Don't Miss
Home / HEALTH / കന്യാചര്‍മ്മം പുനഃസ്ഥാപിക്കല്‍ ശസ്ത്രക്രിയ – കേരളത്തില്‍ കച്ചവടം പൊടിപൊടിക്കുന്നു; വിവാഹപ്രായമെത്തിയവരാണ് ഈ ശസ്ത്രക്രിയക്ക് വിധേയരാകുന്നവര്‍

കന്യാചര്‍മ്മം പുനഃസ്ഥാപിക്കല്‍ ശസ്ത്രക്രിയ – കേരളത്തില്‍ കച്ചവടം പൊടിപൊടിക്കുന്നു; വിവാഹപ്രായമെത്തിയവരാണ് ഈ ശസ്ത്രക്രിയക്ക് വിധേയരാകുന്നവര്‍

മുബൈ: അഭയക്കേസിന്റെ അന്വേഷണ കാലത്ത് ശസ്ത്രക്രിയയിലൂടെ കന്യാചര്‍മ്മം പുനഃസ്ഥാപിക്കാവുന്ന ഒരു ശസ്ത്രക്രിയയും ഇന്ത്യയില്‍ നിലവിലില്ല എന്ന കത്തോലിക്ക സഭയുടെ പ്രസ്താവന പച്ചക്കള്ളമാണെന്ന് മാലോകര്‍ക്കറിയാം.  കേസിലെ പ്രതികളിലൊരാളായ സിസ്റ്റര്‍ സെഫി കന്യകയാണെന്ന് സ്ഥാപിക്കാന്‍ കന്യാചര്‍മ്മം വെച്ചു പിടിപ്പിച്ചു എന്ന സി.ബി.ഐയുടെ ആരോപണത്തിന് മറുപടിയായിട്ടാണ് സഭ ഈ വാദമുയര്‍ത്തിയിരുന്നത്. സിസ്റ്റര്‍ സെഫിയെ നിര്‍ബന്ധിത കന്യാകാത്വ പരിശോധനയ്ക്ക് വിധേയമാക്കിയത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്നും അക്കാലത്ത് ഇതുമായി ബന്ധപ്പെട്ട് മുന്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗം ജെസ്സി കുര്യന്‍ കോടതിയെ സമീപിച്ചിരിന്നു. എന്നാല്‍ ഈ അവകാശവാദങ്ങള്‍ തട്ടിപ്പാണെന്ന് തെളിഞ്ഞു. ഇന്ത്യയില്‍ നിരവധി ആശുപത്രികളിലും സ്‌പെഷ്യല്‍ ക്ലീനിക്കുകളിലും കന്യാചര്‍മ്മം പുനഃസ്ഥാപിക്കുന്ന ശസ്ത്രക്രിയകള്‍ നടത്തുന്നുണ്ടെന്ന പരസ്യങ്ങള്‍ ഇന്റര്‍നെറ്റിലും മാധ്യമങ്ങളിലും പരക്കെ പ്രചരിക്കുന്നുണ്ട്. അഭയ കൊലക്കേസിലെ മുഖ്യപ്രതികളിലൊരാളായ സിസ്റ്റര്‍ സെഫി ശസ്ത്രക്രിയയിലൂടെ കന്യാചര്‍മം പുനഃസ്ഥാപിച്ചാതാണെന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗം ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. ഇക്കാര്യം സി.ബി.ഐ. എറണാകുളം ജില്ലാകോടതിയിലും ബോധിപ്പിച്ചിരുന്നു.
കന്യാചര്‍മ്മം പുനഃസ്ഥാപിക്കുന്ന ശസ്ത്രക്രിയ ചെയ്യുന്ന നൂറുകണക്കിന് ആശുപത്രികള്‍ ഇന്ത്യയിലുണ്ട്. യുവതികളും ചില മധ്യവയസ്‌കരിലുമാണ് കന്യാചര്‍മ്മം പുനഃസ്ഥാപിക്കലിന് വിധേയമാക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വിവാഹസമയം അടുക്കുമ്പോഴാണ് പലരും ഈ ശസ്ത്രക്രിയക്ക് വിധേയരാകുന്നതെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നു. വധു കന്യക ആയിരിക്കണമെന്ന മിഥ്യാധാരണ നിമിത്തമാണ് പല പെണ്‍കുട്ടികളും കന്യാചര്‍മ്മം ശസ്ത്രക്രിയയിലൂടെ പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.
