Don't Miss
Home / ENTERTAINMENT / CINEMA / പോപ്പ് താരം സെലീന ഗോമസ് മാനസികാരോഗ്യ കേന്ദ്രത്തില്‍: അസ്വസ്ഥനായി ബീബര്‍

പോപ്പ് താരം സെലീന ഗോമസ് മാനസികാരോഗ്യ കേന്ദ്രത്തില്‍: അസ്വസ്ഥനായി ബീബര്‍

പോപ്പ് താരം സെലീന ഗോമസ് മാനസികാഘാതത്തെ തുടര്‍ന്ന് ചികിത്സയിലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത്. ലോസ് ആഞ്ജലസിലെ ആശുപത്രിയിലാണ് സെലീനയിപ്പോള്‍ ചികിത്സ തേടിയിരിക്കുന്നത്.  സെലീനയുടെ അവസ്ഥയറിഞ്ഞ് മുന്‍ കാമുകന്‍ ജസ്റ്റിന്‍ ബീബര്‍ പൊട്ടി കരഞ്ഞു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ബീബര്‍ കരയുന്ന ചിത്രങ്ങളും മാധ്യമങ്ങള്‍ പുറത്തു വിട്ടു.

ഏറെ നാളുകളായി പൊതുവേദികളില്‍ നിന്ന് മാറി നില്‍ക്കുകയാണഅ സെലീന. സെലീനയുടെ അവസ്ഥയ്ക്ക് കാരണം ബീബറാണെന്ന് പറഞ്ഞ് ഗായികയുടെ ആരാധകര്‍ രംഗത്ത് വന്നിരിക്കുകയാണ്. സെലീനയുമായി വേര്‍പിരിഞ്ഞ ബീബര്‍ മോഡലായ ഹെയ്ലി ബാള്‍ഡ് വിന്നിനെ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണ്. നേരത്തെ സെലീനയും ബീബറും പ്രണയത്തിലായിരുന്നു.

ഏകദേശം രണ്ട് വര്‍ഷത്തോളം ആ പ്രണയം നീണ്ടുനിന്നു. അതിനിടെ സെലീന വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രത്രിയക്കും വിധേയയായി. പിന്നീട് ഇരുവരുടെയും പ്രണയം തകര്‍ന്നുവെന്ന വാര്‍ത്തകളും പുറത്ത് വന്നു. 2013 മുതല്‍ ഹെയ്ലിയുമായി ജസ്റ്റിന്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ 2016ല്‍ ഇരുവരും വേര്‍പിരിഞ്ഞു.
തുടര്‍ന്ന് പോപ്പ് ഗായികയായ സെലീന ഗോമസുമായി ബീബര്‍ പ്രണയത്തിലായി.

ആ ബന്ധം വേര്‍പിരിഞ്ഞതോടെ ഹെയ്ലിയുമായി ബീബര്‍ വീണ്ടും അടുത്തു. ജൂലൈയില്‍ ബഹാമസില്‍ വച്ചാണ് ഇവരുടെ വിവാഹനിശ്ചയം നടന്നത്.
ബീബര്‍ വിവാഹിതനാകുന്നുവെന്ന വാര്‍ത്ത സെലീനയെ ഞെട്ടിച്ചുവെന്നും തുടര്‍ന്ന് അദ്ദേഹത്തിന് വികാരനിര്‍ഭരമായ ഒരു കത്ത് ഗായിക അയച്ചുവെന്നും മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബീബറിനെയും ഹെയ്ലിയെയും സെലീന അഭിനന്ദിക്കുകയും ചെയ്തിരുന്നു.