Don't Miss
Home / NEWS / Keralam / ഹാദിയ കേസ് എൻഐഎ അവസാനിപ്പിച്ചു: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് തെളിവില്ല

ഹാദിയ കേസ് എൻഐഎ അവസാനിപ്പിച്ചു: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് തെളിവില്ല

ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഹാദിയ കേസ് അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് ദേശീയ കുറ്റാന്വേഷണ ഏജൻസിയായ എൻഐഎ. നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നുവെന്നതിനു തെളിവു ലഭിക്കാത്ത സാഹചര്യത്തിലാണു നടപടി. ഹാദിയയും ഷെഫിന്‍ ജഹാനുമായുളള വിവാഹം സുപ്രീം കോടതി അംഗീകരിച്ചതും കണക്കിലെടുത്താണ് എന്‍ഐഎയുടെ തീരുമാനം.

ഹാദിയ കേസ് അന്വേഷിക്കാന്‍ കേരളത്തിലെ 89 മിശ്രവിവാഹങ്ങളില്‍ നിന്നായി തെരഞ്ഞെടുത്ത 11 കേസുകളാണ് എന്‍ഐഎ പരിശോധനയ്ക്ക് വിധേയമാക്കിയത്. അന്വേഷണത്തില്‍ ചില പ്രത്യേക ഗ്രൂപ്പുകള്‍ വഴിയാണ് മതപരിവര്‍ത്തനം നടത്തുന്നതെന്ന് കണ്ടെത്തിയെങ്കിലും ഇതു നിര്‍ബന്ധിതമാണെന്നതിന് തെളിവ് കണ്ടെത്താനായില്ല.

നേരത്തെ, ഹാദിയയുടെ പിതാവ് അശോകന്‍ കേരള ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഹാദിയ- ഷെഫിന്‍ വിവാഹം റദ്ദാക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഷെഫിന്‍ സുപ്രീം കോടതിയെ സമീപിച്ചക്കുകയും തുടർന്ന് ഹൈക്കോടതി വിധി റദ്ദാക്കുകയുമായിരുന്നു. ഇരുവരുടെയും വിവാഹ കാര്യത്തില്‍ ഇടപെടാനാകില്ലെന്നും എന്നാല്‍ ഷെഫിന്‍ ജഹാന് തീവ്രവാദ ബന്ധമുണ്ടെന്നത് സംബന്ധിച്ചും മതപരിവര്‍ത്തവനം നടന്നിട്ടുണ്ടോ എന്നതിൽ അന്വേഷണം തുടരാം എന്നുമായിരുന്നു സുപ്രീം കോടതി വിധി.