയാളത്തില്‍ പ്രസംഗമോ?? പിന്നെ ഒന്നര മണിക്കൂര്‍ ഇ.എം.എസ് ഇംഗ്ലീഷില്‍ പ്രസംഗിച്ചത് ന്യൂക്ലിയര്‍ മെഡിസിനെക്കുറിച്ച്.. അരനൂറ്റാണ്ട് മുമ്പ് ഈ വിഷയത്തെക്കുറിച്ച് ഇ.എം.എസ് പ്രസംഗിച്ചപ്പോള്‍ കേട്ടിരുന്നവരില്‍ പലരും ന്യൂക്ലിയര്‍ മെഡിസിനെക്കുറിച്ച് ആദ്യമായി കേട്ടു; ഭരിക്കാന്‍ ഉപദേശികളുടെ സഹായം വേണ്ടിവരുന്ന ഇക്കാല കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരുടെ കാലത്ത് ഇ.എം.എസിന്റെ പ്രസക്തി ഏറുന്നത് ഇങ്ങനെ; ഒരു മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്.

ആ ലോക ശാസ്ത്ര സമ്മേളനത്തില്‍ ഇ.എം.എസ് തുടങ്ങി സഹോദരീ സഹോദരന്‍മാരേ… കേട്ടുനിന്ന മാലതി ഞെട്ടി!! മലയാളത്തില്‍ പ്രസംഗമോ?? പിന്നെ ഒന്നര മണിക്കൂര്‍ ഇ.എം.എസ് ഇംഗ്ലീഷില്‍ പ്രസംഗിച്ചത് ന്യൂക്ലിയര്‍ മെഡിസിനെക്കുറിച്ച്.. അരനൂറ്റാണ്ട് മുമ്പ് ഈ വിഷയത്തെക്കുറിച്ച് ഇ.എം.എസ് പ്രസംഗിച്ചപ്പോള്‍ കേട്ടിരുന്നവരില്‍ പലരും ന്യൂക്ലിയര്‍ മെഡിസിനെക്കുറിച്ച് ആദ്യമായി കേട്ടു; ഭരിക്കാന്‍ ഉപദേശികളുടെ സഹായം വേണ്ടിവരുന്ന ഇക്കാല കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരുടെ കാലത്ത് ഇ.എം.എസിന്റെ പ്രസക്തി ഏറുന്നത് ഇങ്ങനെ; ഒരു മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്.

ആ ലോക ശാസ്ത്ര സമ്മേളനത്തില്‍ ഇ.എം.എസ് തുടങ്ങി സഹോദരീ സഹോദരന്‍മാരേ കേട്ടുനിന്ന മാലതി ഞെട്ടി മലയാളത്തില്‍ പ്രസംഗമോ പിന്നെ ഒന്നര മണിക്കൂര്‍ ഇ.എം.എസ് ഇംഗ്ലീഷില്‍ പ്രസംഗിച്ചത് ന്യൂക്ലിയര്‍ മെഡിസിനെക്കുറിച്ച് അരനൂറ്റാണ്ട് മുമ്പ് ഈ വിഷയത്തെക്കുറിച്ച് ഇ.എം.എസ് പ്രസംഗിച്ചപ്പോള്‍ കേട്ടിരുന്നവരില്‍ പലരും ന്യൂക്ലിയര്‍ മെഡിസിനെക്കുറിച്ച് ആദ്യമായി കേട്ടു. ഭരിക്കാന്‍ ഉപദേശികളുടെ സഹായം വേണ്ടിവരുന്ന ഇക്കാല കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരുടെ കാലത്ത് ഇ.എം.എസിന്‍റെ പ്രസക്തി ഏറുന്നത് ഇങ്ങനെ. ഒരു മാധ്യമപ്രവര്‍ത്തകന്‍െറ കുറിപ്പ്.
