Don't Miss
Home / BUSINESS / ദശാബ്ദങ്ങള്‍ക്ക് ശേഷം സൗദി അറേബ്യയില്‍ സിനിമാ തീയറ്റര്‍ തുറന്നു. ബ്ലാക്ക് പാന്തര്‍ എന്ന ബ്ലോക്ക് ബസ്റ്റര്‍ ഹോളിവുഡ് ചിത്രമാണ് പ്രദര്‍ശിപ്പിച്ചത്. സൗദിയെ കാത്തിരിക്കുന്നത് വിനോദ വ്യവസായത്തിന്‍റെ പൂക്കാലം

ദശാബ്ദങ്ങള്‍ക്ക് ശേഷം സൗദി അറേബ്യയില്‍ സിനിമാ തീയറ്റര്‍ തുറന്നു. ബ്ലാക്ക് പാന്തര്‍ എന്ന ബ്ലോക്ക് ബസ്റ്റര്‍ ഹോളിവുഡ് ചിത്രമാണ് പ്രദര്‍ശിപ്പിച്ചത്. സൗദിയെ കാത്തിരിക്കുന്നത് വിനോദ വ്യവസായത്തിന്‍റെ പൂക്കാലം

അമേരിക്കയിലെ ഏറ്റവും വലിയ സിനിമാ തീയറ്റര്‍ കമ്പനിയായ എഎംസിയാണ് ഈ തീയറ്റര്‍ സ്ഥാപിച്ചത്. മുപ്പത്തഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സൗദിയില്‍ വാണിജ്യാടിസ്ഥാനത്തില്‍ സിനിമാ തീയറ്റര്‍ തുറക്കുന്നത്. മതപരമായ കാരണങ്ങള്‍ കൊണ്ടാണ് മൂന്നര ദശാബ്ദം മുമ്പ് സൗദിയില്‍ തിയറ്ററുകള്‍ക്ക് നിരോധനം വരുന്നത്. ബ്ലാക്ക് പാന്തറിന്‍റെ ആദ്യ പ്രദര്‍ശനം പക്ഷേ ക്ഷണിക്കപ്പെട്ട സദസിന് മുന്നിലായിരുന്നു. ഉദ്യോഗസ്ഥരും സര്‍ക്കാര്‍ പ്രതിനിധികളും അടക്കം 500ഒാളം പേരാണ് സിനിമ കണ്ടത്. എന്നാല്‍ പൊതുജനത്തിനായുളള പ്രദര്‍ശനവും ഉടന്‍ ആരംഭിക്കും. സ്ത്രീപുരുഷന്‍മാര്‍ക്ക് ഒരുമിച്ചോ വെവ്വേറെയോ  ആയി സിനിമ കാണാനുള്ള സൗകര്യങ്ങളോട് കൂടിയ തീയറ്ററുകളാണ് വരാന്‍ പോകുന്നത്. സൗദി നിയമമനുസരിച്ച് പൊതുചടങ്ങുകളില്‍ ആണും പെണ്ണും ഒരുമിച്ചിരിക്കാന്‍ സാധ്യമല്ല.
 
2 amc cinemas
 
എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ സംഗീതപരിപാടികള്‍ക്ക് ആണ്‍-െപെണ്‍ വേര്‍തിരിവില്ലാതെ എല്ലാവര്‍ക്കും ഒന്നിച്ചിരിക്കാന്‍ അനുവാദം കൊടുത്തിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. വിഷന്‍ 2030 എന്ന് പേരിട്ടിരിക്കുന്ന സാമ്പത്തിക നവീകരണ പദ്ധതിയുടെ ഭാഗമായാണ് വിനോദമേഖലയിലെ പരമാവധി സാധ്യതകള്‍ മുതലെടുക്കാന്‍ സൗദി തീരുമാനിച്ചത്. എണ്ണയെ മാത്രം ആശ്രയിച്ചുള്ള സമ്പദ് വ്യവസ്ഥ എന്ന അവസ്ഥയ്ക്ക് മാറ്ററം വരുത്തുക എന്ന തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണിത്.
സൗദിയിലെ സാംസ്കാരികവകുപ്പില്‍ നിന്നും തിയറ്റര്‍ ലൈസന്‍സ് കരസ്ഥമാക്കിയ ആദ്യ കമ്പനിയാണ് എ.എം.സി. സൗദിയിലെമ്പാടും അത്യാധുനിക നിലവാരത്തിലുള്ള ഒട്ടേറെ തീയററുകള്‍ സ്ഥാപിക്കാനാണ് കമ്പനി തയാറെടുക്കുന്നത്.