Don't Miss
Home / NEWS / Keralam / മലയാളത്തിന് ആധുനികതയുടെ മുഖം നൽകിയത് കാക്കനാടൻ: ബാബു കുഴിമറ്റം

മലയാളത്തിന് ആധുനികതയുടെ മുഖം നൽകിയത് കാക്കനാടൻ: ബാബു കുഴിമറ്റം

മൂന്നാമത് കാക്കനാടൻ പുരസ്കാരം ഡോ.എം.രാജീവ് കുമാറിന് സമ്മാനിച്ചു

വർക്കല:മലയാള സാഹിത്യത്തിന് ആധുനികതയുടെ മുഖം നൽകിയത് കാക്കനാടനായിരുന്നെന്ന് ബാബു കുഴിമറ്റം.മലയാള സാംസ്കാരിക വേദി സംഘടിപ്പിച്ച കാക്കനാടൻ സ്മൃതിദിന സമ്മേളനം വർക്കലയിൽ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എഴുത്തുകാരനെക്കൊണ്ട് സമൂഹത്തിന് പ്രയോജനമുണ്ടായിരുന്ന ഒരു സുവർണകാലം മലയാളത്തിനുണ്ടായിരുന്നു.ഇന്ന് ബഹുഭൂരിപക്ഷം എഴുത്തുകാരും അവനവനിലേക്ക് സ്വയം ചുരുങ്ങുന്നു. പ്രശസ്തിയും പദവികളുമാണ് ഇന്ന് എഴുത്തുകാരെ മോഹിപ്പിക്കുന്നത്.അതുകൊണ്ടാണ് ചാവേർ മനസ്സുള്ള എഴുത്തുകാർ  ഇല്ലാതെ പോകുന്നത്. കാക്കനാടൻ സ്നേഹത്തിന്റെ പ്രവാചകനും ചാവേർ മനസ്സുള്ള എഴുത്തുകാരനുമായിരുന്നു. ബാബു കുഴിമറ്റം പറഞ്ഞു. മലയാള സാംസ്കാരിക വേദി ചെയർമാൻ അൻസാർ വർണന അധ്യക്ഷത വഹിച്ചു.

11,111രൂപയും ഫലകവും കീർത്തിപത്രവും അടങ്ങുന്ന മൂന്നാമത് കാക്കനാടൻ പുരസ്കാരം ഡോ.എം.രാജീവ് കുമാറിന് സമ്മാനിച്ചു.രണ്ടാമത് അഖില കേരള കാക്കനാടൻ കഥോൽസവത്തിൽ വീജയികളായ പോളി കെ.പി(തൃശൂർ), രാജീവ് ജി.ഇടവ (കൊല്ലം), ഷെഫീർ പരപ്പത്ത് (എറണാകുളം) എന്നിവർക്കും മെമൊന്റോയും സർട്ടിഫിക്കറ്റും സമ്മാനിച്ചു. ഡോ.നിത്യ പി.വിശ്വം,ബിജു നെട്ടറ,അഡ്വ.സിദ്ധാർത്ഥൻ,അജിത്ത് പനവിള ,സാബു സീലി,കാപ്പിൽ ഷെഫി എന്നിവർ സംസാരിച്ചു