Don't Miss
Home / NEWS / Keralam / വായില്‍ തോന്നുന്നത് വിളിച്ച് പറയുന്ന ഇത്തരം ഉസ്താദുമാരൂടെ കരണം അടിച്ചുപൊളിക്കണം; പ്രഭാഷകന്‍ മുജാഹിദ് ബാലുശേരിക്കെതിരെ തുറന്നടിച്ച് ആക്ടിവിസ്റ്റ് ജസ്ല മാടശേരി

വായില്‍ തോന്നുന്നത് വിളിച്ച് പറയുന്ന ഇത്തരം ഉസ്താദുമാരൂടെ കരണം അടിച്ചുപൊളിക്കണം; പ്രഭാഷകന്‍ മുജാഹിദ് ബാലുശേരിക്കെതിരെ തുറന്നടിച്ച് ആക്ടിവിസ്റ്റ് ജസ്ല മാടശേരി

തിരുവനന്തപുരം: വായില്‍ തോന്നുന്നത് വിളിച്ച് പറയുന്ന ഇത്തരം ഉസ്താദുമാരൂടെ കരണം അടിച്ചുപൊളിക്കണം എന്നും ഇതു കണ്ടു പെണ്ണുങ്ങള്‍ മിണ്ടാതിരിക്കുമെന്നു കരുതരുത് എന്നും ജെസ്ല. ജോലിക്കാരായ സ്ത്രീകളെ അവഹോളിക്കുന്ന രീതിയില്‍ സംസാരിച്ച പ്രമുഖ പ്രഭാഷകന്‍ മുജാഹിദ് ബാലുശേരിക്കെതിരെ തുറന്നടിച്ച കെ എസ് യു മലപ്പുറം മുന്‍ ജില്ല കമ്മറ്റിയംഗവും ആക്ടിവിസ്റ്റുമായ ജസ്ല മാടശേരി രംഗത്തെത്തി. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ജെസ്ലയുടെ പ്രതികരണം.
ഉസ്താദിന്റെ ഭാര്യ ജോലിക്കു പോകുന്നുണ്ടെങ്കില്‍ അവരെ സംശയിക്കുന്നതു കൊണ്ടാകാം ഇത്തരം തെറ്റുദ്ധാരണ. ജെസ്ലയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്ത് എത്തി.
ജെസ്ലയുടെ ലൈവിന്റെ പ്രസക്ത ഭാഗങ്ങള്‍:
സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തുന്നത് എന്ത് അര്‍ഥത്തിലാണ്, ഇത്തരം ഉസ്താദുമാര്‍ പ്രസംഗിക്കുന്ന വേദിയില്‍ ചീമുട്ട എറിയണം.പൈസയ്ക്ക് വേണ്ടി മതത്തെ വില്‍ക്കുന്ന ഇത്തരക്കാര്‍ക്ക് ഇത്തരം വിഷയങ്ങളില്‍ കാര്യമായ അറിവില്ല.ഇസ്ലാമിന്റെ ചരിത്രം മുജാഹിദ് ബാലുശേരി പരിശോധിക്കുന്നതും പഠിക്കുന്നതും നല്ലതായിരിക്കുമെന്ന് ജെസ്ല പറയുന്നു.ഇസ്ലാം മതത്തെ കുറിച്ച് പഠിച്ചാല്‍ മുജാഹിദ് ബാലുശ്ശേരി ഇത്തരത്തില്‍ പ്രതികരിക്കില്ല. സ്ത്രീയെന്നാല്‍ ചോറും പേറും മാത്രം ലക്ഷ്യം വച്ച് വീട്ടില്‍ കഴിയേണ്ട വ്യക്തിയല്ല. ഉസ്താദിന്റെ ഭാര്യ ജോലിക്കു പോകുന്നുണ്ടെങ്കില്‍ അവരെ സംശയിക്കുന്നത് കൊണ്ടാകാം ഇത്തരം തെറ്റിധാരണ. നാട്ടിലെ പെണ്‍കുട്ടികള്‍ നിങ്ങളുടെ പ്രസംഗം കേട്ട് മിണ്ടാതിരിക്കുമെന്ന് തോന്നുന്നുണ്ടെങ്കില്‍ അത് തെറ്റിധാരണയാണ് എന്നും ജെസ്ല പറയുന്നു.
ജോലിക്ക് പോകുന്ന സ്ത്രീകളുടെ ദാമ്പത്യത്തില്‍ സ്വസ്ഥതയില്ല. പെണ്ണ് ജോലിക്ക് പോയ കുടുംബങ്ങളെല്ലാം ശിഥിലമായെന്നും അവള്‍ അമ്മയാകേണ്ടവളും ഭാര്യയാകേണ്ടവളും മാത്രമാണെന്നും മുജാഹിദ് ബാലുശേരി പ്രസംഗത്തില്‍ പറഞ്ഞിരുന്നത്.