Don't Miss
Home / NEWS / Keralam / കലക്കവെള്ളത്തില്‍ മീന്‍പിടിക്കുന്ന കൈരളി: സി.പി.ഐ പാര്‍ട്ടികോണ്‍ഗ്രസിനെ മുച്ചൂടും കളിയാക്കുന്ന കൈരളി പീപ്പിള്‍ പ്രൈംടൈം ചര്‍ച്ച

കലക്കവെള്ളത്തില്‍ മീന്‍പിടിക്കുന്ന കൈരളി: സി.പി.ഐ പാര്‍ട്ടികോണ്‍ഗ്രസിനെ മുച്ചൂടും കളിയാക്കുന്ന കൈരളി പീപ്പിള്‍ പ്രൈംടൈം ചര്‍ച്ച

ഏപ്രില്‍ 29 ഞായറാഴ്ച കൊല്ലത്ത് സമാപിച്ച സി.പി.ഐയുടെ 23ാം പാര്‍ട്ടി കോണ്‍ഗ്രസിനെക്കുറിച്ച് സി.പി.എം ഉടമസ്ഥതയിലുള്ള കൈരള പീപ്പിള്‍ ടി.വിയില്‍ പ്രൈം ടൈം ചര്‍ച്ച. ചര്‍ച്ചയില്‍ സി.പി.ഐയെ വളരെ ബോധപൂര്‍വ്വം അവതാരകനും പാനലിസ്റ്റുകളും ചേര്‍ന്ന് ഏകപക്ഷീയമായി വിമര്‍ശിച്ചുവെന്ന് ആക്ഷേപം. സി.പി.എമ്മിന് സി.പി.ഐയോടുള്ള അമര്‍ഷവും വിരോധവും പീപ്പിള്‍ ചാനലിലൂടെ പുറത്തുവിട്ട് ആഹ്ളാദിക്കുകയായിരുന്നു.
കണ്‍ഫ്യൂഷന്‍ തീര്‍ന്നോ രാഷ്ട്രീയ അടവ് നയങ്ങള്‍ എന്നായിരുന്നു ചര്‍ച്ചയുടെ തലക്കെട്ട്. സി.പി.ഐയിലെ ഉള്‍പ്പോരുകള്‍ മാധ്യമങ്ങള്‍ വേണ്ടപോലെ കാണിച്ചില്ല. സി. ദിവാകരന്‍െറ ഇറങ്ങിപ്പോക്കും സി.എന്‍. ചന്ദ്രന്‍റെ പൊട്ടിത്തറിയും ഒന്നും മാധ്യമങ്ങള്‍ വേണ്ടപോലെ എടുത്തിട്ട് അലക്കിയില്ലായെന്നാണ് അവതാരകന്‍റെയും പാനലിസ്റ്റായിരുന്ന എസ്.ആര്‍. ശക്തിധരന്‍െറയും പരിദേവനം. സി.പി.എമ്മിന്‍റെ പാര്‍ട്ടി കോണ്‍ഗ്രസിലെ ചര്‍ച്ചകള്‍ ദേശീയ തലത്തില്‍ ചര്‍ച്ചയാകുമ്പോള്‍ സി.പി.ഐ, കോണ്‍ഗ്രസിലെ വഴിപാട് ചര്‍ച്ചകള്‍ ഗൗരവമില്ലാതെ പോകുകയാണെന്ന് പാനലിസ്റ്റ് ഫക്രുദ്ദീന്‍ അഭിപ്രായപ്പെട്ടതും കേള്‍ക്കാനിടയായി.
കാനം എന്ന സ്വേച്ഛാധിപതി പാര്‍ട്ടിക്കുള്ളിലെ എതിരാളികളെ വെട്ടിനിരത്തുന്നത് നോക്കിനില്‍ക്കാനെ കഴിയുന്നുള്ളൂ എന്നൊക്കെയായിരുന്നു ചര്‍ച്ചയിലെ പരാമര്‍ശങ്ങള്‍. ചര്‍ച്ചയുടെ പൂര്‍ണ്ണരൂപം കാണാം –