മുബൈയില്‍ മാത്രം നൂറിലധികം ആശുപത്രികളില്‍ കന്യാചര്‍മ്മം പുനഃസ്ഥാപിക്കല്‍ ശസ്ത്രക്രിയ നടത്തുന്നുണ്ട്. എല്‍.എച്ച്.ഹിരാനന്ദാനി ഹോസ്പിറ്റല്‍, ജസ് ലോക്, യശോദ, കിംഗ് എഡ്വേര്‍ഡ്, രസിക് ലാല്‍ മണിക്ചന്ദ്, സൈഫ തുടങ്ങിയ പ്രമുഖമായ ആശുപത്രികളിലെല്ലാം ഈ ചികിത്സ ലഭ്യമാണ്.
കേവലം 40 മിനിറ്റ് മാത്രം നീണ്ടു നില്‍ക്കുന്ന ശസ്ത്രക്രിയ വെറും ലോക്കല്‍ അനസ്‌തേഷ്യയിലൂടെ ചെയ്യാവുന്ന ഒന്നാണ്. മുബൈയില്‍ ഈ ശസ്ത്രക്രിയക്ക് അര ലക്ഷം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ ഈടാക്കാറുണ്ട്. എന്നാല്‍ അഹമ്മദാബാദിലും ബാംഗ്ലൂരിലും കൊല്‍ക്കത്തയിലും 15000 രൂപയ്ക്കും 20000 രൂപയ്ക്കും ശസ്ത്രക്രിയ നടത്താം. ഗൈനക്കോളജി അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രതിവര്‍ഷം 20000-ല്‍ അധികം സ്ത്രീകള്‍ ഇന്ത്യയില്‍ കന്യാചര്‍മ്മം പുനഃസ്ഥാപിക്കല്‍ സര്‍ജറിക്ക് വിധേയമാകുന്നുണ്ട്. ഇന്ത്യയില്‍ ചികിത്സാചിലവ് വളരെ കുറവായതിനാല്‍ ധാരാളം വിദേശികള്‍ മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ ആശുപത്രികളില്‍ കന്യാചര്‍മ്മം പുനഃസ്ഥാപിക്കലിന് എത്തുന്നുണ്ട്.
മുബൈയിലെ സെന്റര്‍ ഫോര്‍ കോസ്‌മെറ്റിക് റീ-കണ്‍സ്ട്രക്റ്റീവ് സര്‍ജറി ആശുപത്രിയില്‍ കന്യാചര്‍മ്മം പുനഃസ്ഥാപിക്കല്‍ ചികിത്സയിലെ വിദഗ്ദരില്‍ പല പ്രമുഖ മലയാളി ഡോക്ടര്‍മാരും ഉണ്ട്.  മുബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റോയല്‍ മെഡിക്കല്‍ ടൂര്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ആവശ്യക്കാര്‍ക്ക് ഇന്ത്യയിലെ ഏത് പ്രശസ്തമായ ആശുപത്രിയിലും ഹൈമനോപ്ലാസ്റ്റി (കന്യാചര്‍മ്മം പുനഃസ്ഥാപിക്കല്‍) നടത്തുമെന്ന് ഇന്റര്‍നെറ്റില്‍ പരസ്യം ചെയ്തിട്ടുണ്ട്. ടൂര്‍ 2 ഇന്ത്യ 4 എന്ന ഹെല്‍ത്ത് കമ്പനിയും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ്. സിസ്റ്റര്‍ സെഫി തെളിവ് നശിപ്പിക്കലിന്റെ ഭാഗമായാണ് കന്യാചര്‍മ്മം പുനഃസ്ഥാപിച്ചതെന്നാണ് സി.ബി.ഐ കണ്ടെത്തിയത്. 45-ാം വയസ്സിലും സിസ്റ്റര്‍ സെഫി കന്യകയാണെന്ന് വന്നിരിക്കെ അരുതാത്തതൊന്നും നടന്നിട്ടില്ലെന്ന് കോടതിയ്ക്ക് സമ്മതിക്കേണ്ടിവരുമെന്ന് അവകാശപ്പെടുന്നുണ്ട്.
കൊച്ചിയിലും തിരുവനന്തപുരത്തും എടപ്പാളിലും പ്രവര്‍ത്തിക്കുന്ന ചില ഇന്‍ഫെര്‍ട്ടിറ്റി ക്ലീനിക്കുകളിലും കന്യാചര്‍മ്മം പുനഃസ്ഥാപിക്കല്‍ ശസ്ത്രക്രിയ നടത്താറുണ്ടെന്ന് ഒരു പ്രമുഖ ഗൈനക്കോളജിസ്റ്റ് പറഞ്ഞു. തിരുവനന്തപുരം നഗരത്തിലെ നിരവധി ആശുപത്രികളില്‍ ഈ സര്‍ജറി നടക്കുന്നുണ്ട്.