Don't Miss
Home / COVER STORY / തൃശൂരില്‍ 20 വ്യാജ ഡോക്ടര്‍മാര്‍ പിടിയില്‍

തൃശൂരില്‍ 20 വ്യാജ ഡോക്ടര്‍മാര്‍ പിടിയില്‍

തൃശ്ശൂര്‍ ജില്ലയിലെ വ്യാജ ഡോക്ടര്‍മാരെ കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് റെയ്ഡ് ആരംഭിച്ചു.  51 സ്ഥാപനങ്ങള്‍ പോലീസ് റെയ്ഡ് ചെയ്തു. ഇതില്‍ 20 പേര്‍ വ്യാജന്മാരാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പോലീസിന് കൈമാറി. ജില്ലയിലെ വിവിധയിടങ്ങളില്‍നിന്ന് നാല്‍പ്പതിലികം പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്താന്‍ ആരോഗ്യ വകുപ്പ് തയ്യാറായതെന്ന് ഡിഎംഒ ഡോ കെകെ റജീന പറഞ്ഞു.

‘ഓപ്പറേഷന്‍ ക്വാക്ക്’ എന്ന പേരില്‍ നടത്തിയ റെയ്ഡില്‍ 21 സംഘങ്ങളാണ് പങ്കെടുത്തത്. ഓരോ ടീമിലും അലോപ്പതി, ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോ തുടങ്ങിയ വിഭാഗത്തിലെ വിദഗ്ധരേയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരേയുമാണ് നിയോഗിച്ചത്.
പരിശോധനയില്‍ പല സ്ഥലങ്ങളിലും അനധികൃതമായി ലോഡുകണക്കിന് ആയുര്‍വേദ മരുന്നുകള്‍ കണ്ടെത്തി. ഡോക്ടര്‍മാര്‍ എന്ന വ്യാജേന ചികിത്സ നടത്തിയിരുന്നത് പ്രഥമിക വിദ്യാഭ്യാസം മുതല്‍ സെക്കന്ററി തലംവരെ വിദ്യാഭ്യാസം ഉള്ളവരാണെന്നും കണ്ടെത്തിയിട്ടുണ്ട്.