Don't Miss
Home / BUSINESS / അതിര്‍ത്തി അശാന്തമെങ്കിലും വ്യാപാരം തകര്‍ക്കുന്നു; ഇന്ത്യ-ചൈന വ്യാപാരത്തില്‍ ഗണ്യമായ വര്‍ധന; നേട്ടമേറെയും ചൈനയ്ക്ക്

അതിര്‍ത്തി അശാന്തമെങ്കിലും വ്യാപാരം തകര്‍ക്കുന്നു; ഇന്ത്യ-ചൈന വ്യാപാരത്തില്‍ ഗണ്യമായ വര്‍ധന; നേട്ടമേറെയും ചൈനയ്ക്ക്

അതിര്‍ത്തിയില്‍ ഇടയ്ക്കിടയ്ക്ക് കൊമ്പുകോര്‍ക്കാറുണ്ടെങ്കിലും ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലെ വ്യാപാരത്തിന്‍റെ ഗ്രാഫ് മേലേയ്ക്ക് തന്നെ. കഴിഞ്ഞ വര്‍ഷം 8444 കോടി ഡോളറിന്‍റെ റെക്കോഡ് വ്യാപാരം സൃഷ്ടിച്ചതിന്‍റെ തുടര്‍ച്ചയായി ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ 15.4 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ വര്‍ഷത്തെ ഉഭയകക്ഷി വ്യാപാരം 2210 കോടി ഡോളറില്‍ എത്തി
Image result for india-china trade and border
കഴിഞ്ഞ വര്‍ഷത്തെ വാണിജ്യഇടപാടില്‍ ചൈന 84.44 ബില്യണ്‍ ഡോളര്‍ നേടി ചരിത്ര നേട്ടം സൃഷ്ടിച്ചത് മുന്‍വര്‍ഷത്തേക്കാള്‍ 220.3 ശതമാനം വളര്‍ച്ച  നേടിയാണ്. എതായാലും കയറ്റുമതി-ഇറക്കുമതി അനുപാതം നോക്കുമ്പോള്‍ ഈ ഇടപാടുകളില്‍ ചൈനയ്ക്കാണ് ഭീമമായ നേട്ടം.  കഴിഞ്ഞവര്‍ഷത്തെ വളര്‍ച്ചയുടെ  തുടര്‍ച്ചയാണ് കാണുന്നതെന്ന് ചൈനീസ് വാണിജ്യ കാര്യ വക്താവ് ഗാവോ ഫെങ് പറഞ്ഞു. മധ്യ ചെനീസ് നഗരമായ വുഹാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഷീ ചിന്‍പിങ്ങും തമ്മില്‍ ഇന്നു നടക്കാനിരിക്കുന്ന  കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് വളര്‍ച്ചയുടെ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. അതിര്‍ത്തി വിഷയങ്ങളില്‍ അടക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനിടെയാണ് വ്യാപാരത്തിലെ ഗണ്യമായ വര്‍ധന