Don't Miss
Home / BUSINESS / വന്‍ വിലക്കുറവില്‍ സാധനങ്ങള്‍ വാങ്ങാന്‍ തയ്യാറായിക്കോളു; ഫ്‌ളിപ്കാര്‍ട്ടിന്റെ നാലുദിവസം നീണ്ടുനില്‍ക്കുന്ന മെഗാ ഷോപ്പിംഗ് ഫെസ്റ്റ് വരുന്നു

വന്‍ വിലക്കുറവില്‍ സാധനങ്ങള്‍ വാങ്ങാന്‍ തയ്യാറായിക്കോളു; ഫ്‌ളിപ്കാര്‍ട്ടിന്റെ നാലുദിവസം നീണ്ടുനില്‍ക്കുന്ന മെഗാ ഷോപ്പിംഗ് ഫെസ്റ്റ് വരുന്നു

മുംബൈ: ഫ്‌ളിപ്കാര്‍ട്ടിന്റെ നാലുദിവസം നീണ്ടുനില്‍ക്കുന്ന മെഗാ ഷോപ്പിംഗ് ഫെസ്റ്റ് വരുന്നു. മേയ് 13 മുതല്‍ 16 വരെയാണ് ബിഗ് ഷോപ്പിംഗ് ഡേയ്‌സ് സെയില്‍. സ്മാര്‍ട്ട്‌ഫോണ്‍, ലാപ്‌ടോപ്, ടി.വി തുടങ്ങിയയ്ക്ക് പുറമേ നിരവധി ഉല്‍പന്നങ്ങള്‍ ഡിസ്‌കൗണ്ട് സെയിലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷോപ്പിംഗ് ദിവസങ്ങളില്‍ സ്മാര്‍ട്ട് ഫോണുകളുടെ ഫഌഷ് സെയിലുകളുമുണ്ട്.
മൊബൈല്‍ ഫോണ്‍, ടി.വി തുടങ്ങിയ ഉല്‍പന്നങ്ങളുടെ വില്‍പനയില്‍ ആറിരിട്ടി വര്‍ധനയാണ് ഈ ദിവസങ്ങളില്‍ കമ്പനി പ്രതീക്ഷിക്കുന്നത്. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് പ്രത്യേക കിഴിവും വാഗ്ദാനം ചെയ്യുന്നുണ്ട്. ഷോപ്പിങ് ഡേയ്‌സില്‍ വാങ്ങുന്ന ഉല്‍പന്നങ്ങള്‍ക്ക് 100 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുന്നതിനും അവസരമുണ്ട്. ലാപ്‌ടോപ്, ക്യാമറ, ടാബ് ലറ്റ്, പവര്‍ ബാങ്ക് തുടങ്ങിയവയ്ക്ക് 80 ശതമാനം വിലക്കിഴിവാണ് ഫ്‌ളിപ്കാര്‍ട്ട് നല്‍കുന്നത്.
ടി.വികള്‍ക്ക് 70 ശതമാനം വരെ വിലക്കിഴിവാണ് ഓഫര്‍. ചില ബ്രാന്‍ഡുകളുടെ ടി.വികള്‍ക്ക് ഫഌഷ് സെയിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.