Don't Miss
Home / JOB OPENINGS / സര്‍ക്കാര്‍ ആശുപത്രികളില്‍ കമ്പ്യൂട്ടര്‍ സയന്‍സുകാര്‍ക്ക് ഒഴിവ്; ഇന്റര്‍വ്യു ഈമാസം 27നും 28നും

സര്‍ക്കാര്‍ ആശുപത്രികളില്‍ കമ്പ്യൂട്ടര്‍ സയന്‍സുകാര്‍ക്ക് ഒഴിവ്; ഇന്റര്‍വ്യു ഈമാസം 27നും 28നും

ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഒരു വര്‍ഷ കാലയളവിലേക്കു തദ്ദേശീയരായ അപ്രന്റിസ് /ട്രെയിനിമാരെ നിയമിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 7000/- രൂപ സ്‌റ്റൈപെന്റ് ലഭിക്കും. കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി.ടെക് ബിരുദം/ഡിപ്ലോമ/ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ബി.സി.എ/എം.സി.എയാണ് യോഗ്യത. മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 27ന് രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ കണ്ണൂര്‍ ജില്ലാ ആശുപത്രി കോണ്‍ഫറന്‍സ് ഹാളിലും ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലുളളവര്‍ 28ന് രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ ഇടപ്പളളി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ കോണ്‍ഫറന്‍സ് ഹാളിലും അഭിമുഖത്തില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495998969