Don't Miss
Home / COVER STORY / ഓണ്‍ലൈന്‍ ജോലി തട്ടിപ്പ്: മൂന്ന് ഡല്‍ഹി സ്വദേശികള്‍ പിടിയില്‍

ഓണ്‍ലൈന്‍ ജോലി തട്ടിപ്പ്: മൂന്ന് ഡല്‍ഹി സ്വദേശികള്‍ പിടിയില്‍

തൃശൂര്‍: പ്രമുഖ വിമാനകമ്പനികളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിപ്പുനടത്തിയ മൂന്ന് ഡല്‍ഹി സ്വദേശികളെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. മുബാറക്പൂര്‍ സ്വദേശി അജയ് (28), ഈസ്റ്റ് ഡല്‍ഹി ആസാദ് നഗര്‍അനീഷ് കുമാര്‍(42), പീതാംപുര സ്വദേശി പ്രശാന്ത് സേത്തി (38) വയസ്സ് എന്നിവരെ സിറ്റി പോലീസ് കസ്റ്റഡിയിലെടുത്ത് നാട്ടിലെത്തിച്ചു. ജെറ്റ് എയര്‍വെയ്സ്, സ്പൈസ്എയര്‍വെയ്സ് എന്നിവിടങ്ങളില്‍ജോലി വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്.

കാബിന്‍ക്രൂ,ഗ്രൌണ്ട്ഓഫീസര്‍,ഹ്യൂമണ്‍ റിസോര്‍ഴ്സ് മാനേജര്‍ മുതലായ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു പണതട്ടിപ്പ്.ഓണ്‍ലൈന്‍ജോബ് സൈറ്റായ ക്വിക്കര്‍ഇന്ത്യയില്‍രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികളുടെ വിവരങ്ങള്‍ ശേഖരിച്ച് സ്വാധീനിച്ചാണ് പണം കവരുന്നത്.
ഏവിയേഷന്‍ കമ്പനികളുടെ വ്യാജലെറ്റര്‍ പാഡുകള്‍, ലോഗോ സഹിതം ഉണ്ടാക്കി ഉദ്യോഗാര്‍ത്ഥികള്‍ക്ക് സംശയം തോന്നാനിടയാക്കാതെ മെയിലിലൂടെ നല്ല കത്തിടപാടുകള്‍നടത്തി രജിസ്ടേഷനായി ചെറിയ തുക ആദ്യം ബാങ്ക് അക്കൌണ്ടിലേക്ക് അയയ്ക്കാനാവശ്യപ്പെടും. തുടര്‍ന്ന്സര്‍വ്വീസസ് കമ്പനികളില്‍ നിന്നാണെന്ന വ്യാജേന ഓണ്‍ലൈന്‍ പരീക്ഷ, ടെലിഫോണിക് ഇന്റര്‍വ്യൂ എന്നിവ സംഘം നടത്തും.

തട്ടിപ്പു സംഘത്തിന്റെ ഓഫീസിലെ ജോലിക്കാരായ യുവതികളാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഉദ്യോഗാര്‍ത്ഥികളെ വിളിച്ച് പിന്നീട് ജോലി നിയമനാംഗീകാരമായതായി അറിയിക്കും. വിവിധ കാരണങ്ങള്‍പറഞ്ഞ് ജോലി ലഭ്യതയ്ക്കായി തവണകളായി വലിയ തുകകള്‍നിര്‍ബന്ധിച്ച് ബാങ്ക് അക്കൗണ്ടിലേയ്ക്ക് അടപ്പിക്കുകയാണ് രീതി.