അര നൂറ്റാണ്ട് മുന്‍പ് ന്യൂക്ലിയര്‍ മെഡിസിനെക്കുറിച്ച് ലോകം
ചിന്തിച്ചുതുടങ്ങിയ കാലത്ത് അതിനൊപ്പമെത്തി ഇ എം എസ് നമ്പൂതിരിപ്പാട്. ന്യൂക്ലിയര്‍ മെഡിസിനെക്കുറിച്ച് വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ നടത്തിയ വിജ്ഞാനപ്രദമായ പ്രസംഗത്തെക്കുറിച്ച്  മാധ്യമപ്രവര്‍ത്തകനായ എം.എസ്. സനില്‍കുമാര്‍ എഴുതുന്നു. അധികാരമാരും ന്യൂക്ലിയര്‍ മെഡിസിനെക്കുറിച്ച് കേള്‍ക്കാത്ത കാലത്തായിരുന്നു ഇ.എം.എസിന്‍െറ പ്രസംഗം. വിവരങ്ങളൊക്കെ വിരല്‍ത്തുമ്പിലെത്താന്‍ ഇന്‍റര്‍നെറ്റൊന്നും ഇല്ലാത്ത ആ കാലത്ത് കടലോളം പരന്ന വായനയായിരുന്നു ആ അറിവ് ബോധമണ്ഡലത്തിലിട്ട്‌ കറക്കാന്‍ ഇ എം എസ്സിന്റെ ആയുധം. സ്വയാര്‍ജ്ജിതമായ അറിവും വിജ്ഞാനവും ഇ എം എസ്സ് എന്ന മുഖ്യമന്ത്രിയെ, കമ്മ്യൂണിസ്റ്റ് നേതാവിനെ, മനുഷ്യസ്നേഹിയെ മഹാമനുഷ്യനാക്കി. ഇന്നത്തെ ഇടതുപക്ഷ മുഖ്യമന്ത്രി ഉപദേശകരാല്‍ ചുറ്റപ്പെട്ടിരിക്കുകയാണെങ്കിലും കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ലെന്നും സനില്‍കുമാര്‍ വിലയിരുത്തുന്നു.
പോസ്റ്റിന്‍െറ പൂര്‍ണ്ണരൂപം വായിക്കാം
നാളെ മെയ് ദിനം
………………………………..
കരുനാഗപ്പള്ളിയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ പ്രമുഖനായ
പരമേശ്വരന്‍ പോറ്റി സാറുമായി കുറേസമയം സംസാരിച്ചിരുന്നു. അദ്ദേഹം പറഞ്ഞ
ഒരു സംഭവം ചുവടെ കുറിയ്ക്കുന്നു.
…………………………………………………..
കാലം 1958. ഇ എം എസ് കേരള മുഖ്യമന്ത്രി. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ.
അക്കാലത്താണ് ഇ എം എസിന്റെ മകള്‍ മാലതിയ്ക്ക് മെഡിക്കല്‍ അഡ്മിഷന്‍
കിട്ടുന്നത്. അന്ന്‍ ഇന്നത്തെ പോലെ പ്രവേശന പരീക്ഷ ഇല്ല. പ്രീ
ഡിഗ്രിയ്ക്ക് ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ്
പ്രവേശനം.മാലതിക്ക് നല്ല മാര്‍ക്കുണ്ടായിരുന്നു. ഏത് മെഡിക്കല്‍
കോളേജിലും അഡ്മിഷന്‍ കിട്ടും. മാലതി ഇ എം എസിനോട്‌ എവിടെ അഡ്മിഷന്‍
എടുക്കണം എന്ന്‍ ചോദിച്ചു. കേരളത്തില്‍ ഒഴികെ എവിടെ വേണമെങ്കിലും പോയി
പഠിച്ചുകൊള്ളാനായിരുന്നു നിര്‍ദ്ദേശം. കേരളത്തില്‍ പ്രവേശനം
കിട്ടുമ്പോള്‍ അത് തന്റെ സ്വാധീനം കൊണ്ടാണ് എന്ന പരദൂഷണം
ഒഴിവാക്കാനായിരുന്നു ഇ എം എസ് ഇങ്ങനെ നിര്‍ദ്ദേശിച്ചത്. അങ്ങനെ മാലതി
വെല്ലൂര്‍ കൃസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശനം തേടി. അവിടെ
കിട്ടി.അങ്ങനെ എം ബി ബി എസ് പഠനം തുടങ്ങി. നാളുകള്‍ കഴിഞ്ഞു. വെല്ലൂര്‍
മെഡിക്കല്‍ കോളേജ് ഒരു വലിയ സമ്മേളനം നടത്താന്‍ തീരുമാനിക്കുന്നു. ഒരു
ശാസ്ത്ര സെമിനാര്‍. പങ്കെടുക്കുന്നത് പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞന്‍
വിക്രം സാരാഭായി, ആണവ ശാസ്ത്രജ്ഞരായ ഹോമി ജെ ഭാഭ, രാജാരാമണ്ണ, പിന്നീട്
ഇന്ത്യന്‍ പ്രസിഡന്റായ ഡോ. രാധാകൃഷ്ണന്‍ തുടങ്ങി നിരവധി പേര്‍.
ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നും ഉള്ള ശാസ്ത്രജ്ഞര്‍, ഡോക്ടര്‍മാര്‍,
അധ്യാപകര്‍ എന്നിവരൊക്കെ സമ്മേളനത്തില്‍ സംബന്ധിക്കുന്നുണ്ട്. ഈ
സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്താന്‍ സംഘാടകര്‍ ക്ഷണിച്ചത് ഇ എം
എസിനെ. വിവരം മാലതി അറിഞ്ഞു. ഇത്ര വലിയ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകനായി
അച്ഛന്‍ എത്തുന്നത് സന്തോഷകരം തന്നെ. എന്നാലും ഒരു ഭയം മാലതിയെ പിടികൂടി.
ശാസ്ത്രജ്ഞരുടെ മഹാസമ്മേളനത്തില്‍ രാഷ്ട്രീയക്കാരനായ ഇ എം എസ്
എന്തുസംസാരിക്കും? നല്ല പ്രഭാഷണം അല്ലെങ്കില്‍ കൂട്ടുകാര്‍ കളിയാക്കും.
മാലതി ചങ്കിടിപ്പോടെ കാത്തിരുന്നു. ആ ദിവസം എത്തി. ട്രെയിനിലാണ് ഇ എം എസ്
വരുന്നത് എന്നറിഞ്ഞു. സംഘാടകര്‍ രാവിലെ റെയില്‍വേ സ്റ്റേഷനില്‍ കാറുമായി
എത്തി. ദാ വരുന്നു ഇ എം എസ്. ഒറ്റമുണ്ട്. ഇസ്തിരി ഇടാത്ത ഒരു ഷര്‍ട്ട്‌.
കാലില്‍ സ്ലിപ്പര്‍ ചെരുപ്പ്. കയ്യിലൊരു ചെറിയ ബാഗ്. ഇ എം എസ്
അതിപ്രഗദ്ഭരായ മഹാശാസ്ത്രജ്ഞര്‍ ഇരിക്കുന്ന വെല്ലൂരിലെ സദസ്സിലേക്ക്
കടന്നു. വേദിയില്‍ കിടന്ന കസേരകളില്‍ മധ്യത്തില്‍ ഉള്ളതില്‍ ഇരുന്നു.
