Don't Miss
Home / COVER STORY / ദുരൂഹ സാഹചര്യത്തില്‍ സഹോദരങ്ങളായ അഞ്ച് പേരുടെ മൃതദേഹം കിണറ്റില്‍

ദുരൂഹ സാഹചര്യത്തില്‍ സഹോദരങ്ങളായ അഞ്ച് പേരുടെ മൃതദേഹം കിണറ്റില്‍

ബര്‍വാനി: മധ്യപ്രദേശിലെ ബര്‍വാനിയില്‍ സഹോദരങ്ങളായ അഞ്ച് കുട്ടികളുടെ മൃതദേഹങ്ങള്‍ കിണറ്റില്‍ കണ്ടെത്തി.ബര്‍വാനി സ്വദേശി ഭതര്‍ സിംഗിന്റെ മക്കളാണ് മരിച്ച കുട്ടികള്‍. ഒരു വയസസുമുതല്‍ ഏഴ് വയസ്സുവരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്.വീട്ടില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയുള്ള കിണറ്റില്‍ നിന്നാണ് ദുരൂഹസാഹചര്യത്തില്‍ ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഭതര്‍ സിംഗിന് രണ്ട് ഭാര്യമാരുണ്ട്. ഇതില്‍ ആദ്യ ഭാര്യ സംഗീതയില്‍ നാലും രണ്ടാം ഭാര്യ സുനിതയില്‍ ഒരു കുട്ടിയുമാണ് ഉള്ളത്. സംഭവശേഷം ഭതറിനേയും
സംഗീതയേയും കഴിഞ്ഞ ദിവസം മുതല്‍ കാണാതായിരുന്നു. സുനിത സ്വന്തം വീട്ടിലും ആയിരുന്നു. സുനിതയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ഞായറാഴ്ച രാവിലെ ഭതര്‍ ഇവിടെ എത്തിയിരുന്നെന്നും കുട്ടിയുമായി തിരികെ പോയെന്നും ഇവര്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ പ്രാഥമീകാന്വേഷണം തുടങ്ങി. കൊലപാതകമാണോ അപകടമാണോ എന്ന് ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

*