Don't Miss
Home / ENTERTAINMENT / CINEMA / സഹനടനും ഹാസ്യനടനുമൊക്കെ മുന്‍പത്തെ കഥ, ജോജു ഇനി നായകന്‍; എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ഷാഫി

സഹനടനും ഹാസ്യനടനുമൊക്കെ മുന്‍പത്തെ കഥ, ജോജു ഇനി നായകന്‍; എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ഷാഫി

കൊച്ചി: മലയാള സിനിമയില്‍ സഹനടന്മാരുടെ പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആളാണ് ജോജു ജോര്‍ജ്. ഹാസ്യ നടനായും, വില്ലനായും, ശക്തമായ കഥാപാത്രങ്ങള്‍ അഭിനയിക്കുന്ന ജോജു മലയാള സിനിമയില്‍ നിര്‍മാതാവായും പ്രവര്‍ത്തിക്കുന്നുണ്ട്.
സഹനടന്‍ എന്ന പദവിയില്‍ നിന്നു നായക നടന്‍ എന്ന നിലയിലേക്കുയരാന്‍ തയ്യാറെടുക്കുകയാണ് ഇപ്പോള്‍ ജോജു. എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് ജോജു നായകനായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. ചിത്രത്തില്‍ മധ്യവയസ്‌കനായ ഒരു പൊലീസുകാരനായാണ് ജോജു എത്തുക. പത്മപ്രിയയും മിയയുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.
സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, അനില്‍ മുരളി, ഇര്‍ഷാദ് തുടങ്ങി വന്‍ താരനിര തന്നെയുണ്ട് ചിത്രത്തില്‍. ഡ്രീം ഷോട്ട് സിനിമയുടെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഷാഫിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

*