Don't Miss
Home / COVER STORY / തീപിടിത്തം: പ്ലാസ്റ്റിക് കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ച്ച; വിവരം ഫയര്‍ഫോഴ്‌സിനെ അറിയിച്ചത് ഒരുമണിക്കൂര്‍ കഴിഞ്ഞ്‌

തീപിടിത്തം: പ്ലാസ്റ്റിക് കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ച്ച; വിവരം ഫയര്‍ഫോഴ്‌സിനെ അറിയിച്ചത് ഒരുമണിക്കൂര്‍ കഴിഞ്ഞ്‌

തിരുവനന്തപുരം : കഴിഞ്ഞ ദിവസമുണ്ടായ തീ പിടിത്തത്തിൽ ഫാമിലി പ്ലാസ്റ്റിക് കമ്പനിയുടെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയുണ്ടായെന്ന് ഫയർഫോഴ്സ് അധികൃതർ. അഗ്നി പടർന്ന് ഒരു മണിക്കൂർ കഴിഞ്ഞാണ് ബന്ധപ്പെട്ടവരെ വിവരം അറിയിച്ചത്. രണ്ട് ദിവസം മുൻപ് തീപിടിത്തമുണ്ടായിട്ടും സുരക്ഷാ മുൻ കരുതലുകളൊന്നും സ്വീകരിച്ചിട്ടില്ലെന്നും സുരക്ഷാ ഉദ്യോസ്ഥർ അറിയിച്ചു.

എന്നാൽ തീ പിടിത്തിന് പിന്നിൽ അട്ടിമറിയെന്ന സംശയം പ്രകടപ്പിച്ച് കമ്പനി അധികൃതരും രംഗത്തെത്തിയിട്ടുണ്ട്.വിശദമായ അന്വേഷണം വേണമെന്നാണ് കമ്പനിയുടെ സീനിയിർ മാനേജർ വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് തിരുവനന്തപുരം മൺവിളയിലുള്ള ഫാമിലി പ്ലാസ്റ്റികിന്റെ ഗോഡൗണിൽ തീപിടുത്തമുണ്ടായത്. മണിക്കൂറുകൾ പിന്നിട്ടിട്ടും തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാനായിട്ടില്ല. കന്യാകുമാരിയിൽ നിന്നടക്കം എത്തിയ ഫയർഫോഴ്സുകൾ അടക്കം നാൽപതോളം യൂണിറ്റുകളാണ് ഇവിടെ സുരക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നത്.