Don't Miss
Home / NEWS / Keralam / എരുമേലിയിലും പ്രതിഷേധം കനക്കുന്നു, ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്തു

എരുമേലിയിലും പ്രതിഷേധം കനക്കുന്നു, ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്തു

എരുമേലി: എരുമേലിയിലും യുവതുകളുടെ മലകയറ്റത്തിനെതിരെ പ്രതിഷേധം. സംഘം ചേർന്ന് റോഡിൽ കുത്തിയിരുന്ന പ്രതിഷേധക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വൃദ്ധയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യുവതികൾ സന്നിധാനത്ത് എത്തുമെന്ന വിവരത്തെ തുടർന്നാണ് പ്രതിഷേധങ്ങൾ ഉണ്ടായത്. ബിജെപിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധത്തിന് എത്തിയവരെയാണ് അറസ്റ്റ് ചെയ്തത്. ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനെ അടക്കം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.