Don't Miss
Home / NEWS / Keralam / കെ.എസ്.ആര്‍.ടി.സി ഡ്രൈവറാണ് നായകന്‍; പ്രസവവേദനയില്‍ പുളഞ്ഞ യാത്രക്കാരിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച ഗിരീഷിന് അഭിനന്ദന പ്രവാഹം

കെ.എസ്.ആര്‍.ടി.സി ഡ്രൈവറാണ് നായകന്‍; പ്രസവവേദനയില്‍ പുളഞ്ഞ യാത്രക്കാരിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച ഗിരീഷിന് അഭിനന്ദന പ്രവാഹം

കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ഗിരീഷ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമാണ്. തന്റെ ബസിലെ യാത്രക്കിടയില്‍ പ്രസവവേദനയില്‍ പുളഞ്ഞ യുവതിയെ കൃത്യ സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ ഗിരീഷ് എടുത്ത വെല്ലുവിലിയാണ് ചടയംമംഗലം ഡിപ്പോയിലെ ഈ ഡ്രൈവറെ ജീവിത യാഥാര്‍ത്ഥ്യത്തിലെ നായകന്‍ എന്നു വിളിക്ക് അര്‍ഹനാക്കിയത്. ട്രാഫിക് എന്ന സിനിമയെ വെല്ലുന്ന സംഭവമാണ് സംഭവിച്ചത്.
വട്ടപ്പാറയില്‍ വച്ചാണ് യാത്രക്കാരില്‍ ഒരാളായിരുന്ന യുവതിക്ക് കഠിനമായ പ്രസവ വേദന വന്നത്. എത്രയും വേഗം തിരുവനന്തപുരം എസ്.എ.ടിയില്‍ യുവതിയെ എത്തിക്കണമെന്ന് മറ്റു യാത്രക്കാര്‍. പക്ഷേ, ഇത്രവലിയ ട്രാഫിക്കിനിടയിലൂടെ അതും ഒരു കെ എസ് ആര്‍ ടി സി ബസ് ഓടിച്ചുകൊണ്ട് സമയത്തിന് ആശുപത്രിയില്‍ എത്തിക്കാനാകുമോ എന്ന് പലര്‍ക്കും സംശയം. ആ സംശയത്തോടെ എല്ലാവരും ഡ്രൈവറായ ഗിരീഷിനെ നോക്കി.
എന്നാല്‍ ഗിരീഷ് യാതൊരു സംശയവും ഇല്ലായിരുന്നു. താനേറ്റെടുത്ത വെല്ലുവിളി അത്ര എളുപ്പമല്ലെന്നറിയാം, പക്ഷേ, അത് ചെയ്തേ പറ്റൂ, ഒരമ്മയുടെയും കുഞ്ഞിന്റെയും ജീവനുവേണ്ടിയാണ്. ഗിരീഷ് ബസ് പറപ്പിച്ചു. നേരത്തെ അറിയിപ്പ് കൊടുത്തപ്രകാരം കേശവദാസപുരത്ത് പൊലീസ് കാത്തുനില്‍പ്പുണ്ടായിരുന്നു. അവിടന്നങ്ങോട്ട് പൊലീസ് ജീപ്പ് മുന്നാലെ പാഞ്ഞ് ബസിന് വഴിയൊരുക്കി.
കൃത്യസമയത്ത് തന്നെ യുവതിയെ ആശുപത്രിയില്‍ എത്തിക്കാനും കഴിഞ്ഞു. ഗിരീഷിനൊപ്പം തങ്ങളുടെ ആവശ്യങ്ങളെല്ലാം മാറ്റിവച്ച് യുവതിക്കൊപ്പം നിന്ന ആ ബസിലെ മറ്റു യാത്രക്കാരും അഭിനന്ദനം അര്‍ഹിക്കുന്നു. ഈ സമൂഹം ഇപ്പോഴും നന്മയുള്ള മനുഷ്യരാല്‍ സമ്പന്നമാണെന്ന് തെളിയിക്കുന്നതാണ് ഈ വാര്‍ത്തയുടെ പ്രത്യേകത.
Content Highlights: KSRTC Driver Gireesh become hero by helping a pregnant lady to reach the hospital at the right time.
Related Articles: വനിതാ കണ്ടക്ടര്‍മാര്‍ യാത്രക്കാരോട് സുഖമാണോ ചോദിക്കണം എന്ന് തച്ചങ്കരി

Leave a Reply

Your email address will not be published. Required fields are marked *

*