Don't Miss
Home / crime / പശുത്തൊഴുത്തില്‍ വ്യാജ വാറ്റ് നടത്തിയ സ്ത്രീയടക്കം രണ്ട് പേര്‍ പിടിയില്‍

പശുത്തൊഴുത്തില്‍ വ്യാജ വാറ്റ് നടത്തിയ സ്ത്രീയടക്കം രണ്ട് പേര്‍ പിടിയില്‍

കട്ടപ്പന: ഇഞ്ചപ്പാറ കമ്പിലൈന്‍ ഭാഗത്ത് ചാരായം വാറ്റുന്നതിനിടെ രണ്ടുപേര്‍ അറസ്റ്റിലായി. കുന്നിനിയില്‍ വിജയമ്മ ഗോപാലന്‍ (49), തൊഴുത്തുങ്കല്‍ വിഷ്ണു (21) എന്നിവരെയാണ് തങ്കമണി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സെബാസ്റ്റ്യന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ചാരായം വാറ്റാനായി സൂക്ഷിച്ച കോടയും വാറ്റുപകരണങ്ങളും കണ്ടെത്തി.
വിജയമ്മയുടെ വീടിനോട് ചേര്‍ന്നുള്ള കന്നുകാലി തൊഴുത്തിന്റെ ചാണകക്കുഴിയില്‍ ജാറുകളില്‍ കോട സൂക്ഷിച്ച് വാറ്റുചാരായം നിര്‍മിച്ച് വരികയായിരുന്നു.

220 ലിറ്റര്‍ കോട കണ്ടെടുത്തു. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ യൂനസ്, രാജേന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റജി എബ്രഹാം, ജിന്‍സണ്‍, ജയിസണ്‍, ആല്‍ബിന്‍ ജോസ്, അഗസ്റ്റിന്‍ തോമസ്,സിന്ധു, ജയശ്രീ എന്നിവര്‍ പങ്കെടുത്തു. പ്രതി വിഷ്ണുവിനെ ദേവികുളം സബ്ജയിലിലും വിജയമ്മ ഗോപാലനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും റിമാന്‍ഡ് ചെയ്തു.