സമ്മേളനം തുടങ്ങി. മാലതി സദസ്സില്‍ ശ്വാസം അടക്കി നില്‍ക്കുകയാണ്. മുഖ്യ
പ്രഭാഷണത്തിനായി അതാ ഇ എം എസ്സിനെ വിളിക്കുന്നു. ഇ എം എസ് മൈക്കിന്
മുന്നിലെത്തി. തുടങ്ങി…”സഹോദരി, സഹോദരന്മാരേ”….മലയാളത്തില്‍
അഭിസംബോധന…മാലതി നടുങ്ങി. മലയാളത്തില്‍ ഈ സദസ്സിന് മുമ്പാകെ
സംസാരിക്കാന്‍ പോവുകയാണോ? കുടുങ്ങിയല്ലോ.നാണക്കേടാകും. മാലതി അച്ഛനെ
നോക്കി. ഒരു കുലുക്കവുമില്ല. ഇ എം എസ് തുടരുന്നു…..അപ്പോള്‍ മാലതി
ശ്വാസം വിട്ടു…അതാ വരുന്നു ഇംഗ്ലീഷ്…” Respected Presidium, scientists, teachers and my dear students… I feel very privileged and glad to address this special gathering of eminent scientists and physicians. My speech will be around a relatively newer area called nuclear medicine and its scope in saving people’s lives; as an administrator, how I would look at the potential of this branch of medical science to change the way we currently diagnose and treat many diseases. I am sure many of the people outside the medical profession wouldn’t have even heard about it “. പിന്നെ ഒന്നര മണിക്കൂര്‍.
ആ വലിയ സദസ്സ് നിശ്ശബ്ദം ഇ എം എസ്സിനെ കേട്ടുകൊണ്ടിരുന്നു. ന്യൂക്ലിയര്‍
മെഡിസിന്‍, അതിന്റെ സാധ്യതകള്‍, പ്രയോഗം, പരിണാമം ഒക്കെ അങ്ങനെ
കടന്നുപോയി. മാലതി അന്തം വിട്ട് അച്ഛനെ കേട്ടുനിന്നു. മാലതിയെപ്പോലെ ആ
സദസ്സിലുള്ള പലരും ന്യൂക്ലിയര്‍ മെഡിസിനെപ്പറ്റി ആദ്യം
കേള്‍ക്കുകയായിരുന്നു. ഒരു പേമാരി പോലെ ആ ശാസ്ത്ര പ്രഭാഷണം പെയ്തു
തീര്‍ന്നു.
………………………………….
അര നൂറ്റാണ്ട് മുന്‍പ് ന്യൂക്ലിയര്‍ മെഡിസിനെക്കുറിച്ച് ലോകം
ചിന്തിച്ചുതുടങ്ങിയ കാലത്ത് അതിനൊപ്പമെത്തി ഇ എം എസ്. വിജ്ഞാനം
വിരല്‍ത്തുമ്പിലെത്താന്‍ ഇന്‍റര്‍നെറ്റൊന്നും ഇല്ലാത്ത ആ കാലത്ത് കടലോളം
പരന്ന വായനയായിരുന്നു ആ അറിവ് ബോധമണ്ഡലത്തിലിട്ട്‌ കറക്കാന്‍ ഇ എം
എസ്സിന്റെ ആയുധം. സ്വയാര്‍ജ്ജിതമായ അറിവും വിജ്ഞാനവും ഇ എം എസ്സ് എന്ന
മുഖ്യമന്ത്രിയെ, കമ്മ്യൂണിസ്റ്റ് നേതാവിനെ, മനുഷ്യസ്നേഹിയെ
മഹാമനുഷ്യനാക്കി.
……………………………………………
വാല്‍ക്കഷണം…. തൊഴിലാളികള്‍ നാളെ മെയ് ദിനം ആഘോഷിക്കുകയാണ്.
തൊഴിലാളികളുടെ പേരില്‍ അധികാരത്തിലെത്തിയ പ്രസ്ഥാനം കേരളം ഭരിക്കുന്നു. ഈ
കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ബുദ്ധി ഉപദേശിക്കാന്‍
നിയോഗിക്കപ്പെട്ട എണ്ണമറ്റ ഉപദേശികളെ തൊഴിലാളികളുടെ പേരില്‍ ഞാന്‍
ഓര്‍ക്കുന്നു. ഉപദേശികളില്ലായിരുന്ന ഇ എം എസ് എന്ന കമ്മ്യൂണിസ്റ്റ്
മുഖ്യമന്ത്രിയേയും
Content Highlights: EMS Speech About Nuclear Medicine Before 50 years.

Leave a Reply

Your email address will not be published. Required fields are marked *

*