Don't Miss
Home / NEWS / National / യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ; കര്‍ണാടക ഗവര്‍ണര്‍ക്കെതിരെ റാം ജഠ്മലാനി സുപ്രീം കോടതിയില്‍

യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ; കര്‍ണാടക ഗവര്‍ണര്‍ക്കെതിരെ റാം ജഠ്മലാനി സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി:കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി ബിജെപിയെ ക്ഷണിച്ച കര്‍ണാടക ഗവര്‍ണറുടെ നടപടിക്കെതിരെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്ര മന്ത്രിയുമായ രാം ജഠ്മലാനി സുപ്രീംകോടതിയെ സമീപിച്ചു.
തന്റെ ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രാംജഠ്മലാനി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനെയാണ് സമീപിച്ചത്. എന്നാല്‍ സമാനമായ കോണ്‍ഗ്രസിന്റെ  ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചിനെ സമീപിക്കാന്‍ കോടതി ജഠ്മലാനിയോട് ആവശ്യപ്പെട്ടു. 
ഭരണഘടനയെ  അപമാനിക്കുന്ന നടപടിയാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ജഠ്മലാനി കോടതിയെ സമീപിച്ചത്.നാളെ പത്തുമണിയോടെയാണ് കോണ്‍ഗ്രസ് ഹര്‍ജിയുടെ വാദം കേള്‍ക്കുന്നത്. ജസ്റ്റിസ് എ.കെ.സിക്രിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വാദം കേള്‍ക്കുക. ഇതിന് മുമ്പായി ഈ ബെഞ്ചിനെ സമീപിക്കാനാണ് കോടതിയുടെ നിര്‍ദേശം.
ഭരണഘടന നല്‍കുന്ന അധികാരത്തെ അപമാനിക്കുന്ന നടപടിയാണ് ഗവര്‍ണറുടേത്. നടപടിയിലൂടെ ഭരണഘടനയെ അട്ടിമറിച്ചെന്നും ജഠ്മലാനി തന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഏതെങ്കിലും പാര്‍ട്ടിക്കെതിരല്ലെ തന്റെ ഹര്‍ജിയെന്നും അദ്ദേഹം പറഞ്ഞു. 
 

Leave a Reply

Your email address will not be published. Required fields are marked *

*