Don't Miss
Home / COVER STORY / ക്യാമ്പസുകളില്‍ വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി തട്ടിപ്പ് നടത്തിയ ദമ്പതികള്‍ അറസ്റ്റില്‍

ക്യാമ്പസുകളില്‍ വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി തട്ടിപ്പ് നടത്തിയ ദമ്പതികള്‍ അറസ്റ്റില്‍

കൊച്ചി: ക്യാമ്പസുകളില്‍ വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി പണം തട്ടിയെടുത്ത കേസില്‍ ദമ്പതികളെ സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നേമം മുക്കുനട രജനി നിവാസില്‍ ശങ്കര്‍, ഭാര്യ രേഷ്മ എന്നിവരെയാണ് സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. എംജി റോഡില്‍ ‘കണ്‍സെപ്റ്റീവ്’ എന്ന സ്ഥാപനം തുടങ്ങിയ ശേഷം ഓണ്‍ലൈന്‍ സൈറ്റില്‍ പരസ്യം നല്‍കി, വിദ്യാര്‍ഥികളായ ചിലര്‍ക്കു ജോലി വാഗ്ദാനം ചെയ്താണു തട്ടിപ്പിനു തുടക്കമിട്ടതെന്ന് എസ്‌ഐ കെ.സുനുമോന്‍ അറിയിച്ചു. ഇത്തരത്തില്‍ 152 പേരില്‍നിന്നു ഇവര്‍ പണം നട്ടിയെടുത്തതായി പോലീസ് പറഞ്ഞു.

എച്ച്ആര്‍, അക്കൗണ്ട്‌സ് വിഭാഗങ്ങളിലേക്കെന്നു പറഞ്ഞ് ഇവര്‍ ക്യാമ്പസുകളില്‍ അഭിമുഖം നടത്തുകയും ബാങ്ക് അക്കൗണ്ട് തുറക്കാനെന്ന പേരില്‍ 1000 രൂപ അപേക്ഷകരില്‍നിന്നു വാങ്ങുകയുമാണ് ചെയ്യുന്നത്. എറണാകുളം ജില്ലയിലെ മൂന്ന് ക്യാമ്പസുകളില്‍ ഇവര്‍ അഭിമുഖം നടത്തി. 152 പേരില്‍ നിന്ന് 1000 രൂപ വീതം തട്ടിയെടുത്തു.

നെടുമ്പാശേരി വിമാനത്താവളത്തിലെ ടെര്‍മിനലിനു മുന്നില്‍നിന്ന് അപേക്ഷകരെ വിഡിയോകോള്‍ വിളിക്കും. മലേഷ്യയിലേക്കു പോവുകയാണെന്നു പറഞ്ഞശേഷം മുങ്ങുകയാണു പതിവ്. തമ്മനത്ത് ഇതേ രീതിയില്‍ തട്ടിപ്പു നടത്താന്‍ ശ്രമിക്കുന്നതിനിടെയാണു ഇവര്‍ പിടിയിലായത്.